Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മരുന്ന് വേണ്ട; പ്രമേഹ സന്ധിവേദന അകറ്റാന്‍ ചില വഴികള്‍
കൃത്യമായ ചികിത്സയില്ലാത്ത ഗുരുതരമായ പ്രശ്നമാണ് പ്രമേഹം. അതിനെ നിയന്ത്രണത്തിലാക്കിയാല്‍ മാത്രമേ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയൂ. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിന് പുറമേ, ഏറ്റവും ഗുരുതരമായ പ്രശ്നം കൈകാലുകളിലെ വേദനയാണ്. പ്രമേഹ രോഗികള്‍ പലപ്പോഴും ഇതിനെക്കുറിച്ച് പരാതിപ്പെടുന്നു. കൈകളിലും കാലുകളിലും വേദന ചില രോഗങ്ങളുടെയോ പരിക്കിന്റെയോ സന്ധിവാതത്തിന്റെയോ ലക്ഷണമാകാം. എന്നാല്‍ പ്രമേഹ രോഗികളില്‍ ഇത് സംഭവിക്കുന്നത് ശരീരം ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ശരിയായി ഉപയോഗിക്കാത്തതിനാലോ അതിന്റെ അപര്യാപ്തമായ ഉല്പാദനം മൂലമോ ആണ്. കാരണം ഈ ഹോര്‍മോണിന്റെ അഭാവം നേരിട്ട് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കുന്നു, ഇത് സന്ധികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, സന്ധിവാതമുള്ള 47 ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്. പ്രമേഹ രോഗികളില്‍ സന്ധികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന അവസ്ഥയെ ഡയബറ്റിക് ആര്‍ത്രോപതി എന്ന് വിളിക്കുന്നു. ഇത്തരം രോഗികള്‍ക്ക് അസ്ഥികളില്‍ കഠിനമായ വേദന അനുഭവപ്പെടാം. പ്രമേഹവുമായി ബന്ധപ്പെട്ട അസ്ഥികളുടെയും സന്ധികളുടെയും പ്രശ്നങ്ങളും അവ ഫലപ്രദമായി എങ്ങനെ നേരിടാം എന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ചാര്‍ക്കോട്ട് ജോയിന്റ്
ന്യൂറോപതിക് ആര്‍ത്രോപ്പതി എന്നും വിളിക്കപ്പെടുന്ന ചാര്‍ക്കോട്ട് ജോയിന്റ് സംഭവിക്കുന്നത് നാഡീ ക്ഷതം കാരണം ഒരു ജോയിന്റ് വഷളാകുമ്പോഴാണ്. പ്രമേഹത്തിന്റെ ഒരു സാധാരണ സങ്കീര്‍ണതയാണിത്. ചാര്‍ക്കോട്ട് ജോയിന്റ് പ്രാഥമികമായി പാദങ്ങളെ ബാധിക്കുന്നു. ഇത് ബാധിച്ച സന്ധികളില്‍ നിങ്ങള്‍ക്ക് മരവിപ്പ്, ഇക്കിളി എന്നിവ അനുഭവപ്പെടാം, അല്ലെങ്കില്‍ സംവേദനക്ഷമത നഷ്ടപ്പെടാം. അവ ഊഷ്മളമാവുകയും ചുവപ്പ് നിറമാവുകയും വീര്‍ക്കുകയും അസ്ഥിരമാവുകയോ വികലമാവുകയോ ചെയ്യാം.

ഡയബറ്റിക് ഹാന്‍ഡ് സിന്‍ഡ്രോം
കൈകളിലെ ചര്‍മ്മം മെഴുക് പോലെയും കട്ടിയുമുള്ളതായി മാറുന്ന ഒരു രോഗമാണ് ഡയബറ്റിക് ഹാന്‍ഡ് സിന്‍ഡ്രോം. ഒടുവില്‍ വിരല്‍ ചലനം പരിമിതമാകുന്നു. എന്താണ് ഡയബറ്റിക് ഹാന്‍ഡ് സിന്‍ഡ്രോമിന് കൃത്യമായ കാരണമെന്ന് ഇതുവരെ അറിവായിട്ടില്ല. ദീര്‍ഘകാലമായി പ്രമേഹമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഈ അവസ്ഥയില്‍ നിങ്ങളുടെ വിരലുകള്‍ പൂര്‍ണ്ണമായി നീട്ടാനോ നിങ്ങളുടെ കൈപ്പത്തികള്‍ ഒരുമിച്ച് അമര്‍ത്താനോ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നന്നായി കൈകാര്യം ചെയ്യുന്നതിലൂടെയും ഫിസിയോതെറാപ്പി വഴിയും ഈ അവസ്ഥ കൈകാര്യം ചെയ്യാനാകും.

ഓസ്റ്റിയോപൊറോസിസ്
ഓസ്റ്റിയോപൊറോസിസ് നിങ്ങളുടെ അസ്ഥികള്‍ ദുര്ബലമാകാനും ഒടിവുണ്ടാകാനും കാരണമാകുന്നു. ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് പ്രാരംഭ ഘട്ടത്തില്‍ അപൂര്‍വ്വമായി ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. ഒടുവില്‍, രോഗം വികസിക്കുമ്പോള്‍ നിങ്ങള്‍ക്ക് അസ്ഥി ഒടിവുകള്‍ ഉണ്ടാകുന്നു. നടത്തം പോലെയുള്ള വ്യായാമമുള്‍പ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക എന്നിവ ഈ അവസ്ഥയെ നേരിടാനുള്ള മികച്ച മാര്‍ഗങ്ങളാണ്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നത് ജോയിന്റ് തരുണാസ്ഥിയുടെ തകര്‍ച്ചയാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ഏത് സന്ധിയെയും ബാധിച്ചേക്കാം. ടൈപ്പ് 2 പ്രമേഹമുള്ള ആളുകള്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സന്ധി വേദന, നീര്‍വീക്കം, കാഠിന്യം എന്നിവയ്ക്ക് കാരണമായേക്കാം, അതുപോലെ സന്ധികളുടെ വഴക്കമോ ചലനമോ നഷ്ടപ്പെടാം. ശരീരഭാരം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ഫിസിയോതെറാപ്പി, വേദനയ്ക്കുള്ള മരുന്നുകള്‍, കാല്‍മുട്ട് അല്ലെങ്കില്‍ ഇടുപ്പ് മാറ്റിസ്ഥാപിക്കല്‍, അക്യുപങ്ചര്‍, മസാജ് എന്നിവ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വേദന നിയന്ത്രിക്കുന്നതിന് സഹായകമായേക്കാം.
ചില ലളിതമായ വഴികളിലൂടെ നിങ്ങള്‍ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട സന്ധിവേദന ഒരുപരിധി വരെ ചെറുക്കാവുന്നതാണ്.

സ്ട്രെച്ചിംഗ് വ്യായാമം
സ്ട്രെച്ചിംഗ് ചെയ്യുന്നത് കൈകളിലെയും കാലുകളിലെയും വേദന ഒഴിവാക്കുക മാത്രമല്ല, പേശികളെ ടോണ്‍ ചെയ്യാനും സഹായിക്കുന്നു. ഇതിനായി നിങ്ങള്‍ക്ക് പല തരത്തിലുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യാം. ദിവസവും രാവിലെ സ്ട്രെച്ചിംഗ് ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നു. ഇതിനായി എങ്ങനെ, എത്ര നേരം, എപ്പോള്‍ ചെയ്യണം എന്നതിനെക്കുറിച്ച് അറിയാന്‍ ഒരു വിദഗ്ദ്ധനെ സമീപിക്കുക.

ഐസ് തെറാപ്പി
സന്ധി വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ നിങ്ങള്‍ക്ക് ചൂടുള്ളതും തണുത്തതുമായ തെറാപ്പി ഉപയോഗിക്കാം. ഇത് ചെയ്യാനായി, നിങ്ങള്‍ക്ക് 10-15 മിനിറ്റ് നേരം സന്ധികളില്‍ ഐസ് വയ്ക്കാം. ഇത് വീക്കം കുറയ്ക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഹീറ്റ് പാഡും ഉപയോഗിക്കാവുന്നതാണ്.

എയ്റോബിക് വ്യായാമം
നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലുള്ള എയ്റോബിക് വ്യായാമങ്ങള്‍ സാധാരണയായി ഇടുപ്പിന്റെയും കാല്‍മുട്ടിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. സന്ധി വേദനയുള്ള മിക്ക ആളുകള്‍ക്കും അക്വാട്ടിക് വ്യായാമങ്ങള്‍ വളരെ ഫലപ്രദമാണ്. ഇതുകൂടാതെ സൈക്ലിംഗും നല്ലതാണ്.

സപ്ലിമെന്റുകള്‍ കഴിക്കുക
ഡോക്ടറുടെ നിര്‍ദേശപ്രകാരം നിങ്ങള്‍ക്ക് ചില സപ്ലിമെന്റുകള്‍ കഴിക്കാം. നിങ്ങള്‍ക്ക് ഗ്ലൂക്കോസാമൈന്‍, കോണ്ട്രോയിറ്റിന്, വിറ്റാമിന്‍ ഡി, ഒമേഗ -3 മത്സ്യ എണ്ണ എന്നിവ ഉപയോഗിക്കാം. സന്ധി വേദനയില്‍ നിന്ന് ആശ്വാസം നല്കാന് ഇവയ്ക്ക് സാധിക്കും.

പുകവലി ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ആ ശീലം നിങ്ങള്‍ ഉടന്‍ തന്നെ നിര്‍ത്തണം. പുകവലി ടിഷ്യൂകളെ ബാധിക്കുകയും കൂടുതല്‍ വേദന ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുകൂടാതെ നിങ്ങള്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications