Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ!
ആര്‍ത്തവം കൃത്യം 28 ദിവസത്തില്‍: ക്രമക്കേടുകള്‍ മാറ്റി കൃത്യമാക്കാന്‍ പൊടിക്കൈകള്‍
ആര്‍ത്തവം എന്നത് സ്ത്രീകളുടെ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ സ്വാധീനിക്കുന്നതാണ് ആര്‍ത്തവം. ആര്‍ത്തവ ക്രമക്കെടുകളും ആര്‍ത്തവ പ്രശ്നങ്ങളും സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയില്‍ വരെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആര്‍ത്തവ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ സ്ത്രീകളും അനുഭവിച്ചിട്ടുണ്ടാവും. ശാരീരികമായും മാനസികമായും എല്ലാം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ആര്‍ത്തവം. എന്നാല്‍ ചിലരില്‍ ആര്‍ത്തവം 28 ദിവസം കൂടുമ്പോള്‍ കൃത്യമായി വരുന്നു. എന്നാല്‍ ചിലര്‍ക്ക് അത് 28-ല്‍ കൂടുതലോ അല്ലെങ്കില്‍ 28-ല്‍ കുറവോ ആയിരിക്കാം. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

സാധാണ 23- 31 വരെയുള്ള ദിവസങ്ങളിലെ ആര്‍ത്തവം സാധാരണയായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ കൂടുതലോ കുറവോ വരുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും ഗുരുതരമായ അവസ്ഥകളുടെ സൂചനകളാണ് ഇത് നല്‍കുന്നത്. എന്നാല്‍ ആര്‍ത്തവം കൃത്യമായി ലഭിക്കുന്നതിനും ഒന്നോ രണ്ടോ ദിവസം നേരത്തെയെങ്കില്‍ അതിന് വേണ്ടിയും ചില പൊടിക്കൈകള്‍ നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആരോഗ്യവും നിങ്ങളുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വ്യായാമം ചെയ്യുക
ഇന്നത്തെ കാലത്ത് വ്യായാമം ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും വ്യായാമത്തിന് വേണ്ടി സമയം കണ്ടെത്തുന്നു. പലപ്പോഴും വ്യായാമം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പേശികളുടെ വിശ്രമം ലഭിക്കുകയും അത് വഴി ആര്‍ത്തവ തുടക്കം മനസ്സിലാക്കുന്നതിനും സാധിക്കുന്നു. ചിലരില്‍ തീവ്രമായ വ്യായാമം ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ക്രമമായ ആര്‍ത്തവ ചക്രത്തിന് വേണ്ടി ഹോര്‍മോണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് മിതമായ വ്യായാമം ചെയ്യുക. ഇത് വഴി ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനും അമിതവണ്ണം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമത്തിന് വേണ്ടി നീക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ എല്ലാം മാറി ആര്‍ത്തവം കൃത്യമാക്കുന്നതിന് സാധിക്കുന്നു.

ബര്‍ത്ത് കണ്ട്രോള് മരുന്നുകള്‍
പലരും ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗ്ഗമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ചില അവസരങ്ങളില്‍ എങ്കിലും കാരണമാകുന്നു. നിങ്ങള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകളെ പരിഹരിക്കുന്നതിനും ആര്‍ത്തവം കൃത്യമായി വരുന്നതിനും വേണ്ടി ഇത്തരം ഗുളികകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്. ഇവ കഴിക്കുന്നത് നിര്‍ത്തുന്നതിലൂടെ ശരീരത്തിലെ ഹോര്‍മോണുകള്‍ക്ക് അവയുടെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ച് വരാന്‍ സാധിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കാം. മാത്രമല്ല എന്ത് മരുന്ന് കഴിക്കുമ്പോഴും അത് ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

സമ്മര്‍ദ്ദം കുറക്കാം
ഇന്നത്തെ കാലത്തെ ജീവിതശൈലിയുടെ ഭാഗമാണ് സമ്മര്‍ദ്ദം. ജോലിയിലും സ്വകാര്യ ജീവിതത്തിലും എല്ലാം സമ്മര്‍ദ്ദ പൂരിതമായ ഒരു ജീവിതമാണ് പലരും നയിക്കുന്നത്. ഇതെല്ലാം ആര്‍ത്തവ ക്രമക്കേടിലേക്ക് കൂടി നിങ്ങളെ എത്തിക്കും എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പരമാവധി റിലാക്സ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി യോഗ, മെഡിറ്റേഷന്‍ എന്നിവ ആരംഭിക്കുന്നതിലും തെറ്റില്ല. ഇതെല്ലാം ശരീരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നമ്മുടെ മനസ്സിനേയും നിയന്ത്രണത്തില്‍ ആക്കുന്നതിന് സഹായിക്കുന്നു. എന്ത് തന്നെയായാലും സമ്മര്‍ദ്ദ രഹിതമായ ജീവിതം നമ്മുടെ ആരോഗ്യം തിരികെ തരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
ആര്‍ത്തവ സമയത്തോട് അടുപ്പിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ആര്‍ത്തവം പെട്ടെന്ന് ലഭിക്കുന്നതിന് കാരണമാകുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തിലെ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി ആര്‍ത്തവം കൃത്യസമയത്ത് വരുന്നതിന് സഹായിക്കുന്നു. ആര്‍ത്തവക്രമക്കേടുകള്‍ ഉള്ളവര്‍ക്ക് എന്തുകൊണ്ടും അവരുടെ ഭക്ഷണശീലങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് വിറ്റാമിന്‍ സി. ഇത് ശരീരത്തിന് ആര്‍ത്തവ സമയത്തേക്ക് ആവശ്യമായ ചൂട് സൃഷ്ടിക്കുന്നതിനും സാധിക്കുന്നു. അപ്പോള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ നേരിടുന്ന എല്ലാവര്ക്കും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കാം.

ശര്‍ക്കരയുടെ ഉപയോഗം
ശര്‍ക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ശര്‍ക്കര. ഇത് രക്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആര്‍ത്തവം ക്രമത്തിലാവുന്നതിനും പെട്ടെന്ന് ലഭിക്കുന്നതിനും വേണ്ടി പണ്ടു മുതലേ ആളുകള്‍ ഉപയോഗിക്കുന്നതാണ് ശര്‍ക്കര. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആര്‍ത്തവ അസ്വസ്ഥതകളെ തുടച്ച് മാറ്റുന്നതിനും ശരീരത്തില്‍ ഹിമോഗ്ലോബിന്‍, അയേണ്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. ഇത് വഴി ആര്‍ത്തവവും പെട്ടെന്ന് ലഭിക്കുന്നു.

ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ സ്ഥിരമായി ആര്‍ത്തവമുണ്ടാവുന്ന ഒരു വ്യക്തിയാണെങ്കില്‍ പെട്ടെന്ന് ആര്‍ത്തവം ഇല്ലാത്ത അവസ്ഥയില്‍ ഗര്‍ഭധാരണം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഇത് കൂടാതെ ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ സ്ഥിരമായി നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ആര്‍ത്തവ ക്രമക്കേടുകളെ പരിഹരിച്ച് കൃത്യമായ ആര്‍ത്തവത്തിന് വേണ്ടി ഒരു ഡോക്ടറുടെ ഇടപെടലുകള്‍ അനിവാര്യമാണ്. സ്വയം ചികിത്സ പലപ്പോഴും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വെക്കും.



Click it and Unblock the Notifications