For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടം

|

ശരീരത്തിന് വിശ്രമത്തിന്റെ ആവശ്യകത എന്താണെന്ന് നിങ്ങള്‍ക്ക് അറിവുള്ളതായിരിക്കും. കാരണം, ഒരു ദിവസത്തെ കഠിനമായ അധ്വാനങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിച്ച് അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജം നിങ്ങള്‍ക്കു നല്‍കുന്നത് വിശ്രമമാണ്. ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Most read: കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗംMost read: കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം

ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ് എന്നത് സത്യമാണ്. എന്നാല്‍, നിങ്ങളുടെ അനാരോഗ്യത്തിനും വഴിവയ്ക്കാവുന്ന ഒന്നാണ് ഉറക്കം. അധികമായാല്‍ അമൃതും വിഷം എന്ന പോലെ അധികമായാല്‍ ഉറക്കവും ആപത്താണ്. പ്രമേഹം, ഹൃദ്രോഗം, വിഷാദം, ഉത്സാഹക്കുറവ്, മരണ സാധ്യത എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമായി ഉറക്കം ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കത്തിന്റെ അളവ്

ഉറക്കത്തിന്റെ അളവ്

ഓരോ ജീവിത കാലത്തും നിങ്ങളുടെ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഗണ്യമായി വ്യത്യാസപ്പെടുന്നു. ഇത് നിങ്ങളുടെ പ്രായത്തെയും പ്രവര്‍ത്തന നിലയെയും നിങ്ങളുടെ പൊതു ആരോഗ്യത്തെയും ജീവിതശൈലിയെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, സമ്മര്‍ദ്ദമോ അസുഖമോ ഉള്ള സമയങ്ങളില്‍, നിങ്ങള്‍ക്ക് ഉറക്കത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചേക്കാം. എന്നാല്‍, ഉറക്കത്തിന്റെ ആവശ്യകത ഓരോ വ്യക്തിക്കും പ്രായത്തിനനുസരിച്ച് വ്യത്യസ്തമാണെങ്കിലും മുതിര്‍ന്നവര്‍ ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

അമിത ഉറക്കം എന്തുകൊണ്ട്

അമിത ഉറക്കം എന്തുകൊണ്ട്

ഹൈപ്പര്‍സോംനിയ ബാധിച്ച ആളുകള്‍ക്ക് അമിത ഉറക്കം യഥാര്‍ത്ഥത്തില്‍ ഒരു മെഡിക്കല്‍ തകരാറാണ്. ഈ അവസ്ഥയില്‍ ആളുകള്‍ക്ക് ദിവസം മുഴുവന്‍ ഉറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. രാത്രിയില്‍ അസാധാരണമാംവിധം ദീര്‍ഘനേരം ഉറങ്ങാനും ഹൈപ്പര്‍സോംനിയ വഴിവയ്ക്കുന്നു. ഇത്തരം ആളുകളില്‍ അതായത് ഹൈപ്പര്‍സോമ്‌നിയ ഉള്ള മിക്കവര്‍ക്കും ഉത്കണ്ഠ, ഊര്‍ജ്ജക്കുറവ്, ഓര്‍മ്മ തകരാറ് എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

Most read:രാവിലെ ഈ 5 കാര്യങ്ങള്‍; പ്രമേഹം വരുതിയിലാക്കാംMost read:രാവിലെ ഈ 5 കാര്യങ്ങള്‍; പ്രമേഹം വരുതിയിലാക്കാം

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

ഉറക്കത്തില്‍ ആളുകള്‍ക്ക് ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ നിര്‍ത്താന്‍ കാരണമാകുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗവും ഉറക്കത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കാരണം ഇത് ഒരാളുടെ സാധാരണ ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നു. എന്നാല്‍, അമിതമായി ഉറങ്ങുന്ന എല്ലാവര്‍ക്കും ഉറക്ക തകരാറ് ഇല്ല. മദ്യം കഴിക്കുന്നവര്‍, ചില മരുന്ന് കഴിക്കുന്നവര്‍, വിഷാദ രോഗികള്‍, മറ്റ് അസുഖങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയ ആളുകള്‍ക്കും അമിത ഉറക്കം വരാവുന്നതാണ്. ഉറക്കം അധികമായാല്‍ നിങ്ങളില്‍ സംഭവിക്കാവുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്:

പ്രമേഹം

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവുമായും ഉറക്കം ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി ഉറങ്ങുന്നവരിലോ ഉറക്കം തീരെ ഇല്ലാത്തവരിലോ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പലതരം ആരോഗ്യ ഘടകങ്ങളും ഇതിന് വഴിവയ്ക്കുന്നു.

Most read:പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read:പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

അമിതവണ്ണം

അമിതവണ്ണം

വളരെയധികം ഉറങ്ങുന്നതോ അല്ലെങ്കില്‍ വളരെ കുറച്ച് ഉറങ്ങുന്നതോ നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളേക്കാള്‍, ഒമ്പതോ പത്തോ മണിക്കൂര്‍ ഉറങ്ങുന്ന ആളുകള്‍ക്ക് 21% കൂടുതലായി അമിതവണ്ണം വരാമെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണ നിയന്ത്രണവും വ്യായാമവുമൊന്നും അമിത ഉറക്കത്തെ ലഘൂകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

തലവേദന

തലവേദന

ചില ആളുകള്‍ക്ക്, പതിവിലും കൂടുതല്‍ സമയം ഉറങ്ങുന്നത് തലവേദനയ്ക്ക് കാരണമാകും. സെറോടോണിന്‍ ഉള്‍പ്പെടെയുള്ള തലച്ചോറിലെ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ അമിത ഉറക്കം സ്വാധീനം ചെലുത്തുന്നതെന്നാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. പകല്‍ അമിതമായി ഉറങ്ങുകയും രാത്രി ഉറക്കം കുറവുള്ള ആളുകള്‍ക്കും രാവിലെ തലവേദന അനുഭവപ്പെടാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

നടുവേദന

നടുവേദന

അമിതമായ ഉറക്കം നിങ്ങളില്‍ നടുവേനയ്ക്കും കാരണമാകുന്നു. കിടക്കയില്‍ തന്നെ ദീര്‍ഘനേരം ഒരേ അവസ്ഥയില്‍ തുടരുന്നതിനാലാണിത്. നടുവേദന കുറയ്ക്കാനായി ലഘുവായ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.

വിഷാദം

വിഷാദം

അമിത ഉറക്കത്തേക്കാള്‍ സാധാരണയായി വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഉറക്കമില്ലായ്മ. എങ്കിലും, വിഷാദരോഗമുള്ള 15% ആളുകള്‍ അമിതമായി ഉറങ്ങുന്നുവെന്ന് പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് അവരുടെ വിഷാദ അവസ്ഥയെ കൂടുതല്‍ വഷളാക്കിയേക്കാം.

Most read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനംMost read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

ഹൃദ്രോഗം

ഹൃദ്രോഗം

രാത്രിയില്‍ ഒന്‍പത് മുതല്‍ 11 മണിക്കൂര്‍ വരെ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് എട്ട് മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകളേക്കാള്‍ 38% ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. 72,000 ത്തോളം സ്ത്രീകളെയാണ് ഈ പഠനത്തിനായി ആരോഗ്യവിദഗ്ധര്‍ നിരീക്ഷിച്ചത്. എന്നാല്‍, അമിത ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തിന്റെ കാരണം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

പത്തു മണിക്കൂറിലധികം ഉറങ്ങുന്നവരില്‍ സ്‌ട്രോക്ക് പിടിപെടാനുള്ള സാധ്യത 56 ശതമാനത്തിലധികമാണെന്ന് പഠനം പറയുന്നു. ഇത്തരം ആളുകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം മരണം സംഭവിക്കാനുള്ള സാധ്യത 49 ശതമാനത്തിലുമധികമാണ്. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നതും പ്രശ്‌നമാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയ വാല്‍വിന് തകരാറുണ്ടാക്കുമെന്നാണ്, അപകട സാധ്യതയാണെങ്കില്‍ 44 ശതമാനത്തിലുമധികവും.

Most read:സ്‌ട്രോക്ക് കൂടുതലും സ്ത്രീകളില്‍; ഈ ലക്ഷണങ്ങള്‍Most read:സ്‌ട്രോക്ക് കൂടുതലും സ്ത്രീകളില്‍; ഈ ലക്ഷണങ്ങള്‍

ആയുര്‍ദൈര്‍ഘ്യം കുറയുന്നു

ആയുര്‍ദൈര്‍ഘ്യം കുറയുന്നു

രാത്രിയില്‍ ഒന്‍പതോ അതില്‍ കൂടുതലോ മണിക്കൂര്‍ ഉറങ്ങുന്ന ആളുകള്‍ക്ക് രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളേക്കാള്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പരസ്പര ബന്ധത്തിന് പ്രത്യേക കാരണങ്ങളൊന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അമിത ഉറക്കം വിഷാദത്തിനും സാമൂഹിക അകല്‍ച്ചയ്ക്കും വഴിവയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായി ഉറങ്ങുന്ന ആളുകളില്‍ മരണനിരക്ക് കൂടുന്നതിന് ഇവ ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

Most read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേMost read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

ചികിത്സ

ചികിത്സ

ദിവസവും രാത്രിയില്‍ ശരാശരി ഏഴോ എട്ടോ മണിക്കൂറിലധികം ഉറങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക. നിങ്ങള്‍ അമിതമായി ഉറങ്ങുന്നത് എന്തുകൊണ്ടാണെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ അമിത ഉറക്കം മദ്യമോ മരുന്നോ കാരണമാണെങ്കില്‍, ഈ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. അതുപോലെ, നിങ്ങളുടെ അമിത ഉറക്കം ചില ആരോഗ്യ അവസ്ഥ മൂലമാണെങ്കില്‍, ഈ തകരാറിനെ ചികിത്സിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധാരണ ഉറക്കശീലത്തിലേക്ക് മടങ്ങാനാകും.

ആരോഗ്യകരമായ ഉറക്കത്തിന്

ആരോഗ്യകരമായ ഉറക്കത്തിന്

നല്ല ഉറക്ക ശുചിത്വം പാലിക്കുന്നത് ഓരോ രാത്രിയും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ആരോഗ്യകരമായ ഉറക്കം നേടാന്‍ നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉറങ്ങുന്നതിനു മുന്‍പായി കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുക. പതിവായി വ്യായാമം ചെയ്യുന്നതും നിങ്ങളുടെ കിടപ്പുമുറിയില്‍ ഉറക്കത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുന്നതും ആവശ്യമായ ഉറക്കം നല്‍കുന്ന കാര്യങ്ങളാണ്‌.

English summary

Effect And Health Risks of Sleeping Too Much

It's true a good night's sleep is essential for health. But oversleeping has been linked to a host of medical problems. Read on the effect and health risks of sleeping too much.
Story first published: Monday, November 9, 2020, 11:29 [IST]
X
Desktop Bottom Promotion