Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
പുരുഷനെ ബാധിക്കും ക്യാൻസറിന് കൂൺ കഴിക്കണം ഇങ്ങനെ
കൂൺ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. ഇനിയിപ്പോൾ ഇഷ്ടമല്ലെങ്കിലും കൂൺ കഴിച്ചേ മതിയാവൂ. കാരണം ക്യാന്‍സറിനെ തുരത്തുന്നതിനുള്ള കഴിവ് കൂണിലുണ്ട് എന്നാണ് പറയുന്നത്. പുരുഷന്‍മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിന് പരിഹാരം കാണുന്നതിന് വേണ്ടി കൂൺ കഴിക്കാവുന്നതാണ്. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാനപ്പെട്ട അവയവമാണ് പ്രോസ്റ്റേറ്റ് ക്യാന്‍സർ. ഇതാണ് ബീജത്തിന്റെ ശരിയായ പ്രവർത്തനത്തിനും ഉത്പാദനത്തിനും സഹായിക്കുന്നുമുണ്ട്.
പുരുഷൻമാരിലാകട്ടെ ക്യാൻസർ വരാൻ സാധ്യതയുള്ള ഏറ്റവും കൂടുതൽ ഉള്ള ഒരു അവയവമാണ് പ്രോസ്റ്റേറ്റ്. പുരുഷന്‍മാരിൽ തന്നെ പ്രായമാവവരിൽ ആണ് പ്രോസ്റ്റേറ്റ് ക്യാന്‍സർ സാധ്യത കൂടുതൽ. ഏഴിൽ ഒന്ന് എന്ന തോതിലാണ് ഇന്ന് പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കാണപ്പെടുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. നാല്‍പ്പത് വയസ്സിന് മുൻപ് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ ഭക്ഷണ ശീലത്തോടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. കൂൺ ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂൺ കഴിക്കുന്നതിലൂടെ അത് പുരുഷന്‍മാരിൽ ഉണ്ടാവുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ലക്ഷണങ്ങൾ എന്നും എങ്ങനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട് എന്നും നോക്കാവുന്നതാണ്.

ആഴ്ചയിൽ മൂന്ന് പ്രാവശ്യം
ആഴ്ചയില്‍ മൂന്ന് പ്രാവശ്യം കൂൺ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കിടയിലൂടെ നോണ്‍വെജാണ് കൂണുകൾ എന്ന് പറയുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം കൂൺ കഴിക്കുന്നതിലൂടെ അത് പുരുഷൻമാരിൽ ഉണ്ടാവുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂൺ സ്ഥിരമായി കഴിക്കുന്നവരിൽ 17% കുറവാണ് എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

എന്തുകൊണ്ട് കൂൺ
കൂൺ കഴിക്കുന്നതിലൂടെ എങ്ങനെ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയുന്നു എന്ന് നോക്കാവുന്നതാണ്. സെലനിയം എന്ന ആന്റി ഓക്സിഡന്‍റ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ശക്തമായ ആന്റി ഓക്സിഡന്റ് ആയതുകൊണ്ട് തന്നെ ക്യാന്‍സർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് സംരക്ഷണ കവചമൊരുക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് പുരുഷൻമാർ കൂൺ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളെ വലക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കൂൺ എന്ന ഓപ്ഷൻ.

പഠനം നടത്തിയത്
പഠനം നടത്തിയത് നാൽപ്പതിനും എഴുപത്തി ഒൻപതിനും ഇടയില്‍ പ്രായമുള്ള പുരുഷൻമാരിലാണ്. കൂൺ കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തിയാൽ കൂൺ കഴിച്ചവരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വരുന്നതിനുള്ള സാധ്യത വളരെയധികം കുറയുന്നുണ്ട്. ഇത് പലപ്പോഴും വെറും നാലോ അഞ്ചോ ശതമാനം വരെയായാണ് കുറയുന്നത്. അതുകൊണ്ട് തന്നെ പുരുഷൻമാർ ഒരു കാരണവശാലും കൂൺ എന്ന പച്ചക്കറി ഒഴിവാക്കാൻ ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

കാരണം ഇവയെല്ലാം
എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസറിന് പുറകിലുള്ള കാരണം എന്ന് പലപ്പോഴും അറിയുകയില്ല. പുരുഷ ഹോര്‍മോൺ പലപ്പോഴും പ്രോസ്റ്റേറ്റ് ഗ്രന്ഥിയേയും അതിലെ ക്യാൻസർ കോശങ്ങളേയും ഉദ്ദീപിപ്പിക്കുന്നുണ്ട്. പലപ്പോഴും രോഗം ബാധിക്കുന്നതിന് കൃത്യമായ കാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല. എങ്കിലും അമിതമായി റെഡ് മീറ്റ് കഴിക്കുന്നവരിൽ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പ്രായവും ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ച് നല്ലതു പോലെ ഭക്ഷണ കാര്യത്തിലും ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കുന്നുണ്ട്.

ലക്ഷണങ്ങൾ
ലക്ഷണങ്ങൾ പലപ്പോഴും അൽപം പതുക്കെയാണ് അൽപം ശ്രദ്ധിക്കപ്പെടുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. അണുബാധ, രക്തത്തിൽ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികൾക്കും വേദന, എല്ല് പൊട്ടുന്നത്, വൃക്കകളുടെ പ്രവർത്തനം പ്രശ്നത്തിലാവുക എന്നിവയെല്ലാം രോഗത്തിന്‍റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നുള്ളൂ.



Click it and Unblock the Notifications
