For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

|

ഒരു ദിവസം നിങ്ങളുടെ സെല്‍ ഫോണിലോ ലാപ്ടോപ്പിലോ ടെലിവിഷനിലോ നിങ്ങള്‍ എത്ര മണിക്കൂര്‍ ചെലവഴിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും നിങ്ങള്‍ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ഇത്തരം വസ്തുക്കളിലായിരിക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സിസ്റ്റവും തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇക്കാലമത്രയും നിങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് കൂടുതലായി സമയം ചെലവഴിക്കുന്നു. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് എത്രമാത്രം ആയാസം ഉണ്ടാക്കുന്നുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ഗാഡ്ജെറ്റുകള്‍ പുറപ്പെടുവിക്കുന്ന പ്രകാശം നമ്മുടെ കണ്ണുകള്‍ക്ക് ദോഷകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കണ്ണിന്റെ ആരോഗ്യം ഇവിടെ പ്രധാനമായി വരുന്നത്.

Most read: പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍Most read: പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍

മതിയായ പരിചരണത്തിലൂടെ കണ്ണിന്റെ ആരോഗ്യം ദീര്‍ഘനാളത്തേക്ക് നിലനിര്‍ത്താന്‍ കഴിയും. നിങ്ങളുടെ ആരോഗ്യ പരിശോധനകള്‍ കാലികമായി നിലനിര്‍ത്തുന്നത് എല്ലായ്‌പ്പോഴും നല്ല ആശയമാണ്. പതിവ് നേത്ര പരിശോധനകള്‍ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ഉറപ്പുനല്‍കുക മാത്രമല്ല, ഭാവിയില്‍ ആശങ്കാജനകമായേക്കാവുന്ന ഏതെങ്കിലും അടിസ്ഥാന അവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും അവ സഹായിക്കും. നിങ്ങളുടെ പ്രായമോ മെഡിക്കല്‍ ചരിത്രമോ പരിഗണിക്കാതെ നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുന്നത് പിന്നീട് ജീവിതത്തില്‍ കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങള്‍ 20കളിലോ 30കളിലോ ആണെങ്കില്‍ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ അധികം ചിന്തിക്കില്ല. ആ ധാരണ മാറ്റി കണ്ണിന്റെ ആരോഗ്യത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കേണ്ട സമയമാണിത്. അതിനാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്തുകൊണ്ടാണ് കാഴ്ചശക്തി തകരാറിലാകുന്നത്

എന്തുകൊണ്ടാണ് കാഴ്ചശക്തി തകരാറിലാകുന്നത്

സാങ്കേതികമായി റിഫ്രാക്റ്റീവ് പിശകുകള്‍, വാര്‍ദ്ധക്യം, നേത്ര പ്രശ്‌നങ്ങള്‍, അണുബാധ, പരിക്കുകള്‍ എന്നിവയാല്‍ കണ്ണിന്റെ കാഴ്ച തകരാറിലായേക്കാം. കണ്ണുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ പ്രകൃതിദത്ത പ്രകാശം വളരെ പ്രധാനമാണ്. കുട്ടികള്‍ ദീര്‍ഘനേരം ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരുന്നത് ഹ്രസ്വദൃഷ്ടി വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ കാഴ്ചശക്തി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ഉടന്‍ തന്നെ നിങ്ങളുടെ നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക എന്നതാണ്. കാഴ്ചശക്തി മോശമാകാന്‍ കാരണമാകുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും.

ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ ലക്ഷണങ്ങള്‍

ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ ലക്ഷണങ്ങള്‍

* കണ്ണ് വേദന

* കണ്ണിന്റെ ക്ഷീണം

* തലവേദന

* മങ്ങിയ കാഴ്ച

* വരണ്ട കണ്ണ്

* കഴുത്തിലും തോളിലും വേദന

* ഉറക്ക പ്രശ്‌നങ്ങള്‍

Most read:സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read:സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ഇടയ്ക്കിടെ കണ്ണടയ്ക്കുക

ഇടയ്ക്കിടെ കണ്ണടയ്ക്കുക

ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഉറ്റുനോക്കുന്നത് നിങ്ങളുടെ കണ്ണുചിമ്മുന്നതിന്റെ തോത് കുറയ്ക്കുകയും കണ്ണ് വരണ്ടതാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സാവധാനത്തിലും ഇടയ്ക്കിടെയും കണ്ണുകള്‍ അടയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുക.

കണ്ണുകളും സ്‌ക്രീനും തമ്മില്‍ അകലം പാലിക്കുക

കണ്ണുകളും സ്‌ക്രീനും തമ്മില്‍ അകലം പാലിക്കുക

നിങ്ങളുടെ കണ്ണുകള്‍ക്കും കമ്പ്യൂട്ടര്‍ മോണിറ്ററിനും ഇടയില്‍ വേണ്ട ദൂരം 20-28 ഇഞ്ച് ആണ്. അതിനാല്‍ ആവശ്യമെങ്കില്‍ സ്‌ക്രീനില്‍ ഫോണ്ട് വലിപ്പം ക്രമീകരിക്കുക. ചില ചെറിയ മാറ്റങ്ങള്‍ നിങ്ങളുടെ കണ്ണിന്റെ സുഖത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും.

ഹാനികരമായ ലൈറ്റുകള്‍ തടയുക

ഹാനികരമായ ലൈറ്റുകള്‍ തടയുക

ഹാനികരമായ വികിരണങ്ങള്‍, പ്രകാശം, പ്രത്യേകിച്ച് അള്‍ട്രാവയലറ്റ് വികിരണങ്ങള്‍, ഹാനികരമായ നീല വിളക്കുകള്‍ എന്നിവയില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക.

Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍

സൂര്യനും കണ്ണും

സൂര്യനും കണ്ണും

അള്‍ട്രാവയലറ്റ്, പ്രകാശം എന്നിവയുടെ ഏറ്റവും വലിയ പ്രകൃതിദത്ത ഉറവിടം സൂര്യനാണ്. ആരോഗ്യകരമായ അളവില്‍ സൂര്യരശ്മികള്‍ കണ്ണുകള്‍ക്ക് നല്ലതാണ്, എന്നാല്‍ സൂര്യനെ നേരിട്ട് നോക്കുന്നത് കേടുപാടുകള്‍ ഉണ്ടാക്കും. അതിനാല്‍ നേരിട്ട് സൂര്യനെ നോക്കാതിരിക്കുക.

കൃത്രിമ സ്രോതസ്സുകള്‍

കൃത്രിമ സ്രോതസ്സുകള്‍

ഇന്ന്, നാമെല്ലാവരും LED/ LCD (ബള്‍ബുകള്‍/ട്യൂബ് ലൈറ്റുകള്‍) ഉള്‍പ്പെടെ നിരവധി കൃത്രിമ പ്രകാശ സ്രോതസ്സുകള്‍ക്ക് വിധേയരാകുന്നു. ടിവികള്‍, മൊബൈലുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍ മുതലായവയിലെ ഡിസ്പ്ലേകളും ഇത്തരത്തിലുള്ളതാണ്. സൂര്യനെപ്പോലെ ശക്തമല്ലെങ്കിലും, ദീര്‍ഘനേരം ഇവയ്ക്ക് എക്‌സ്‌പോഷര്‍ ചെയ്യുന്നത് കണ്ണുകളെയും അതിന്റെ ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും. ഹാനികരമായ ലൈറ്റുകള്‍, റേഡിയേഷന്‍ എന്നിവയില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം നല്ലതായി നിലനിര്‍ത്തുന്നതിനും നിലവാരമുള്ള പോളറൈസ്ഡ് ലെന്‍സുകള്‍/ ഫോട്ടോക്രോമിക് (ലൈറ്റ് മാനേജ്‌മെന്റ് ലെന്‍സുകള്‍) / ബ്ലൂ ഫില്‍ട്ടറുകള്‍ എന്നിവ ഉപയോഗിക്കുക.

Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍

ഡിജിറ്റല്‍ ശുചിത്വം

ഡിജിറ്റല്‍ ശുചിത്വം

ദീര്‍ഘനേരം കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് 20-20-20 നിയമം പ്രധാനമാണ്. 20/20/20 റൂള്‍ പറയുന്നത് ഓരോ 20 മിനിറ്റ് കംപ്യൂട്ടര്‍ ഉപയോഗത്തിന് ശേഷവും ഒരാള്‍ 20 സെക്കന്‍ഡ് നേരം 20 അടി അകലെ നോക്കണം എന്നാണ്. ഇത് കണ്ണുകളുടെ പേശികളെ ശാന്തമാക്കും.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയുടെ വികസനത്തിന് ഒരു കാരണമാണ് പുകവലി. ബന്ധപ്പെട്ടിരിക്കുന്നു. പുകവലി നിങ്ങളുടെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത ഇരട്ടിയാക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ശരിയായി ഭക്ഷണം കഴിക്കുക

ശരിയായി ഭക്ഷണം കഴിക്കുക

കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ബീറ്റാ കരോട്ടിന്‍, ലൂട്ടീന്‍, സീക്‌സാന്തിന്‍ എന്നീ ധാതുക്കള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയ ചെറിയ മീനുകളും നേത്രാരോഗ്യത്തിന് ഉത്തമമാണ്.

Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്

നേത്ര പരിശോധനകള്‍

നേത്ര പരിശോധനകള്‍

എല്ലാ വര്‍ഷവും നേത്രപരിശോധനയ്ക്ക് വിധേയരാകുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് എടുക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഘട്ടം പതിവായി നേത്രപരിശോധന നടത്തുക എന്നതാണ്. നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം കാലാകാലങ്ങളില്‍ മനസിലാക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ഒപ്‌ടോമെട്രിസ്റ്റ് നിങ്ങളുടെ കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യവും പരിശോധിക്കും. ഇതിലൂടെ തിമിരം അല്ലെങ്കില്‍ ഗ്ലോക്കോമ പോലുള്ള നേത്രരോഗങ്ങളുടെ പ്രാരംഭ ഘട്ടങ്ങള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പുതന്നെ അവര്‍ക്ക് കണ്ടെത്താന്‍ കഴിയും.

നിലവാരമുള്ള കണ്ണട ലെന്‍സുകള്‍ ധരിക്കുക

നിലവാരമുള്ള കണ്ണട ലെന്‍സുകള്‍ ധരിക്കുക

ഓര്‍ക്കുക, വിദഗ്ധര്‍ കുറിച്ചു നല്‍കുന്ന പവര്‍ കാഴ്ചയുടെ അളവ് മാത്രമേ നല്‍കുന്നുള്ളൂ. എന്നാല്‍ കണ്ണട ലെന്‍സിന്റെ വിശ്വസനീയമായ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നതിലൂടെ കാഴ്ചയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. അതിനാല്‍ കണ്ണട ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ലെന്‍സുകള്‍ തന്നെ ധരിക്കുക.

English summary

Easy Ways to Protect Your Eyes From Digital Strain in Malayalam

Here are some ways to preserve your eyesight and prevent digital eye strain. Take a look.
Story first published: Saturday, November 20, 2021, 11:16 [IST]
X
Desktop Bottom Promotion