Just In
- 7 min ago
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് അമ്മയ്ക്കും കുഞ്ഞിനും നല്‍കും ഗുണം
- 48 min ago
അവിവാഹിതരില്‍ ഹൃദ്രോഗം മൂലമുണ്ടാവുന്ന മരണം കൂടുതലെന്ന് പഠനം
- 2 hrs ago
ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം
- 3 hrs ago
കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം
Don't Miss
- News
പിണറായി എന്ന നിശ്ചയദാര്‍ഢ്യമാണ് ആ ബ്രാന്‍ഡിന്റെ അംബാസിഡര്‍; ആശംസകളുമായി വിഎ ശ്രീകുമാര്‍
- Travel
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
- Technology
പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും
- Sports
IPL 2022: അടുത്ത വര്‍ഷം ഞാന്‍ ആര്സിബിയിലുണ്ടാവും! സ്ഥിരീകരിച്ച് എബിഡി
- Finance
ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?
- Automobiles
റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?
- Movies
മരുന്ന് കഴിച്ചിട്ടാണ് അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തതെന്ന് ആര്യ; തന്നെ വിളിക്കാത്തതില്‍ പരിഭവിച്ച് പ്രിയാമണി
പൂമ്പൊടി അലര്‍ജിയോ, പരിഹരിക്കാന്‍ ഇതെല്ലാം
അലര്‍ജികള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും എന്തില്‍ നിന്നാണ് അലര്‍ജി എന്നുള്ളത് പലര്‍ക്കും മനസ്സിലാവാത്ത അവസ്ഥയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ 25% പേരും അലര്‍ജി പ്രശ്നങ്ങളാല്‍ വലയുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് എന്താണ് ചെയ്യുക എന്നുള്ളത് പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ പലരിലും ഉണ്ടാവുന്നുണ്ട്. ഇതില്‍ പല വിധത്തിലുള്ള പൊടി അലര്‍ജികളും പെടുന്നുണ്ട്.
വിസ്ഡം
ടൂത്ത്
നീക്കം
ചെയ്തില്ലെങ്കില്‍
എന്നാല്‍ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം പ്രതിരോധങ്ങളിലൂടെ നമുക്ക് പൊടി അലര്‍ജിയെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള അലര്‍ജികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ജനല്‍ അടച്ചിടുന്നത്
ജനല്‍ അടച്ചിടുക എന്നുള്ളത് പലപ്പോഴും അത്രക്ക് പ്രായോഗികമായ കാര്യമല്ല. എന്നാല്‍ അലര്‍ജിയെ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് പലപ്പോഴും ജനലുകള്‍ അടച്ചിട്ടേ മതിയാവൂ എന്നുള്ളതാണ് സത്യം. കുറച്ച് സമയത്തേക്കെങ്കിലും ജനലുകള്‍ അടച്ചിട്ട് ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുക.

ഉച്ചക്ക് പുറത്ത് പോവുന്നത് ഒഴിവാക്കുക
പലപ്പോഴും രാവിലെ മഞ്ഞ് രൂപത്തിലുള്ള അമിതമായ ഈര്‍പ്പം പൂമ്പൊടി വായുവില്‍ കലരുന്നത് തടസ്സപ്പെടുത്തുന്നു, അതുപോലെ, വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തനം കുറവായതിനാല്‍ തേന്‍ ഉത്പ്പാദിപ്പിക്കുന്ന സമയമാണ്. എന്നാല്‍ പൂമ്പൊടികളില്‍ അലര്‍ജിയുള്ള ആളുകള്‍ക്ക് പുറത്തുപോകുമ്പോള്‍ ഉച്ച സമയം പ്രധാനപ്പെട്ടത് തന്നെയാണ്. ഈ സമയത്താണ് അലര്‍ജി വര്‍ദ്ധിക്കുന്നതും. അത് കൂടുതല്‍ രൂക്ഷമാവുന്നതും.

സസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍
ചുറ്റുമുള്ള സസ്യങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ പ്രത്യേകിച്ചും ചുറ്റുമുള്ള സസ്യങ്ങള്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ സമര്‍ത്ഥമായി നടാനും പരാഗണം സൃഷ്ടിക്കാത്തവയാവുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി, ഫര്ണുകള്ക്കും പായലുകള്‍ക്കും പരാഗണം ഇല്ല, നിങ്ങള്‍ക്ക് ചുറ്റും നടാന്‍ കഴിയുന്ന ധാരാളം വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍, കുറ്റിച്ചെടികള്‍, ഫലം കായ്ക്കുന്ന സസ്യങ്ങള്‍ എന്നിവയുണ്ട്.

വളര്‍ത്തു മൃഗങ്ങളെ ശ്രദ്ധിക്കാം
നിങ്ങള്‍ അറിയാതെ തന്നെ പൂമ്പൊടി വീട്ടിലെത്തിക്കുന്നതിന് പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒരു എളുപ്പ മാര്‍ഗമാണ്. എന്നാല്‍ കഴിയുന്നത്രയും നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുക, പ്രത്യേകിച്ചും പുറത്തുനിന്നുള്ള അലര്‍ജിയുണ്ടാക്കുന്നവ ഒഴിവാക്കാന്‍ വേണ്ടിയെങ്കിലും മൃഗങ്ങളെ വൃത്തിയായി പരിപാലിക്കുന്നതിന് ശ്രദ്ധിക്കണം.

വായയേക്കാള്‍ മൂക്കിലൂടെ ശ്വസിക്കുക
നിങ്ങള്‍ക്ക് പൂമ്പൊടി അലര്‍ജിയാണെങ്കില്‍ അപകടകരമായേക്കാവുന്ന ശ്വസനത്തിനായി പലരും വായ ഉപയോഗിക്കുന്നു. നിങ്ങളുടെ മൂക്കില്‍ മുടിയുടെ രൂപത്തില്‍ ഫില്‍ട്ടറുകളുണ്ട്, അത് നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് പല രോഗകാരികളേയും തടയുന്നു. അതുകൊണ്ട് കഴിവതും മൂക്കിലൂടെ ശ്വസിക്കുന്നതിന് ശ്രദ്ധിക്കണം.

വീടിനുള്ളില്‍ വ്യായാമം ചെയ്യുക
പുറത്ത് വ്യായാമം ചെയ്യുന്നത് ഒരു മികച്ച ആശയമാണെന്ന് തോന്നാമെങ്കിലും കുറഞ്ഞത് വേനല്‍ക്കാലത്ത് നിങ്ങള്‍ വീട്ടില്‍ വ്യായാമങ്ങള്‍ ചെയ്യണം. നിങ്ങളുടെ ശാരീരികക്ഷമതയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ ട്രെഡ്മില്ലും സമാനമായ മറ്റ് വ്യായാമ ഉപകരണങ്ങളും ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ വ്യായാമം പുറത്ത് നിന്ന് ചെയ്യുമ്പോള്‍ കൂടുതലും നിങ്ങളുടെ വായില്‍ക്കൂടിയാണ് ശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.