For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരിലെ സമ്മര്‍ദ്ദം കുറക്കാന്‍ ഈ പൊടിക്കൈകള്‍

|

സ്ത്രീകളേക്കാള്‍ സമ്മാര്‍ദ്ദം അനുഭവിക്കുന്നത് പുരുഷന്‍മാരാണ് എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അവര്‍ കരച്ചിലിലൂടെയും ദേഷ്യത്തിലൂടേയും പുറത്ത് കളയുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ ഉണ്ടാവുന്ന മാനസികമായ സമ്മര്‍ദ്ദം പലപ്പോഴും ഇവര്‍ കരയാതേയും പുറത്ത് കാണിക്കാതെയും ഇരിക്കുമ്പോള്‍ ഇവരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അത് പിന്നീട് ഗുരുതരമായ ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് ആരോഗ്യ പ്രശ്‌നത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്

Men Deal With Stress

സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയാണ് പുരുഷന്മാര്‍ക്ക് മാനസികാരോഗ്യത്തില്‍ ഏറ്റവും സാധാരണമായ ബുദ്ധിമുട്ടുകള്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പുരുഷന്മാരിലെ വിഷാദവും സമ്മര്‍ദ്ദവും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് പുരുഷന്‍മാരിലെ സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ദിവസവും 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് സമ്മര്‍ദ്ദത്തിന്റെ തോത് ഗണ്യമായി കുറക്കുന്നു. അത് കൂടാതെ നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതും സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ആവശ്യത്തിന് ഉറങ്ങുക

ആവശ്യത്തിന് ഉറങ്ങുക

സ്ത്രീകളായാലും പുരുഷന്‍മാരായാലും ആവശ്യത്തിന് ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. കാരണം ഉറക്കം നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറക്കുകയാണ് ചെയ്യുന്നത്. നല്ലതുപോലെ ഉറങ്ങുന്നവരെങ്കില്‍ ഇവരില്‍ സമ്മര്‍ദ്ദം കുറവായിരിക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ രാത്രിയില്‍ 7-9 മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. നല്ലതുപോലെ വിശ്രമിക്കുന്നതും ഉറങ്ങുന്നതും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. സമ്മര്‍ദ്ദം കുറക്കുന്നതിന് പുരുഷന്‍മാര്‍ എല്ലാ ജോലികള്‍ക്കും ശേഷം ആവശ്യത്തിന് ഉറങ്ങുന്നതിന് ശ്രദ്ധിക്കണം.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷനും യോഗയും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുകയും സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും പത്ത് മിനിറ്റെങ്കിലും മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ രാവിലെ എഴുന്നേറ്റ് മെഡിറ്റേഷന്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു മെഡിറ്റേഷന്‍.

സോഷ്യല്‍ മീഡിയ സൈന്‍ ഓഫ് ചെയ്യുക

സോഷ്യല്‍ മീഡിയ സൈന്‍ ഓഫ് ചെയ്യുക

പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അവസ്ഥയില്‍ മിക്കവാറും സോഷ്യല്‍ മീഡിയ സൈന്‍ ഓഫ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം കൂടുതല്‍ സമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എന്തുകൊണ്ടും വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് സത്യം. നിങ്ങള്‍ക്ക് വേണ്ടി മാത്രം അല്‍പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.

പതിവായി ഇടവേളകള്‍ എടുക്കുക

പതിവായി ഇടവേളകള്‍ എടുക്കുക

ജോലിക്കിടയില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരരെ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ലഞ്ച്‌ബ്രേക്കിനും മറ്റും അഞ്ചോ പത്തോ മിനിറ്റ് ഇടവേള എടുക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ വിനോദത്തിനും മറ്റുമായി അല്‍പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്

മാനസിക പിന്തുണ ഉറപ്പാക്കുക

മാനസിക പിന്തുണ ഉറപ്പാക്കുക

നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം മാനസിക പിന്തുണയുള്ളവരെങ്കില്‍ ഇവര്‍ക്ക് എല്ലാ കാര്യത്തിലും തളര്‍ന്ന് പോവുമ്പോഴും പിന്തുണ ലഭിക്കുന്നു. അതിന് വേണ്ടി ഒരു നല്ല സുഹൃത്തിനേയോ അല്ലെങ്കില്‍ ഒരു കുടുംബത്തേയോ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. ധാരാളം ഉപദേശങ്ങള്‍ എടുക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്‍കുന്നു.

വയറുവേദന അസഹനീയം: കുടലിലെ ക്യാന്‍സര്‍ നേരത്തേയറിയാന്‍ ഈ ടെസ്റ്റുകള്‍വയറുവേദന അസഹനീയം: കുടലിലെ ക്യാന്‍സര്‍ നേരത്തേയറിയാന്‍ ഈ ടെസ്റ്റുകള്‍

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംരക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

English summary

Easy Ways To Help Men Deal With Stress In Malayalam

Here in this article we are sharing some easy ways to deal men's stress in malayalam. Take a look.
Story first published: Saturday, September 24, 2022, 21:06 [IST]
X
Desktop Bottom Promotion