ദന്താരോഗ്യം തലവേദനയാവുമ്പോള്‍ മോണ ആദ്യം ശ്രദ്ധിക്കണം

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല്ലിന്റെ ആരോഗ്യം പലപ്പോഴും പലരും അവഗണിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പലപ്പോഴും ശക്തമായ അടിത്തറയുള്ളപ്പോളാണ് എല്ലാം കൃത്യമായി മുന്നോട്ട് പോവുന്നത്. അത്തരത്തില്‍ പല്ലിനെ അനാരോഗ്യകരമായ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതാണ് എപ്പോഴും ശക്തമായ മോണകള്‍. എന്നാല്‍ മോണകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രശ്‌നങ്ങള്‍ അനാരോഗ്യം ബാധിച്ചാല്‍ അത് മൊത്തത്തിലുള്ള ആരോഗ്യത്തേയും ബാധിക്കുന്നു.

Easy Tips For Stronger And Healthy Gums

ദന്തശുചിത്വം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മോണയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് തന്നെയാണ്. പല്ലിന്റെ അടിഭാഗത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും പല്ലിനെ ശക്തിയോടെ വേരില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതും മോണകളാണ്. നമ്മുടെ വ്യക്തിശുചിത്വമില്ലായ്മ ഇതില്‍ നിന്നും പലപ്പോഴും മോണകളെ പിന്തിരിപ്പിക്കുന്നു. ദിനചര്യയിലെ അശ്രദ്ധ മോണയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരത്തില്‍ മോണയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സ്ഥിരമായി രണ്ട് നേരം പല്ലു തേക്കുക

സ്ഥിരമായി രണ്ട് നേരം പല്ലു തേക്കുക

നമ്മളെല്ലാവരും പല്ല് തേക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും പല്ല് തേക്കുന്നതിലെ തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. വായുടെ ആരോഗ്യവും മോണയുടെ ആരോഗ്യവും കൃത്യമായി നിലനിര്‍ത്തുന്നതിന് നാം നിര്‍ബന്ധമായും പല്ലുകള്‍ ദിനവും രണ്ട് നേരവും വൃത്തിയായി തേക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മൃദുവായതോ ഇടത്തരമോ ആയ ബ്രഷ് ടൂത്ത് ബ്രഷും ഫ്‌ലൂറൈഡ് ടൂത്ത് പേസ്റ്റും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. രണ്ട് മിനിറ്റെങ്കിലും ചുരുങ്ങിയത് പല്ല് തേക്കാന്‍ സമയം എടുക്കണം. എന്നാല്‍ മാത്രമേ പല്ല് വൃത്തിയാവുകയുള്ളൂ. മോണകളെ സംരക്ഷിക്കാന്‍ സാധിക്കൂ.

ഫ്‌ളോസ് ചെയ്യുക

ഫ്‌ളോസ് ചെയ്യുക

പല്ല് തേക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫ്‌ളോസിംഗ്. ഇത് രണ്ട് ദിവസം കൂടുമ്പോഴെങ്കിലും ചുരുങ്ങിയത് ചെയ്യാന്‍ ശ്രദ്ധിക്കണം. കാരണം പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൃത്യമായീ നീക്കം ചെയ്യാന്‍ ബ്രഷ് ചെയ്യുന്നതിലൂടെ പലപ്പോഴും സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ഫ്‌ളോസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടം നീക്കം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും പല്ലുകളില്‍ മാത്രമല്ല മോണയിലും അസ്വസ്ഥത ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിനും മോണയും പല്ലും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ഫ്‌ളോസിംഗ് ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം

കഴിക്കുന്ന ഭക്ഷണം ഏതായാലും അതിന്റെ അവശിഷ്ടങ്ങള്‍ പെട്ടെന്ന് തന്നെ വായില്‍ നിന്ന് നീക്കം ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മധുരമുള്ള ഭക്ഷണങ്ങള്‍, സോഡകള്‍ എന്നിവയെല്ലാം വായില്‍ ദോഷകരമായ ബാക്ടീരിയകള്‍ വളരുന്നതിന് കാരണമാകുന്നു. ഇത് മോണരോഗത്തിലേക്ക് നയിക്കുന്നു. ഇതോടൊപ്പം ഉരുളക്കിഴങ്ങ് ചിപ്സ്, ഉണക്കിയ പഴങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ പല്ലില്‍ പറ്റിപ്പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം മോണരോഗം വികസിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം ഭക്ഷണാവശിഷ്ടങ്ങള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍, അത് നിങ്ങളുടെ വായുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മിക്ക വ്യക്തികളും ഭക്ഷണം കഴിച്ചതിനുശേഷം പല്ല് കഴുകാത്തതിനാല്‍ ഈ കണങ്ങള്‍ മണിക്കൂറുകളോളം പല്ലില്‍ നില്‍ക്കാം. ഇത് നിങ്ങളുടെ മോണക്കും പല്ലിനും അണുബാധ ഉണ്ടാക്കുകയും പിന്നീട് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും ചെയ്യുന്നു.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ആരോഗ്യകരമായ പല്ലുകള്‍ക്കും മോണകള്‍ക്കും ബാക്ടീരിയകളുടെ സന്തുലിത വളര്‍ച്ചയ്ക്കും ഉമിനീര്‍ അത്യാവശ്യമാണ്. എന്നാല്‍ ഉമിനീര്‍ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തില്‍ ഉമിനീര്‍ നമ്മുടെ ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ കുടുങ്ങുന്നതിനുള്ള സാധ്യതയെ കുറക്കുന്നു. അതുകൊണ്ട് ശരീരത്തിന് ഉമിനീര്‍ ഉത്പാദനം കൃത്യമാവുന്നതിന് വേണ്ടി ആവശ്യത്തിന് വെള്ളം കുടിക്കണം. ചുരുങ്ങിയത് 7-8 ഗ്ലാസ്സ് വെള്ളം വരെ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ദാഹിക്കുമ്പോള്‍ മാത്രമല്ല ദിവസവും 8 ഗ്ലാസ്സ് വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വായ വരണ്ടിരിക്കുമ്പോള്‍ പലപ്പോഴും നിങ്ങളില്‍ മോണരോഗത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്ക് ഇതിനകം മോണരോഗം പിടിപെട്ടിട്ടുണ്ടെങ്കില്‍ ദന്തരോഗവിദഗ്ദ്ധനോട് സംസാരിക്കുക.

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

പുകവലിക്കുന്നവരില്‍ സ്ഥിരമായി ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. അതിനായി പുകവലി കുറക്കുക എന്നത് മാത്രമേ വഴിയുള്ളൂ. മോണരോഗവും മോശം ദന്താരോഗ്യവും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പല പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം പുകവലി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രശ്‌നത്തിലാക്കുകയും മോണയിലെ അണുബാധയെ ചെറുക്കുന്നതിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. ഇതെല്ലാം പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യത കൂടുതലാണ്.

വര്‍ഷത്തില്‍ രണ്ടുതവണ ദന്തപരിശോധന

വര്‍ഷത്തില്‍ രണ്ടുതവണ ദന്തപരിശോധന

ദന്തപരിശോധന എല്ലാവരും നിര്‍ബന്ധമായും നടത്തേണ്ടതാണ്. കാരണം മോണരോഗം നിങ്ങളുടെ പല്ല് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ദന്തപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. ഇനി അതിന് സാധിക്കാത്തവര്‍ക്ക് മോണരോഗം തടയുന്നതിന് വീട്ടില്‍ തന്നെയുള്ള അടിസ്ഥാന പരിശോധനയും നല്ലതാണ്. ഇതിലെല്ലാമുപരി പല്ല് വൃത്തിയായി സംരക്ഷിക്കുക, മോണയുടെ ആരോഗ്യം ഉറപ്പാക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പതിവായി ദന്തരോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിനും പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം.

Story first published: Saturday, February 11, 2023, 14:00 [IST]
X
Desktop Bottom Promotion