Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കരളിനേയും ശരീരത്തേയും വിഷമുക്തമാക്കും ഔഷധം
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍ എന്ന കാര്യത്തിൽ സംശയം വേണ്ട. ശരീരത്തിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യുക, കൊഴുപ്പ് ഇല്ലാതാക്കുക തുടങ്ങി നിരവധി കാര്യങ്ങളുടെ ചുമതല കരളിനാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിൽ ഏതെങ്കിലും അസ്വസ്ഥതകൾ നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്.
അനാരോഗ്യകരമായ ശീലങ്ങളും തെറ്റായ ആഹാരക്രമവും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഒരിക്കല്‍ കരളിന് എന്തെങ്കിലും തരത്തിലുള്ള തകരാറ് സംഭവിച്ചാല്‍ പിന്നെ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ ഏറെ സമയമെടുക്കും. ആരോഗ്യ ദായകങ്ങളായ ഭക്ഷണത്തിലൂടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ കഴിയും. അത്തരത്തിലുള്ള പ്രകൃതിദത്ത ഔഷധത്തെ കുറിച്ചാണ് ഇവിടെ പറയന്നത്.

തയ്യാറാക്കുന്നത്- ചേരുവകള്‍
രണ്ട് നാരങ്ങ
ഒരു വെള്ളരിക്ക
ഒരു കൈ പാഴ്സ്ലി ( സീമമല്ലി)
200 എംഎല് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവക്കെല്ലാം ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടാവുന്നതാണ്. എങ്ങനെ ഇത് തയ്യആറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഒരു മിക്സിയില്‍ ചേരുവകള്‍ എല്ലാ കൂടി ഇട്ട് അരയ്ക്കുക. നല്ലതു പോലെ അരച്ച് കഴിഞ്ഞതിന് ശേഷം അൽപം വെള്ളം കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കഴിക്കുകയാണ് ചെയ്യേണ്ടത്.

ടോക്സിനെ പുറന്തള്ളുക
ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ശരീരത്തിലെ മൊത്തത്തിൽ ഉള്ള ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ടോക്സിൻ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ലക്ഷണങ്ങൾ
തളര്‍ച്ചയും ക്ഷീണവും പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ആദ്യമായി എപ്പോഴും ഉയര്‍ന്ന എനര്‍ജി ലെവലില്‍ ഇരിയ്ക്കുന്ന ഒരാള്‍ പെട്ടെന്ന് ഡൗണ്‍ ആയാല്‍ കാര്യമായി എന്തോ ആരോഗ്യപ്രശ്നം ഉണ്ടെന്നതു തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ ടോക്സിന് നിറഞ്ഞിരിക്കുന്നു എന്ന് നമ്മള് അനുമാനിക്കണം. കാരണം പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു ടോക്സിന്. തിരിച്ചറിയാനുള്ള പ്രയാസം തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്.

തലവേദന
പലകാരണങ്ങള്‍ കൊണ്ട് നമുക്ക് തലവേദന വരാം. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലപ്പോഴും നമുക്ക് അറിയുന്നില്ല.് ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ കൃത്യമായ ചികിത്സ നടത്താന്‍ പറ്റുകയുള്ളൂ. തലവേദന വന്നാല്‍ ഉടന്‍ തന്നെ മരുന്ന് കഴിയ്ക്കും. എന്നാല്‍ പല തലവേദനകളും ശരീരത്തിന്റെ മറ്റു ചില പ്രശ്നങ്ങള്‍ക്ക് മുന്‍പുള്ള മുന്നോടിയാണെന്നതാണ് സത്യം. ഒരിക്കലും തലവേദന ഒരു രോഗമല്ല രോഗലക്ഷണമാണ് എന്ന കാര്യം മനസ്സിലാക്കണം.

അമിത വിയര്‍പ്പ്
വിയര്‍പ്പ് ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്നം. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായല്ല പോകുന്നത് എന്ന് കാണിയ്ക്കാനാണ് അമിത വിയര്‍പ്പ് കാരണമാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ നേരം നീണ്ടു നിന്നാല്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.



Click it and Unblock the Notifications
