For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൃമിശല്യമില്ല; വീട്ടില്‍ തന്നെ പരിഹരിക്കാം

|

വന്‍കുടലിനെയും കുടലിനെയും ബാധിക്കുന്ന ഏറ്റവും സാധാരണമായ അണുബാധയാണ് പിന്‍വേം അണുബാധ. വെളുത്ത നിറത്തിലുള്ള വിരകളാണ് ഇത്. ഇവഎളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും നിങ്ങളുടെ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുകയും മുട്ടകള്‍ നിങ്ങളുടെ മലദ്വാരത്തിനടുത്തുള്ള ചര്‍മ്മ മടക്കുകളില്‍ ഇടുകയും ചെയ്യും. ഒരു പകര്‍ച്ച വ്യാധിയാണ് ഇത്തരം പ്രശ്‌നം എന്ന കാര്യം മറക്കേണ്ടതില്ല. കൈ കഴുകാതെ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുന്നു. രോഗം ബാധിച്ച വ്യക്തി രോഗബാധിത സ്ഥലത്ത തൊടുകയും ഇവയുടെ മുട്ടകള്‍ വിരലുകളില്‍ കയറാനും ചുറ്റുമുള്ള സ്ഥലങ്ങള്‍ മലിനമാക്കാനും കഴിയും.

മഞ്ഞള്‍ ക്ലീനാക്കും ശ്വാസകോശത്തിന്റെ ഉള്‍ഭാഗംമഞ്ഞള്‍ ക്ലീനാക്കും ശ്വാസകോശത്തിന്റെ ഉള്‍ഭാഗം

മലദ്വാരത്തിലെ ചൊറിച്ചില്‍, ഉറക്കമില്ലായ്മ, ക്ഷോഭം, അസ്വസ്ഥത, ഇടയ്ക്കിടെ വയറുവേദന, ഓക്കാനം എന്നിവ മനുഷ്യരില്‍ ഈ അണുബാധയുടെ ലക്ഷണങ്ങളാണ്. രാവിലെ പ്രദേശം ശരിയായി കഴുകുക, അടിവസ്ത്രങ്ങളും കിടക്കകളും മാറ്റുക, ഇടയ്ക്കിടെ കൈ കഴുകുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇതുകൂടാതെ, നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാം. നിങ്ങള്‍ അറിയേണ്ട ചില സ്വാഭാവിക വഴികള്‍ ഇതൊക്കെയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെളുത്തുള്ളി

വെളുത്തുള്ളി

പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നവയാണ്. പച്ചക്ക് വെളുത്തുള്ളി കഴിക്കാം അല്ലെങ്കില്‍ അരിഞ്ഞ വെളുത്തുള്ളി പെട്രോളിയം ജെല്ലിയില്‍ കലര്‍ത്തി പേസ്റ്റ് തയ്യാറാക്കാം. ഇത് പരിഹാരത്തിന് വേണ്ടി നേരിട്ട് ബാധിച്ച സ്ഥലത്ത് പുരട്ടുക. എന്നാല്‍ മുറിഞ്ഞ ചര്‍മ്മമെങ്കില്‍ ഇവ പുരട്ടരുത് എന്നാണ് പറയുന്നത്.

കാരറ്റ്

കാരറ്റ്

ഇവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ ശമിപ്പിക്കാനും പതിവായി മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പിന്‍വോമുകളെ കുടലില്‍ നിന്ന് പുറന്തള്ളാന്‍ കാരറ്റ് സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ചക്ക് കഴിക്കുന്നത് തന്നെയാണ് ഏറ്റവും മികച്ചത്. ഇത് മലബന്ധത്തിന് മികച്ചതും ആരോഗ്യത്തിന് ഗുണകരവുമാണ്. ഏത് വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നുണ്ട് കാരറ്റ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു ജനപ്രിയ വീട്ടുവൈദ്യമായ വെളിച്ചെണ്ണയില്‍ പ്രശ്നത്തെ ചികിത്സിക്കാന്‍ സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പിന്‍ വേം മുട്ടയിടുന്നത് തടയാന്‍ ഈ പ്രദേശത്ത് എണ്ണ പുരട്ടുക. വെളിച്ചെണ്ണയോട് നിങ്ങള്‍ക്ക് അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷേ അത് കൂടുതല്‍ അസ്വസ്ഥതകള്‍ പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.

 മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

ഇവയില്‍ കുടല്‍ പരാന്നഭോജികള്‍ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയ കുക്കുര്‍ബിറ്റാസിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് മത്തങ്ങ വിത്തുകള്‍ കഴിക്കാവുന്നതാണ്. അത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് മത്തന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും കുടലിലെ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എല്ലാ വിധത്തിലും ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുട്ടികളിലെങ്കില്‍

കുട്ടികളിലെങ്കില്‍

സാധാരണയായി കുട്ടികളിലാണ് വിരശല്യം കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കുട്ടികളിലെ മണ്ണ് തിന്നുന്ന സ്വഭാവം, ചില ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കൃമിശല്യത്തിന് കാരണമായി മാറുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം ഇത്തരം കാര്യങ്ങളെ പരിഹരിക്കുന്നതിന് മാസത്തില്‍ ഒരിക്കല്‍ കുഞ്ഞിന് വിരശല്യത്തിന് മരുന്ന് കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ കുഞ്ഞിന് മരുന്ന് കൊടുക്കുമ്പോള്‍ എന്തുകൊണ്ടും ഡോക്ടറെ കണ്ടിട്ട് വേണം കൊടുക്കുന്നതിന്.

English summary

Easy Home Remedies To Treat Intestinal Infections in Malayalam

Here in this article we are discussing about some easy home remedies to treat this intestinal infection. Take a look.
X
Desktop Bottom Promotion