Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
തൊണ്ടയിലെ കത്തുന്ന അസ്വസ്ഥത: തേനും പാലും മാത്രമെങ്കിലും ഉടന്‍ പരിഹാരം
തൊണ്ടവേദനയും അസ്വസ്ഥതയും പലരും അനുഭവിക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്നത്തെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ് പലര്‍ക്കും അറിയാത്തത്. പലരിലും തൊണ്ടയിലുണ്ടാവുന്ന കത്തുന്ന സംവേദനം പല വിധത്തിലാണ് നിങ്ങളെ അലട്ടുന്നത്. ഇത് മലിനീകരണം മൂലമാവാം. അല്ലെങ്കില്‍ ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുടെ ഫലമായാവാം, അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധയായേക്കാം. ഇതിനെത്തുടര്‍ന്ന് പലര്‍ക്കും കൃത്യമായി സംസാരിക്കുന്നതിനോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനോ പോലും സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലര്‍ക്കും തൊണ്ടയില്‍ എരിച്ചില്‍ പോലെയാണ് അനുഭവപ്പെടുന്നത്.

നിങ്ങളുടെ തൊണ്ടയിലെ കത്തുന്ന സംവേദനം ലഘൂകരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ അതിന് മുന്‍പ് എന്താണ് ഇതിന്റെ കാരണം എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും നല്ല ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി തൊണ്ട പൊള്ളിപ്പോവുന്നതിനും ഈ സമയം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. ഇത് കൂടാതെ തൊണ്ടയില്‍ ഉണ്ടാവുന്ന അണുബാധ, ചെറിയ അള്‍സര്‍, ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി എന്നിവയയെല്ലാം പലപ്പോഴും ഇത്തരം അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

തേന്‍
തേന്‍ ഉപയോഗിച്ച് നമുക്ക് തൊണ്ടയിലെ അസ്വസ്ഥതകളും പൊള്ളലും കത്തുന്ന സംവേദനവും ഇല്ലാതാക്കാന്‍ സാധിക്കുന്നു. തേനിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആണ് തൊണ്ടയുടെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് അതിന് കാരണക്കാരാവുന്ന ബാക്ടീരിയയെയോ വൈറസിനെയോ നശിപ്പിക്കുന്നു. ഇത് തൊണ്ടയിലെ അണുബാധ മൂലം സംഭവിച്ചതായിരിക്കാം. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ദിവസവും രണ്ട് ടീസ്പൂണ്‍ തേന്‍ കഴിക്കുന്നതോ അല്ലെങ്കില്‍ ഹെര്‍ബല്‍ ടീയില്‍ മിക്സ് ചെയ്യുന്നതോ നിങ്ങളെ ഈ പ്രശ്നത്തില്‍ നിന്ന് മോചിപ്പിക്കുന്നു.

ചൂടുവെള്ളം കവിള് കൊള്ളുക
ചൂടുവെള്ളം കവിള് കൊള്ളുന്നതും നിങ്ങള്‍ക്ക് തൊണ്ടയിലെ അസ്വസ്ഥത ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ഒരു കപ്പ് ചെറുചൂടുള്ള വെള്ളവും 1/4 ടീസ്പൂണ്‍ ഉപ്പും ഉപയോഗിച്ച് വെള്ളം മിക്സ് ചെയ്ത് കവിള് കൊള്ളുക. നിങ്ങള്‍ക്ക് തൊണ്ട വേദനയോ ചൊറിച്ചിലോ ഉണ്ടാകുമ്പോള്‍ ഇത്തരം മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്. ഉപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ തൊണ്ടയിലെ ടിഷ്യൂകള്‍ ദ്രാവകം പുറത്തുവിടാന്‍ കാരണമാകുന്നു, ഇത് വൈറസിനെ നീക്കം ചെയ്യാന്‍ സഹായിക്കുകയും കഫം സ്വയം ഇല്ലാതാവുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ അസ്വസ്ഥതകള്‍ കുറയുകയും ചെയ്യുന്നു. തൊണ്ടക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇത് ദിവസം എത്ര നേരം വേണമെങ്കിലും ചെയ്യാവുന്നതാണ്.

തണുത്ത പാല്
പാല് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ തൊണ്ടവേദന തൊണ്ടയിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് തണുത്ത പാല്. ഇത് നിങ്ങളുടെ വേദനയെ കുറക്കുകയും അസ്വസ്ഥതകളെ അകറ്റുകയും ചെയ്യുന്നു. ഇതില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്, കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും നിര്‍ജ്ജലീകരണം, ദഹന പ്രശ്നങ്ങള്‍ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. തൊണ്ടവേദന ലഘൂകരിക്കാനും വീക്കം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാല് ശീലമാക്കാം.

പുതിന
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ് പുതിന. കാരണം ഇതില്‍ ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളമുണ്ട്. പ്രശ്നത്തിന്റെ മൂലകാരണമായ ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍ എന്നിവയെ ഇല്ലാതാക്കാന്‍ പുതിനക്ക് സാധിക്കുന്നു. ഇതിലൂടെ അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഇല്ലാതാവുന്നു. കൂടാതെ തൊണ്ടയില്‍ കത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്ന പല ഘടകങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പുതിന സഹായിക്കുന്നു. ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലൂടെയെല്ലാം തൊണ്ടവേദനക്കും പരിഹാരം കാണാം.

ഭക്ഷണം ശ്രദ്ധിക്കണം
നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തിലും ഈ സമയം അല്പം ശ്രദ്ധിക്കണം. കാരണം എല്ലാ ഭക്ഷണവും അസ്വസ്ഥതയുള്ളവര്‍ക്ക് കഴിക്കാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ സോഫ്റ്റ് ആയിട്ടുള്ള ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുന്നതിന് ശ്രദ്ധിക്കണം. മുട്ടയുടെ വെള്ള, തൈര്, ഇഞ്ചി, ഓട്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കൂടാതെ ഹെര്‍ബല്‍ സൂപ്പ്, സൂപ്പ്, വെജിറ്റബിള്‍ സ്മൂത്തികള്‍, കഫീന്‍ ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയും ശീലമാക്കാവുന്നതാണ്. ഇത് കൂടാതെ തേന്‍ ചേര്‍ത്ത ചായ കുടിക്കുന്നതും നല്ലതാണ്. എന്ത് ഭക്ഷണമായാലും അധികം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ അ്സ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു.

പ്രകോപിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക
കാരണം എന്തുതന്നെയായാലും, നിങ്ങളുടെ തൊണ്ടയില്‍ അസ്വസ്ഥത ഉണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. എരിവുള്ളതും അസിഡിറ്റി ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇത് കൂടാതെ പുകവലി, മദ്യപാനം, പൊടി നിറഞ്ഞ സ്ഥലങ്ങളില്‍ പോകുക, എന്നിവയും പരമാവധി കുറക്കുക. കാപ്പി, ചായ, ജങ്ക് ഫുഡുകള്‍ എന്നിവ ഒഴിവാക്കുക. പകരം, നിങ്ങളുടെ തൊണ്ടക്ക് ആശ്വാസം നല്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ശീലമാക്കുക. ഇതിലൂടെ ഒരു പരിധി വരെ രോഗാവസ്ഥയെ പ്രതിരോധിക്കാം.

ശ്രദ്ധിക്കേണ്ടത്
ഇടക്കിടക്ക് നിങ്ങള്‍ക്ക് തൊണ്ടയില്‍ അസ്വസ്ഥതയും കത്തുന്ന പോലുള്ള സംവേദനവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെല്ലാം വീട്ടുവൈദ്യത്തെ ആശ്രയിച്ച് സമയം കളയരുത്. ചിലപ്പോള്‍ അനാരോഗ്യകരമായ ചില രോഗങ്ങളുടെ തുടക്കമായിരിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ഡോക്ടറെ കാണിക്കാതിരിക്കരുത്. തൊണ്ടയിലെ ഈ അസ്വസ്ഥത എന്തൊക്കെ ചെയ്തിട്ടും ഒരാഴ്ചയില്‍ കൂടുതല്‍ നില്ക്കുന്ന അവസ്ഥയാണെങ്കില്‍ ഡോക്ടറെ കാണാന്‍ ഒട്ടും മടിക്കേണ്ടതില്ല എന്നതാണ് സത്യം. ഇത് തൊണ്ടയിലെ അണുബാധ, ഇന്‍ഫ്ലുവന്‍സ അല്ലെങ്കില്‍ വൈദ്യസഹായം ആവശ്യമുള്ള മറ്റ് ഗുരുതരമായ രോഗാവസ്ഥകളുടെ ലക്ഷണമായിരിക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications

