For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തിന്റെ ലക്ഷണങ്ങളെ ചെറുത്തുനിര്‍ത്താം; ശീലിക്കൂ ഈ വ്യായാമങ്ങള്‍

|

എല്ലാവരും വാര്‍ദ്ധക്യത്തെ ഭയപ്പെടുന്നു. പ്രായം മറച്ചുപിടിക്കാന്‍ പലരും വിലകൂടിയ ക്രീമുകള്‍, സൗന്ദര്യ ചികിത്സകള്‍ എന്നങ്ങനെയായി കഴിവിന്റെ പരമാവധി ചെയ്യുന്നു. കുറഞ്ഞ മെറ്റബോളിസം, കുറഞ്ഞ സ്റ്റാമിന, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ വാര്‍ദ്ധക്യത്തിന്റെ കൂടുതല്‍ പ്രശ്നകരമായ ലക്ഷണങ്ങളാണ്. നിങ്ങളുടെ പ്രായം പിടിച്ചുകെട്ടാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ തടയാനായി നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സ്ഥിരതയുള്ള ഒരു ഫിറ്റ്‌നസ് ദിനചര്യ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് അതിനുള്ള വഴി. ചിട്ടയായ വ്യായാമ മുറകളിലൂടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Most read: അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍Most read: അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍

ശാരീരിക ക്ഷമത നേടുന്നതിനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാര്‍ഗമാണ് വ്യായാമം. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എങ്ങനെ മാറ്റാമെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഫലപ്രദമായ ചില വ്യായാമങ്ങള്‍ അതിനായി നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വരുത്തുന്ന മാറ്റങ്ങളെ മറികടക്കാന്‍ ഇത് നിങ്ങളുടെ ശരീരത്തെ ടോണ്‍ ചെയ്യുന്നു. തിളങ്ങുന്ന ചര്‍മ്മവും സുന്ദരമായ മുടിയും നിങ്ങളെ തികഞ്ഞ യുവഭാവം കൈവരിക്കാന്‍ സഹായിക്കും. ശരിയായ വ്യായാമത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിന്റെയും ഘടികാരത്തെ നിങ്ങള്‍ക്ക് മാറ്റാനാകും. വ്യായാമം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പ്രായത്തിനനുസരിച്ച് ചെറുപ്പമായി തോന്നാന്‍ ഏറ്റവും എളുപ്പവും ഫലപ്രദവുമായ ചില വ്യായാമങ്ങള്‍ ഇതാ.

ജോഗിംഗ്

ജോഗിംഗ്

നിങ്ങള്‍ക്ക് പുതുമയും ഊര്‍ജസ്വലതയും നേടാന്‍ ജോഗിംഗ് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ജോഗിംഗ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കും, അതുവഴി നിങ്ങളുടെ ആരോഗ്യവും പ്രോത്സാഹിപ്പിക്കും.

വെയ്റ്റ് ലിഫ്റ്റിംഗ്

വെയ്റ്റ് ലിഫ്റ്റിംഗ്

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മാറ്റുന്നതിനുള്ള വ്യായാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാരോദ്വഹനം. ഇത് നിങ്ങളുടെ പേശികളെ ടോണ്‍ ചെയ്യുകയും അത് ശക്തമാക്കുകയും ചെയ്യും. ചെറുപ്പമായി തോന്നാന്‍ ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, വെയിറ്റ് ലിഫ്റ്റിംഗ് നിങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. ആഴ്ചയില്‍ മൂന്ന് തവണ മുപ്പത് മിനിറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നത് ഓസ്റ്റിയോപൊറോസിസിനെ ചെറുക്കാന്‍ സഹായിക്കും.

Most read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂMost read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂ

നടത്തം

നടത്തം

വാര്‍ദ്ധക്യത്തിന്റെ മിക്ക ലക്ഷണങ്ങളും സംഭവിക്കുന്നത് പ്രായമാകലുമായി ബന്ധപ്പെട്ട ചില അടിസ്ഥാന ആരോഗ്യ മാറ്റങ്ങള്‍ മൂലമാണ്. പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം. നടത്തം ഇതിനുള്ള ഉത്തമ പരിഹാരമാണ്. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യമുള്ള ഹൃദയം യുവത്വമുള്ള ശരീരത്തിനുള്ള മികച്ച മാര്‍ഗമാണ്. നടത്തം ഡിമെന്‍ഷ്യയുടെ സാധ്യതയും മൂന്നിലൊന്നായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

യോഗ

യോഗ

യോഗ പൂര്‍ണ്ണമായും ഒരു വ്യായാമമായി കണക്കാക്കുന്നില്ലെങ്കിലും, എല്ലാംകൊണ്ടും ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. യോഗ പ്രത്യേക ശരീരഭാഗങ്ങളിലല്ല, മറിച്ച് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാലം ചെറുപ്പമായിരിക്കാന്‍ യോഗ നിങ്ങളെ സഹായിക്കും. യോഗ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഉത്തേജിപ്പിക്കും. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന പ്രത്യേക യോഗാസനങ്ങളുണ്ട്. സമ്മര്‍ദ്ദമാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വില്ലന്‍. യോഗ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി സമ്മര്‍ദ്ദത്തിന്റെ അനന്തരഫലങ്ങള്‍ നിങ്ങളുടെ മുഖത്തും ശരീരത്തിലും പ്രതിഫലിപ്പിക്കാതെ തടയുന്നു.

Most read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാMost read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാ

ഫേഷ്യല്‍ എക്‌സര്‍സൈസ്

ഫേഷ്യല്‍ എക്‌സര്‍സൈസ്

ചെറുപ്പമായി തോന്നാനുള്ള വ്യായാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖത്തെ വ്യായാമം. കവിള്‍, താടി, ചുണ്ടുകള്‍ അല്ലെങ്കില്‍ കണ്ണുകള്‍ എന്നിങ്ങനെ മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇത് പല തരത്തില്‍ ചെയ്യാവുന്നതാണ്. നിങ്ങളുടെ യുവത്വം പ്രതിഫലിപ്പിക്കേണ്ടത് മുഖമായതിനാല്‍, ദിവസവും ഫേഷ്യല്‍ എക്‌സര്‍സൈസ് ചെയ്ത് ശീലിക്കുക.

കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍

കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍

ചര്‍മ്മം ചെറുപ്പമായി തോന്നാന്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലിക്കണമെന്ന് പല സൗന്ദര്യ വിദഗ്ധരും പറയുന്നു. നീന്തല്‍, സൈക്ലിംഗ്, നൃത്തം എന്നിവ പോലുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു, അതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടും. മെച്ചപ്പെട്ട രക്തചംക്രമണം നമ്മുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും മനോഹരമായ ചര്‍മ്മം നല്‍കാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നത് നിങ്ങള്‍ക്ക് പല തരത്തില്‍ ഗുണം ചെയ്യും, ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാന്‍ കഴിയുന്ന വ്യായാമങ്ങളില്‍ ഒന്നാണ്.

Most read:അപകടകരം, വായിലെ അര്‍ബുദം; ഈ മാറ്റം ശീലിച്ചാല്‍ രക്ഷMost read:അപകടകരം, വായിലെ അര്‍ബുദം; ഈ മാറ്റം ശീലിച്ചാല്‍ രക്ഷ

സ്‌ക്വാട്ട്

സ്‌ക്വാട്ട്

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശികളെയാണ് സ്‌ക്വാറ്റുകള്‍ ലക്ഷ്യമിടുന്നത്. അവ കലോറി എരിച്ചുകളയുക മാത്രമല്ല, നിങ്ങളുടെ കാലുകളെ ശക്തമാക്കുകയും ചെയ്യുന്നു. നമ്മളില്‍ ഭൂരിഭാഗവും പകല്‍ സമയത്ത് അറിയാതെ തന്നെ ധാരാളം സ്‌ക്വാട്ട് ചെയ്യുന്നുണ്ട്. പ്രായമാകല്‍ പ്രക്രിയയെ ചെറുക്കുന്ന ഒരു വ്യായാമ മാര്‍ഗമാണ് സ്‌ക്വാട്ട്.

English summary

Easy Exercises To Reverse The Signs Of Ageing in Malayalam

Here, we will discuss some of the easiest and effective exercises to look younger as you age. This will help reverse the signs of ageing and will keep up your look.
Story first published: Saturday, April 30, 2022, 9:51 [IST]
X
Desktop Bottom Promotion