For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍ഷിമേഴ്‌സ് തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ

|

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പലതരത്തില്‍ ബാധിക്കുന്ന ഡിമെന്‍ഷ്യ അഥവാ സമൃതിനാശത്തിന്റെ ഒരു സാധാരണ രൂപമാണ് അല്‍ഷിമേഴ്‌സ്. ഇന്ത്യയില്‍ ഇത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്. ലോകത്ത് ഏറ്റവുമധികം ഡിമെന്‍ഷ്യ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Most read: ഇതുപോലെ മുട്ട തിന്നാല്‍ ഏത് തടിയും കുറയുംMost read: ഇതുപോലെ മുട്ട തിന്നാല്‍ ഏത് തടിയും കുറയും

45 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഡിമെന്‍ഷ്യക്ക് വിധേയരാണ്. 60-70% ഡിമെന്‍ഷ്യ കേസുകളും അവസാനിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തിലാണ്. വരും ദശകങ്ങളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ലേഖനത്തില്‍ അല്‍ഷിമേഴ്സ് രോഗം നേരത്തേ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ മനസ്സിലാക്കാം.

എന്താണ് അല്‍ഷിമേഴ്‌സ്

എന്താണ് അല്‍ഷിമേഴ്‌സ്

മനുഷ്യന്റെ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഇത് ഓര്‍മ്മ, ചിന്താശേഷി എന്നിവ നഷ്ടപ്പെടുത്തുന്നു. ഈ രോഗമുള്ള വ്യക്തികള്‍ക്ക് സമീപകാല സംഭവങ്ങള്‍ ഓര്‍മ്മിക്കാന്‍ പ്രയാസമാണ്. അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരുകള്‍ അവര്‍ മറക്കുന്നു, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വരെ തിരിച്ചറിയാതെയാവുന്നു. നിര്‍ഭാഗ്യവശാല്‍, അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സയില്ല. എന്നിരുന്നാലും, കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉപയോഗിച്ച്, രോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് ഈ അവസ്ഥ കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ കഴിയും.

അല്‍ഷിമേഴ്‌സ് ലക്ഷണങ്ങള്‍

അല്‍ഷിമേഴ്‌സ് ലക്ഷണങ്ങള്‍

65 വയസ്സിനു മുകളിലുള്ളവരിലാണ് അല്‍ഷിമേഴ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍ 65-70 വയസ്സിനിടയിലുള്ള 5-6% വ്യക്തികളും അല്‍ഷിമേഴ്സ് രോഗം ബാധിച്ചവരാണ്. എന്നിരുന്നാലും, അവരുടെ 30-കളിലോ 40-കളിലോ അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ വികസിക്കാന്‍ തുടങ്ങുന്നു. ഏതെങ്കിലും തരത്തിലുള്ള ഓര്‍മ്മപ്രശ്‌നങ്ങളുള്ള ആളുകള്‍ മറ്റ് കാരണങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് ഡോക്ടര്‍റെ സമീപിക്കുക. അല്‍ഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും നേരത്തെ ഡോക്ടറുടെ സഹായം തേടുന്നതും രോഗാവസ്ഥയെ നിയന്ത്രിക്കാനും രോഗിക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ നല്‍കാനും സഹായിക്കും. അല്‍ഷിമേഴ്‌സിന്റെ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക.

Most read:ദിവസവും നാക്ക് വടിക്കണമെന്ന് പറയുന്നത് വെറുതേയല്ലMost read:ദിവസവും നാക്ക് വടിക്കണമെന്ന് പറയുന്നത് വെറുതേയല്ല

മെമ്മറി നഷ്ടം

മെമ്മറി നഷ്ടം

അല്‍ഷിമേഴ്സ് രോഗത്തിന്റെ ആദ്യ ലക്ഷണമാണിത്. സമീപകാല സംഭവങ്ങള്‍ ഓര്‍മ്മിക്കാനും പുതിയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാനും വ്യക്തിക്ക് ബുദ്ധിമുട്ടാകുന്നു. തുടക്കത്തില്‍, ഓര്‍മ്മക്കുറവ് നിയന്ത്രിക്കാനാകുമെന്ന് തോന്നുമെങ്കിലും രോഗം പുരോഗമിക്കുമ്പോള്‍ അത് കൂടുതല്‍ വഷളാകുകയും രോഗി അവരുടെ ജീവിതത്തിലെ സുപ്രധാന ആളുകളെയും സംഭവങ്ങളെയും തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

ആശയവിനിമയ കഴിവ് നഷ്ടപ്പെടുന്നു

ആശയവിനിമയ കഴിവ് നഷ്ടപ്പെടുന്നു

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് അവരുടെ ചിന്തകളെയും ആശയങ്ങളെയും മറ്റുള്ളവരെ അറിയിക്കാന്‍ അല്‍പം പ്രയാസമാണ്. ശരിയായ വാക്കുകള്‍ കണ്ടെത്താനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും അവര്‍ ബുദ്ധിമുട്ടിയേക്കാം. വാക്കുകള്‍ മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനാല്‍ രോഗിയുമായി ആശയവിനിമയം നടത്തുന്നത് കഠിനമായിരിക്കും. അവര്‍ക്ക് എഴുതാനും ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.

Most read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

യുക്തിയുടെ അഭാവം

യുക്തിയുടെ അഭാവം

അല്‍ഷിമേഴ്സ് രോഗം ചിന്തയിലും ഏകാഗ്രതയിലും ബുദ്ധിമുട്ട് സൃഷ്ടിക്കും. അക്കങ്ങളെ കൈകാര്യം ചെയ്യുന്നത് അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. രോഗം പുരോഗമിക്കുമ്പോള്‍ അവര്‍ സംഖ്യകള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഘട്ടത്തിലെത്തും. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അല്‍ഷിമേഴ്‌സ് രോഗികള്‍ സാമൂഹിക ഇടപെടലുകളില്‍ സവിശേഷതയില്ലാത്ത തിരഞ്ഞെടുപ്പുകള്‍ നടത്തിയേക്കാം. അനുചിതമായ വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ക്ക് ശ്രദ്ധിക്കാനാവും.

സ്വഭാവത്തിലെ മാറ്റം

സ്വഭാവത്തിലെ മാറ്റം

തുടക്കത്തില്‍ രോഗിക്ക് നേരിയ മാനസികാവസ്ഥ തകരാറുകള്‍ ഉണ്ടാക്കാം. രോഗം പുരോഗമിക്കുമ്പോള്‍, അത് വ്യക്തിയെ വിഷാദത്തിലാക്കും. കോപവും ആക്രമണാത്മകതയും മറ്റുള്ളവരില്‍ അവിശ്വാസവും വളര്‍ന്നുവരാം. ഉദാഹരണത്തിന്, മറ്റുള്ളവര്‍ രോഗിയില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്നുവരെ, അല്‍ഷിമേഴ്സ് രോഗത്തിന് കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. നേരത്തെയുള്ള രോഗനിര്‍ണയം രോഗികള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നതിനാല്‍ മുകളില്‍പറഞ്ഞ അടയാളങ്ങളും ലക്ഷണങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം.

Most read:മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാംMost read:മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാം

അപകടസാധ്യത കുറയ്ക്കുക

അപകടസാധ്യത കുറയ്ക്കുക

കൃത്യമായ പ്രതിരോധ നടപടികളൊന്നും ഇല്ലെങ്കിലും, ആരോഗ്യകരമായ ജീവിതശൈലി അല്‍ഷിമേഴ്സ് വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. വൈജ്ഞാനിക പ്രവര്‍ത്തനം ഉയര്‍ത്താനും നിലനിര്‍ത്തുന്നതിനും നല്ലൊരു ജീവിതശൈലി നിങ്ങളെ സഹായിക്കും. അല്‍ഷിമേഴ്സ് രോഗത്തിന്റെ കുടുംബചരിത്രം ഉള്ള ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലി

* പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഒലിവ് ഓയില്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക.

* സ്‌ട്രോബെറി, ക്രാന്‍ബെറി, ബ്ലൂബെറി, കൊഴുപ്പ് മത്സ്യം, പച്ച ഇലക്കറികള്‍, നട്‌സ്, വിത്ത്, മുട്ട തുടങ്ങിയവ പതിവായി കഴിക്കുന്നത് തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.

Most read:സൈനസൈറ്റിസ് പ്രശ്‌നമാകില്ല; വീട്ടില്‍തന്നെ ചികിത്സിക്കാംMost read:സൈനസൈറ്റിസ് പ്രശ്‌നമാകില്ല; വീട്ടില്‍തന്നെ ചികിത്സിക്കാം

സാമൂഹിക ഇടപെടല്‍ വര്‍ധിപ്പിക്കുക

സാമൂഹിക ഇടപെടല്‍ വര്‍ധിപ്പിക്കുക

* നിങ്ങളുടെ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് സാമൂഹിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുക.

* അല്‍ഷിമേഴ്സ് തടയുന്നതിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം 30 മിനിറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യുക.

* തലച്ചോറിന് വ്യായാമം നല്‍കാന്‍ മറക്കരുത്. ക്രോസ് വേഡ് പസിലുകള്‍ പരിഹരിക്കുക, ഒരു പുതിയ തൊഴില്‍ അല്ലെങ്കില്‍ ഭാഷ പഠിക്കുക.

English summary

Early Warning Signs of Alzheimer's Disease

Alzheimer’s disease is more common in people who are above 65 years of age. Lets see the early warning signs of Alzheimer's disease.
Story first published: Wednesday, February 24, 2021, 9:46 [IST]
X
Desktop Bottom Promotion