For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

|

പലയിടത്തും ഇപ്പോഴും കൊറോണവൈറസിന്റെ ആശങ്കകളില്‍ നിന്ന് രക്ഷനേടാനായിട്ടില്ല. വൈറസ് തടയാനായി വാക്‌സിനുകള്‍ ലഭ്യമായെങ്കിലും രാജ്യത്തും ലോകമെമ്പാടും പുതിയ കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുതിയ കോവിഡ് വകഭേദങ്ങളും കുതിച്ചുയരുന്ന കോവിഡ് കണക്കുകള്‍ക്ക് കാരണമാകുന്നു. വൈറസിനെ ലാഘവത്തിലെടുക്കുന്നതും പുതുതായി കണ്ടെത്തിയ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും വൈറസ് മറ്റുള്ളവരിലേക്ക് പടരാന്‍ ഒരു കാരണമാണെന്ന് വിദഗ്ദ്ധര്‍ ഇപ്പോഴും വിശ്വസിക്കുന്നു.

Most read: മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാംMost read: മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാം

ഒരു വാക്‌സിന്‍ ഉപയോഗിച്ചാലും, വൈറസില്‍ നിന്ന് മുക്തരാകില്ലെന്ന് മനസ്സിലാക്കുക. വൈറസ് ബാധ ചെറുക്കാനായി നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും സ്വയം രക്ഷിക്കാനുമായി രോഗലക്ഷണങ്ങെക്കുറിച്ച് നന്നായി മനസ്സിലാക്കുക. കോവിഡിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ച് അറിയുന്നത്, കൃത്യസമയത്ത് പരിശോധന നടത്തുന്നതിന് നിങ്ങളെ സഹായിക്കും. അതിലൂടെ സങ്കീര്‍ണതകളും കോവിഡിന്റെ അപകടസാധ്യത കുറയ്ക്കാനും നിങ്ങള്‍ക്ക് സാധിക്കും.

കോവിഡിന്റെ സാധാരണ ലക്ഷണം

കോവിഡിന്റെ സാധാരണ ലക്ഷണം

ഇപ്പോള്‍, കോവിഡിന്റെ മൂന്ന് സാധാരണ ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ടവേദന, മണം, രുചിനഷ്ടം എന്നിവയായി കണക്കാക്കുന്നു. എന്നിരുന്നാലും, ഇവ ഏക ലക്ഷണങ്ങളോ മുന്നറിയിപ്പ് അടയാളങ്ങളോ ആകണമെന്നില്ല. പുതിയ വൈറസ് വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിനാല്‍ ലക്ഷണങ്ങളുടെ പട്ടിക എപ്പോഴും വളരുകയാണ്. പുതിയ മ്യൂട്ടേഷനുകള്‍ക്ക് വ്യത്യസ്തവും അസാധാരണവുമായ രീതിയില്‍ നമ്മുടെ ശരീരത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടാകാമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

പഠനങ്ങള്‍ കണ്ടെത്തിയത്

പഠനങ്ങള്‍ കണ്ടെത്തിയത്

ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ അല്ലെങ്കില്‍ ലക്ഷണങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍ എന്നിവരില്‍ നിന്നെല്ലാം സമൂഹത്തില്‍ വൈറസ് വ്യാപനത്തിന് വഴിയൊരുക്കും. ധാരാളം ആളുകള്‍ അവരുടെ ലക്ഷണങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നു. ലണ്ടനിലെ കിംഗ്‌സ് കോളേജ് നടത്തിയ ഒരു പുതിയ പഠനം അനുസരിച്ച് ചില ആരോഗ്യ അസ്വസ്ഥതകള്‍ ഉള്ളവര്‍ ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ്.

ഗവേഷകര്‍ പറയുന്നത്

ഗവേഷകര്‍ പറയുന്നത്

പഠനത്തിനായി ഗവേഷകര്‍ യു.കെയുടെ ചില ഭാഗങ്ങളില്‍ നിന്നുള്ള 1,20,000 ത്തിലധികം മുതിര്‍ന്നവരിലാണ് രോഗലക്ഷണ പരിശോധന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വേ നടത്തിയത്. അതില്‍ രുചിയും മണവും തിരിച്ചറിയാനാവത്ത ലക്ഷണം ഗവേഷകര്‍ കാര്യമായി കണ്ടെത്തി. 60% പേരിലും ഒരു സാധാരണ ലക്ഷണമായിരുന്നു ഇത് അതുകൂടാതെ, ഇനിപ്പറയുന്ന ചില ലക്ഷണങ്ങളും വൈറല്‍ അണുബാധയ്ക്കുള്ള ലക്ഷണമായി കണക്കാക്കാമെന്നും ഈ ലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് ഉടന്‍ വിധേയരാകേണ്ടതുണ്ടെന്നും അവര്‍ കണ്ടെത്തി.

Most read:കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്‌സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍Most read:കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്‌സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍

വയറിളക്കം

വയറിളക്കം

വറിളക്കം കടുത്ത കോവിഡ് അണുബാധയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നു, നിരവധി പഠനങ്ങളും ഗവേഷകരും നിരീക്ഷിച്ചത് വയറിളക്കവും ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ അണുബാധയും നിങ്ങളുടെ ദഹനവ്യവസ്ഥയെ കോവിഡ് വൈറസ് ബാധിക്കുന്നതിന്റെ സൂചനകളായിരിക്കാമെന്നാണ്. കോവിഡിന്റെ ഒരു സാധാരണ ലക്ഷണമാണ് വയറിളക്കമെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. വയറുവേദന, വിശപ്പ് കുറയല്‍, ദഹനക്കേട്, ഓക്കാനം, ഛര്‍ദ്ദി, വേദന എന്നിവയുടെ രൂപത്തിലും ദഹനനാളത്തില്‍ അണുബാധ ഉണ്ടാകാം. മിക്ക കേസുകളിലും, ഇത് ഉപാപചയ അസന്തുലിതാവസ്ഥ, ശരീരഭാരം കുറയ്ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകുക.

അസാധാരണമായ ക്ഷീണവും തലകറക്കവും

അസാധാരണമായ ക്ഷീണവും തലകറക്കവും

അസാധാരണമായ ക്ഷീണം കോവിഡിന്റെ ഏറ്റവും നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളിലൊന്നാണ്. ചിലരില്‍ ഇത് കൊറോണ വൈറസിന്റെ ഏക ലക്ഷണമായും കണ്ടുവരുന്നു. വിട്ടുമാറാത്തതും ഉയര്‍ന്നതും അസാധാരണവുമായ തളര്‍ച്ചയെക്കുറിച്ച് പലരും പരാതിപ്പെടുന്നു. ക്ഷീണം സാധാരണയായി ശരീരത്തിലെ വൈറല്‍ റെപ്ലിക്കേഷന്റെ ഒരു കാരണമാണ്, അല്ലെങ്കില്‍ വൈറല്‍ രോഗത്തിന്റെ ഒരു പാര്‍ശ്വഫലമായി ശരീരം പോരാടുന്നത്. മറ്റ് സാധാരണ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തലകറക്കം അല്ലെങ്കില്‍ ക്ഷീണം എന്നിവ കോവിഡുമായി ബന്ധപ്പെട്ട ന്യൂറോളജിക്കല്‍ പ്രകടനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. അതിനാല്‍ വിട്ടുമാറാത്ത ക്ഷീണം അനുഭവിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തുക.

Most read:നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്Most read:നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്

തൊണ്ടവേദന

തൊണ്ടവേദന

പനിയും ചുമയും മാത്രമല്ല അണുബാധയുടെ ലക്ഷണങ്ങള്‍. വൈറസ് നിങ്ങളുടെ ശ്വസന പാതകളെ ആക്രമിച്ചേക്കാം. ചിലപ്പോള്‍ തൊണ്ടവേദന പോലുള്ള ഒരു ലക്ഷണം മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കൂ. സാധാരണയായി അലര്‍ജി അല്ലെങ്കില്‍ സീസണല്‍ അണുബാധയുടെ ലക്ഷണമായും കോവിഡ് രോഗികളില്‍ തൊണ്ടവേദന കണ്ടുവരുന്നു. അതിനാല്‍, നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന, സംസാരിക്കുമ്പോള്‍ വേദന, ശ്വാസതടസ്സം അല്ലെങ്കില്‍ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ അത് കോവിഡിന്റെ സൂചനയായിരിക്കാം.

പേശി വേദന

പേശി വേദന

മസില്‍ ഫൈബര്‍, പ്രധാനപ്പെട്ട ടിഷ്യു ലൈനിംഗുകള്‍ എന്നിവയ്ക്ക് വൈറസ് മൂലം നാശമുണ്ടാകുമ്പോള്‍ പേശിവേദന അനുഭവപ്പെടാം. രോഗപ്രതിരോധശേഷിക്ക് തകരാര്‍ സൂചിപ്പിക്കുന്ന സൈറ്റോകൈനിന്റെ ഫലമായും പേശിവേദനയും വീക്കവും സംഭവിക്കാം. കോവിഡ് 19 രോഗികളില്‍ ഇപ്പോള്‍ സാധാരണായായി കണ്ടുവരുന്ന ലക്ഷണങ്ങളിലൊന്നാണ് പേശിവേദന. അതിനാല്‍ ആരെങ്കിലും ഈ ലക്ഷണം അനുഭവിക്കുകയാണെങ്കില്‍, അടിയന്തിരമായി പരിശോധനയ്ക്ക് വിധേയമാവുക.

Most read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതMost read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യത

English summary

Early Signs Which Can Indicate You Need a COVID Test

Here we are discussing the early signs which can indicate you need a COVID test. Take a look.
X
Desktop Bottom Promotion