For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കുടിച്ച് നേടാം വൈറ്റമിന്‍ ഡി, ഒപ്പം ആരോഗ്യവും

|

നമ്മുടെ ശരീരത്തിന് പല ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡിയുടെ കുറവ് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 70% പേരിലും വൈറ്റമിന്‍ ഡി കുറവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും കാരണം ഇന്ന് മിക്ക ആളുകളും വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നു. ഇന്നത്തെ കാലത്ത് വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ശ്രദ്ധയൂന്നേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം, ആളുകള്‍ ക്യാപ്സ്യൂളുകളും കഴിക്കുന്നു. പക്ഷേ ഇത് ഒരു ഡോക്ടറുടെ ഉപദേശം തേടി മാത്രമേ ചെയ്യാവൂ. വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ചില പാനീയങ്ങളെക്കുറിച്ച് അറിയുന്നതും ഉപയോഗപ്രദമാണ്.

Most read: വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍Most read: വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി ഒരു പ്രധാന പോഷകമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് നമുക്ക് വിറ്റാമിന്‍ ഡി എളുപ്പത്തില്‍ ലഭിക്കും. കൂടാതെ സോയ, കൂണ്‍, സാല്‍മണ്‍, മുട്ട തുടങ്ങിയ പ്രകൃതിദത്തമായി വിറ്റാമിന്‍ ഡി സമ്പന്നമായ നിരവധി ഭക്ഷണങ്ങളുണ്ട്. എന്നാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില സഹായകമായ വിറ്റാമിന്‍ ഡി അടങ്ങിയ പാനീയങ്ങളും ഉണ്ട്.

വൈറ്റമിന്‍ ഡി തരുന്ന പാനീയങ്ങള്‍

വൈറ്റമിന്‍ ഡി തരുന്ന പാനീയങ്ങള്‍

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചയും വികാസവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ വിറ്റാമിന്‍ ഡിക്കുണ്ട്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് അസ്ഥികള്‍, സന്ധികള്‍, പുറം, പേശി വേദന എന്നിവയ്ക്ക് കാരണമാകും. നിങ്ങള്‍ക്ക് വൈറ്റമിന്‍ ഡി കുറവുണ്ടെങ്കില്‍ കഴിക്കേണ്ട ചില മികച്ച പാനീയങ്ങള്‍ ഇതാ:

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ ഡിയുടെ അധികം പ്രകൃതിദത്ത സ്രോതസ്സുകള്‍ ഇല്ല, പ്രത്യേകിച്ചും നിങ്ങള്‍ ഒരു സസ്യാഹാരി ആണെങ്കില്‍. എന്നിരുന്നാലും, അത്തരം സന്ദര്‍ഭങ്ങളില്‍ ഓറഞ്ച് ജ്യൂസ് തീര്‍ച്ചയായും നിങ്ങളുടെ ഉത്തമ സുഹൃത്തായിരിക്കും. വൈറ്റമിന്‍ ഡിയുടെ സമ്പന്നമായ ഉറവിടമാണ് ഇത്. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇത് തയാറാക്കി കഴിക്കാം. മായവും കൃത്രിമ രുചികളും ഒഴിവാക്കാന്‍ നിങ്ങള്‍ എപ്പോഴും വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഫ്രഷ് ഓറഞ്ച് ജ്യൂസ് കഴിക്കാന്‍ ശ്രമിക്കണം.

Most read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണംMost read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണം

മോര്

മോര്

തൈര്, മോര് എന്നിവയും വിറ്റാമിന്‍ ഡിയുടെ നല്ല സ്രോതസ്സുകളാണ്. തൈര് അടിസ്ഥാനമാക്കിയുള്ള ലസ്സി കഴിക്കുന്നതിലൂടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് തൈര് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്നു, അതിനാല്‍ പല രോഗങ്ങളും തടയാന്‍ കഴിയും. അതിനാല്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തൈര്, മോര് എന്നിവ ഉള്‍പ്പെടുത്തുക.

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍ വിറ്റാമിന്‍ ഡിയുടെ സമ്പന്നമായ ഉറവിടമാണ്. ഇതില്‍ നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നല്ല അളവില്‍ കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ദിവസവും പാല്‍ കുടിച്ചാല്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിര്‍ത്താം. നിങ്ങള്‍ക്ക് ദിവസവും പാല്‍ കുടിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, വീട്ടില്‍ നിന്ന് ഫ്രൂട്ട് സ്മൂത്തി ഉണ്ടാക്കാം അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലില്‍ ചോക്ലേറ്റ് സിറപ്പ് ചേര്‍ത്ത് കഴിക്കാം.

Most read:ചിലര്‍ക്ക് ശരീരത്തിന് മറ്റുള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്Most read:ചിലര്‍ക്ക് ശരീരത്തിന് മറ്റുള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനും സഹായിക്കും. ക്യാരറ്റ് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുകയും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

സോയ പാല്‍

സോയ പാല്‍

പാലുല്‍പ്പന്നങ്ങള്‍ കഴിക്കാന്‍ കഴിയാത്തതോ ഇഷ്ടമില്ലാത്തതോ ആയ ആളുകള്‍ക്ക് സോയ മില്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഇത് സസ്യാധിഷ്ഠിത പാലിന് പകരമുള്ളതാണ്, കൂടാതെ ഇതില്‍ പ്രധാനമായും വിറ്റാമിന്‍ ഡിയും മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിട്ടുമുണ്ട്. പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പായ്ക്ക് ചെയ്ത സോയ പാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം.

Most read:ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ലMost read:ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ല

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍

വിറ്റാമിന്‍ ഡിയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുക എന്നത്. ശക്തമായ രോഗപ്രതിരോധ ശേഷി കൊണ്ട് അര്‍ത്ഥമാക്കുന്നത്, വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന അണുബാധകളെയും രോഗങ്ങളെയും നേരിടാന്‍ നിങ്ങള്‍ക്ക് നന്നായി കഴിയുമെന്നാണ്. നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍, ശരീരത്തില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു, അതിനര്‍ത്ഥം നിങ്ങള്‍ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും മുമ്പത്തേതിലും കൂടുതല്‍ ഇരയാകുമെന്നാണ്. ഈ അവസ്ഥയില്‍ സാധാരണയിലും കൂടുതലായി ഇടയ്ക്കിടെ ഇന്‍ഫ്ളുവന്‍സ, ജലദോഷം, തൊണ്ടവേദന അല്ലെങ്കില്‍ മറ്റ് അണുബാധകള്‍, അസുഖങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് പിടിപെടാം. വിട്ടുമാറാത്ത ക്ഷീണം, പുറംവേദന, ഡിപ്രഷന്‍, അമിതവണ്ണം എന്നിവയും വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണമായി കണക്കാക്കാം.

English summary

Drinks You Should Try if You Have Vitamin D Deficiency in Malayalam

Along with foods, one can also take vitamin D rich drinks to fulfill the deficiency. Read on to know more.
Story first published: Friday, April 8, 2022, 9:36 [IST]
X
Desktop Bottom Promotion