Just In
- 1 hr ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
- 3 hrs ago
മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം
- 4 hrs ago
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- 5 hrs ago
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
Don't Miss
- Automobiles
ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS
- Movies
ജാസ്മിനുമായി പ്രണയത്തിലോ; തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി നിമിഷ, ആദ്യം വിളിച്ചത് മോണിക്കയെ
- Finance
വയോജനങ്ങൾക്ക് പെൻഷനൊപ്പം നിക്ഷേപവും; മാസം 10,000 രൂപ വരെ പെൻഷൻ; ഉടൻ ചേരാം പദ്ധതിയിൽ
- Sports
IPL 2022: മുംബൈ ആ നാണക്കേട് ഉറപ്പിച്ചു! പക്ഷെ ഡല്‍ഹിയോളം ആരുമെത്തില്ല
- News
ഗ്യാൻവാപി വിഷയം; ഔറംഗസേബിനെ വർഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമമെന്ന് കെടി ജലീൽ
- Technology
റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്
രക്തശുദ്ധീകരണം, പ്രോട്ടീന്‍ സിന്തസിസ്, കൊഴുപ്പ് ആഗിരണം ചെയ്യല്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ഉപാപചയമാക്കുന്നതുള്‍പ്പെടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കരള്‍ പങ്കുവഹിക്കുന്നു. എന്നാല്‍, ജങ്ക് ഫുഡുകള്‍, അനാരോഗ്യകരമായ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മദ്യം എന്നിവ കഴിക്കുന്നത് കരളിനെ അമിതമായി ജോലിചെയ്യിക്കുകയും അതിനെ തകരാറിലാക്കുകയും ചെയ്യുന്നു. ക്രമരഹിതമായ ഭക്ഷണരീതിയും അനാരോഗ്യകരമായ ജീവിതശൈലിയും കരളില്‍ വിഷാംശം അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.
Most
read:
ചുവന്ന
പരിപ്പ്
കഴിച്ചാല്‍
ശരീരത്തിലെ
മാറ്റം
ആരോഗ്യകരമായ കരള്‍ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. അതിനാല്‍ കരളിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അങ്ങനെ വരുമ്പോള്‍, ആരോഗ്യമുള്ള ശരീരത്തിനായി കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. കരളിനെ സ്വാഭാവികമായി ശുദ്ധീകരിച്ച് വിഷാംശം ഇല്ലാതാക്കുന്നതിനു സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഈ ഡിറ്റോക്സ് പാനീയങ്ങള്‍ നിങ്ങളുടെ കരളിനെ ശക്തമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കി കഴിക്കാവുന്ന അത്തരം ചില പാനീയങ്ങള്‍ ഇതാ.

പുതിന ചായ
അത്താഴത്തിന് ശേഷം, നിങ്ങളുടെ ശരീരത്തെ ശമിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന എന്തെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ വരുമ്പോള്‍, ചൂടുള്ള ഒരു കപ്പ് പുതിന ചായയേക്കാള്‍ മികച്ചതായി ഒന്നുമില്ല. പുതിനയിലെ അവശ്യ എണ്ണ കരളിലെ മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലെ മെന്തോണ്‍ ഡിറ്റോക്സ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. രാത്രി ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇത് കുടിക്കുക.

കോഫി
ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഗ്യാസ്ട്രോ എന്ട്രോളജിയില് 2014ല്‍ വന്ന ഒരു പഠനം സൂചിപ്പിക്കുന്നത് കോഫി കുടിക്കുന്നത് കരള്‍ എന്‍സൈമുകളെ സംരക്ഷിക്കുകയും കരളില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ്. കരളില്‍ സംരക്ഷിത ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കോഫി നിങ്ങളെ സഹായിക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി, പഞ്ചസാര കുറവുള്ള ബ്ലാക്ക് കോഫി കുടിക്കുക. ദിവസവും ഒരു പരിമിതമായ അളവില്‍ മാത്രം ഇത് കഴിക്കുക.
Most
read:മലബന്ധം
ഇനി
പ്രശ്നമാകില്ല;
ഉടന്‍
മാറ്റും
ഈ
ജ്യൂസ്

ഒലിവ് ഓയിലും നാരങ്ങയും
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് ഇളക്കുക. കിടക്കുന്നതിനു മുമ്പായി മുമ്പായി 10 മുതല്‍ 15 ദിവസം വരെ ഈ പാനീയം കുടിക്കുക. കരളിലെ ടോക്സിനുകള്‍ പുറംതള്ളാന്‍ മികച്ചൊരു ഡ്രിങ്ക് ആണിത്. മികച്ച ഫലങ്ങള്‍ക്കായി വര്‍ഷത്തില്‍ മൂന്ന് തവണ മുകളില്‍ പറഞ്ഞതുപോലെ 15 ദിവസം ഈ പാനീയം കുടിക്കുക.

നെല്ലിക്ക
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. ഇതിലെ അമിനോ ആസിഡുകളും ആന്റിഓക്സിഡന്റുകളും ശരീരത്തിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിലൂടെ ഇത് കരള്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. നെല്ലിക്ക കഷണങ്ങളില്‍ ചേര്‍ത്ത് ജ്യൂസ് അടിച്ച് ഒരു നുള്ള് ഉപ്പിട്ട് ഒരു ടേബിള്‍ സ്പൂണ്‍ ജീരകം ചേര്‍ത്ത് മിശ്രിതമാക്കുക. മികച്ച ഫലങ്ങള്‍ക്കായി 15 ദിവസത്തേക്ക് ഇതര ദിവസങ്ങളില്‍ ഈ പാനീയം കുടിക്കുക.
Most
read:നിസ്സാരമാക്കല്ലേ
നെഞ്ചെരിച്ചില്‍,
ക്യാന്‍സറാകാം

മഞ്ഞള്‍ ചായ
ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. നമ്മുടെ ശരീരത്തിലെ വിഷാംശം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദിവസവും മഞ്ഞള്‍ ചായ കുടിക്കുക എന്നതാണ്. ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

ഇഞ്ചി, നാരങ്ങ ചായ
ഈ ക്ലാസിക് ഡിറ്റോക്സ് പാനീയത്തില്‍ ശക്തമായ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം നീക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ അകറ്റിനിര്‍ത്താനും ഉത്തമമാണ് ജിഞ്ചര്‍-ലെമണ്‍ ടീ. ഒരു ഗ്ലാസ് തിളക്കുന്ന വെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു കഷ്ണം ഇഞ്ചിയും ചേര്‍ക്കുക. ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഇത് കുടിക്കുക.

ഉലുവ വെള്ളം
ഉലുവ പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മലബന്ധം തടയാനും ഫലപ്രദമാണ്. ഇത് നമ്മുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് തിളക്കുന്ന വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ പൊടി ചേര്‍ക്കുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ ഡിറ്റോക്സ് പാനീയം കുടിക്കുക. പകലാണെങ്കില് ദിവസം മൂന്ന് തവണ ഈ പാനീയം കുടിക്കുക.

ചമോമൈല്‍ ചായ
ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ് ചമോമൈല്‍ ടീ. ശരീരത്തിലെ വിഷാംശം പുറംതള്ളുന്നതിനു പുറമേ ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കോശങ്ങളെ ശമിപ്പിക്കുന്ന നാഡീവ്യവസ്ഥയെ നിയന്ത്രിക്കാനും ഫലപ്രദമാണ് ചമോമൈല്‍ ചായ. മികച്ച ഫലങ്ങള്‍ക്കായി രാത്രിയില്‍ ഈ ചായ രണ്ടാഴ്ചക്കാലം കുടിക്കുക.
Most
read:ശരീരം
പ്രതികരിക്കും
ഈ
പോഷകങ്ങള്‍
ഇല്ലെങ്കില്‍

ഓട്സ, കറുവപ്പട്ട പാനീയം
ഓട്സില്‍ നാരുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലും കരളും വൃത്തിയാക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിരവധി പോഷക ഘടകങ്ങള്‍ ഓട്സില്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്ന മികച്ച ഡിറ്റോക്സ് പാനീയമാണിത്. തിളക്കുന്ന വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഓട്സ് 2-3 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനുശേഷം ഓട്സ് അരിച്ചെടുത്ത് മാറ്റി ഒരു ടീസ്പൂണ്‍ കറുവപ്പട്ടയും കുറച്ച് വെള്ളവും ചേര്‍ത്ത് കുടിക്കുക.