For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കമില്ലെങ്കില്‍ അലസത പിടികൂടും, ശരീരം തളരും; നല്ല ഉറക്കത്തിന് മരുന്ന് ഈ പാനീയങ്ങള്‍

|

ആരോഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. നിങ്ങളുടെ ഉറക്കം പൂര്‍ണ്ണമായില്ലെങ്കില്‍, നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നല്ലൊരു രാത്രി ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് അലസത അനുഭവപ്പെടുന്നു. ഒരുകാര്യവും ചെയ്യാന്‍ താല്‍പ്പര്യമുണ്ടാകില്ല.

Also read: വായിലെ അര്‍ബുദം വരാതെ തടയാം; ദിനവും ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ രക്ഷAlso read: വായിലെ അര്‍ബുദം വരാതെ തടയാം; ദിനവും ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ രക്ഷ

ഗാര്‍ഹിക പ്രശ്നങ്ങള്‍ മൂലമോ ജോലിയിലെ സമ്മര്‍ദ്ദം മൂലമോ ഉറക്ക പ്രശ്‌നം അനുഭവിക്കുന്ന പലരുമുണ്ട്. ഉറക്കമില്ലായ്മ എന്ന പ്രശ്നം അവരെ അലട്ടുന്നു. നിങ്ങളുടെ ഉറക്ക തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉടന്‍ ഉറക്കം വരുകയും രാത്രിയില്‍ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുകയും ചെയ്യും. അത്തരം ചില പാനീയങ്ങള്‍ ഇതാ.

ചൂടുള്ള പാല്‍

ചൂടുള്ള പാല്‍

ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്ക് ഏറ്റവും പഴക്കമേറിയതും പ്രകൃതിദത്തവുമായ ചികിത്സാ രീതികളില്‍ ഒന്നാണ് പാല്‍. ട്രിപ്‌റ്റോഫാന്‍ എന്നറിയപ്പെടുന്ന ഒരു അമിനോ ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുമ്പോള്‍ മെലറ്റോണിന്‍ എന്ന ഹോര്‍മോണിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് നിങ്ങളുടെ സ്വാഭാവിക ഉറക്കത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സ്‌ട്രെസ്, ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്ക തകരാറുകളെ നേരിടുന്നതിലൂടെ മെലറ്റോണിന്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. പാല്‍ ചൂടാക്കി കഴിക്കേണ്ടതിനു കാരണം ഇത് തൊണ്ടയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ശമനം നല്‍കുന്നു എന്നതാണ്.

ചമോമൈല്‍ ചായ

ചമോമൈല്‍ ചായ

വീക്കം കുറയ്ക്കുക, ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതിനു പുറമേ, ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും ചമോമൈല്‍ ടീ ഉപയോഗിക്കുന്നു. ദിവസവും ചമോമൈല്‍ ചായ കുടിക്കുന്നവര്‍ ഉറക്കക്കുറവിന്റെ ശാരീരിക ലക്ഷണങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണ ചായയില്‍ നിന്ന് വ്യത്യസ്തമായി, ചമോമൈല്‍ ചായ കഫീന്‍ രഹിതമാണ്. ഈ ഗുണം ചമോമൈല്‍ ചായയെ കൂടുതല്‍ ശാന്തവുമായ പാനീയമാക്കുന്നു.

Most read:കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകംMost read:കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകം

തേങ്ങാവെള്ളം

തേങ്ങാവെള്ളം

മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് തേങ്ങാവെള്ളം. ഇവ പേശികളെ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. ഇത് ശരീരത്തെ ശാന്തമാക്കുന്നതിനും എളുപ്പവും സുഖപ്രദവുമായ ഉറക്കം നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, തേങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്, ഇത് സമ്മര്‍ദ്ദത്തിന്റെ അളവ് കുറയാന്‍ സഹായിക്കുന്നു.

പെപ്പര്‍മിന്റ് ടീ

പെപ്പര്‍മിന്റ് ടീ

പെപ്പര്‍മിന്റ് ചായയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ ആന്റിസ്പാസ്‌മോഡിക് സ്വഭാവമുള്ളതാണ്. ഇത് ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രാത്രികാല ഉദര അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവയുടെ അംശം സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേശികളെ വിശ്രമിക്കുന്നതിനും സഹായിക്കുന്നു, കൂടാതെ പെപ്പര്‍മിന്റ് ചായ കഫീന്‍ രഹിതവുമാണ്.

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍

ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്ന ഒരു സംയുക്തമാണ് മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന്‍. ശരീരത്തിലെ ഉറക്കത്തെ ഉണര്‍ത്തുന്ന ചക്രത്തെ നിയന്ത്രിക്കുന്ന ട്രിപ്‌റ്റോഫാനുമായി ചേര്‍ന്ന്, ഈ പാനീയം നിങ്ങള്‍ക്ക് മികച്ച ഉറക്കം സമ്മാനിക്കുന്നു.

Most read:യൂക്കാലി ഓയില്‍ ഒന്ന്; ഗുണം ഒട്ടനവധിMost read:യൂക്കാലി ഓയില്‍ ഒന്ന്; ഗുണം ഒട്ടനവധി

ചെറി ജ്യൂസ്

ചെറി ജ്യൂസ്

ട്രിപ്‌റ്റോഫാന്‍, മെലറ്റോണിന്‍ എന്നീ സംയുക്തങ്ങള്‍ ചെറിയില്‍ അടങ്ങിയിരിക്കുന്നു. കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും. മധുരവും എരിവുള്ളതുമായ ചെറി ഇനങ്ങളില്‍ മെലറ്റോണിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എരിവുള്ളവയാണ് ഏറ്റവും കൂടുതല്‍ പായ്ക്ക് ചെയ്യുന്നത്. അതിനാല്‍ അത്തരം ചെറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ബനാന സ്മൂത്തി

ബനാന സ്മൂത്തി

ദിവസത്തിലെ ഏത് സമയത്തു കഴിച്ചാലും വാഴപ്പഴം ഒരു നല്ല ലഘുഭക്ഷണമാണ്. കിടക്കും മുമ്പായി ഇത് ഒരു സ്മൂത്തിയില്‍ കലര്‍ത്തുന്നത് ഒരു നീണ്ട ഉറക്കത്തിന് സഹായിക്കും. വാഴപ്പഴത്തില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ പേശികളെ വിശ്രമിക്കാന്‍ സഹായിച്ച് നിങ്ങളെ നല്ല ഉറക്കത്തിലേക്ക് നയിക്കും. ഇതിലെ അമിനോ ആസിഡ് ട്രിപ്‌റ്റോഫാന്‍, മെലറ്റോണിന്‍ എന്നിവയും ഉറക്ക നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു.

ബദാം പാല്‍

ബദാം പാല്‍

ബദാം പാലിലെ പോഷകഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അവയില്‍ ധാരാളമായി അടങ്ങിയ പോഷകങ്ങള്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളം നല്‍കുന്നു. ട്രിപ്‌റ്റോഫാന്‍, മഗ്‌നീഷ്യം, മെലറ്റോണിന്‍ എന്നിവയുടെ സംയോജനം നിങ്ങളുടെ മെച്ചപ്പെട്ട ഉറക്കത്തെ സഹായിക്കുന്നു. ഒരു കപ്പ് ബദാം പാലില്‍ 17 ഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കമില്ലായ്മയെ ചികിത്സിക്കാന്‍ മികച്ചതാണ്. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാണ് ബദാം പാല്‍. ബദാം പാല്‍ മുഴുവന്‍ ബദാമില്‍ നിന്നാണ് നിര്‍മ്മിക്കുന്നത് എന്നതിനാല്‍, നട്ട് അലര്‍ജിയുള്ളവര്‍ ബദാം പാലും അതുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും ഒഴിവാക്കണം.

Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

അശ്വഗന്ധ ചായ

അശ്വഗന്ധ ചായ

വളരെ പഴക്കമുള്ള ഔഷധ പാരമ്പര്യമുള്ള ഒന്നാണ് അശ്വഗന്ധ. ഇത് സമ്മര്‍ദ്ദം, ഉത്കണ്ഠ, സന്ധിവാതം തുടങ്ങിയ രോഗാവസ്ഥകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദ സമ്പ്രദായങ്ങളില്‍ അശ്വഗന്ധ പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഇവ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച സഹായിയാണ്. അശ്വഗന്ധയിലെ സജീവ ഘടകമായ ട്രൈത്തിലീന്‍ ഗ്ലൈക്കോള്‍ ദ്രുതഗതിയില്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നിങ്ങളെ അശ്വഗന്ധ ടീ സഹായിക്കും. അശ്വഗന്ധ ചായ മിക്ക ആളുകള്‍ക്കും സുരക്ഷിതമാണെങ്കിലും ചില വ്യക്തികള്‍ ജാഗ്രത പാലിക്കണം. അതിനാല്‍ ഇവയൊക്കെ പരീക്ഷിക്കും മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക.

English summary

Drinks That Help You Sleep Better At Night

Here we will tell you about some drinks that might help improve your sleep naturally. Take a look.
X
Desktop Bottom Promotion