For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍

|

അമിതവണ്ണത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. തടി കുറയ്ക്കാനായി പ്രയത്‌നിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടതും ഇതുതന്നെയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഉള്‍പ്പെടുന്ന ശരിയായ വഴികള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരത്തിലെ അനാരോഗ്യകരമായ വിസറല്‍ കൊഴുപ്പ് കുറയ്ക്കാന്‍ കഴിയും. വയറിലെ കൊഴുപ്പ് വേഗത്തില്‍ കത്തിക്കാനും സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ കൂടിയുണ്ട്.

Most read: മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍Most read: മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍

ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നത് വയറിലെ അമിത കൊഴുപ്പിന് കാരണമാകുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചില പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് നീക്കാനാവുകയും അമിതവണ്ണത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വയറിലെ കൊഴുപ്പിനെതിരെ പോരാടാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പാനീയങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ചായയില്‍ മികച്ചത് ഏതെന്ന ചോദ്യത്തിന് ഗ്രീന്‍ ടീയില്‍ കുറഞ്ഞ ഒരു മറുപടി ഇല്ല. പല പോഷകഗുണങ്ങളും ഉള്ള ഒരു പാനീയമാണ് ഇത്. തടി കുറയ്ക്കാനായി ഗ്രീന്‍ ടീ കഴിക്കുന്നതിന്റെ ഗുണം എല്ലാവര്‍ക്കും അറിവുള്ളതായിരിക്കും. കാരണം ഈ പാനീയത്തിന്റെ പോഷക ഗുണങ്ങള്‍ കൊണ്ടാണ് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെ ഏറ്റവും മുന്‍പന്തിയില്‍ത്തന്നെ നിര്‍ത്തിയത്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ കാറ്റെച്ചിന്‍സ് ഇതിലുണ്ട്. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ വയറു ചുരുക്കാന്‍ സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാറ്റെച്ചിനുകള്‍ വയറിലെ കൊഴുപ്പ് കോശങ്ങളില്‍ നിന്ന് കൊഴുപ്പ് പുറന്തള്ളുന്നത് വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുന്നതിനായ കരളിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തേന്‍-കറുവപ്പട്ട വെള്ളം

തേന്‍-കറുവപ്പട്ട വെള്ളം

കറുവപ്പട്ട നിങ്ങളുടെ മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്നു. കൊഴുപ്പായി മാറുന്നതും ശരീരം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ സാധാരണയായി വയറിന് ചുറ്റും അടിഞ്ഞുകൂടുന്നതുമായ പഞ്ചസാരയെ ഉപാപചയം ചെയ്യാനും ഇത് സഹായിക്കുന്നു. ഏകദേശം 1 ടീസ്പൂണ്‍ കറുവപ്പട്ട ചെറുചൂടുള്ള വെള്ളത്തില്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുക.

Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്Most read:ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ദിവസം മുഴുവന്‍ നല്ല ദഹനത്തിനായി രാവിലെ നിങ്ങള്‍ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിങ്ങളുടെ പിത്തരസത്തെ ഉത്തേജിപ്പിക്കുകയും ആമാശയത്തിലെ പി.എച്ച് അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് കൊഴുപ്പില്ലാത്ത പരന്ന വയര്‍ നേടാന്‍ സഹായിക്കും. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് വയറ് നിറഞ്ഞ പ്രതീതി ഉളവാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചെറുചൂടുള്ള വെള്ളത്തില്‍ വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ ഗുണംചെയ്യും.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് വയറിലെ കൊഴുപ്പ് നീക്കാനുള്ള മികച്ച പാനീയമായി കണക്കാക്കപ്പെടുന്നു. പൈനാപ്പിള്‍ ജ്യൂസില്‍ കാണപ്പെടുന്ന ബ്രോമെലൈന്‍ എന്ന പ്രധാന എന്‍സൈം പ്രോട്ടീന്‍ മെറ്റബോളിസത്തിന് സഹായിക്കുകയും ശരീരത്തിലെ അമിത കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ ഒരു ജ്യൂസ് അണ് ഇത്.

പെപ്പര്‍മിന്റ് ടീ

പെപ്പര്‍മിന്റ് ടീ

നിങ്ങളുടെ ഭക്ഷണം വേഗത്തിലും ശരിയായി ദഹിപ്പിക്കാനും സഹായിക്കുന്ന പാനീയമാണ് പെപ്പര്‍മിന്റ് ചായ. നിങ്ങളുടെ ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടാത്തതിനാല്‍ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ശരീരവണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. പെപ്പര്‍മിന്റ് ചായ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. നിങ്ങളുടെ വയറിലെ കൊഴുപ്പ് നീക്കാന്‍ ഇത് സഹായിക്കുന്നു.

Most read:അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷംMost read:അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷം

സെലറി ജ്യൂസ്

സെലറി ജ്യൂസ്

സെലറി ജ്യൂസ് കഴിക്കുന്നത് ശരീരവണ്ണത്തിന് കാരണമാകുന്ന വയറ്റിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ നിങ്ങളുടെ ശരീരത്തിലെ അമിതമായ വെള്ളവും നീക്കം ചെയ്യപ്പെടുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ് തുലനം ചെയ്ത് നിര്‍ത്താന്‍ സെലറി ജ്യൂസ് സഹായിക്കുന്നു. സെലറി ജ്യൂസില്‍ കുറച്ച് ഇഞ്ചി ചേര്‍ക്കുക. ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ ശരീരം കലോറി കത്തിക്കുന്ന തെര്‍മോജെനിസിസ് പ്രക്രിയ വേഗത്തിലാക്കുന്നു. അതുവഴി നിങ്ങളുടെ തടി കുറയുകയും ചെയ്യുന്നു.

English summary

Drinks That Can Help You Get Rid of Belly Fat in Malayalam

Here are some beverages that can help boost your metabolism, fight belly fat and help you attain your weight loss goals. Take a look.
X
Desktop Bottom Promotion