Just In
- 52 min ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 4 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Sports
IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- News
സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
കൊളസ്ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍
ശരീരത്തിലെ രക്തത്തിലും കോശങ്ങളിലും അടങ്ങിയിരിക്കുന്ന കൊഴുപ്പ് പോലുള്ള വസ്തുവാണ് കൊളസ്ട്രോള്‍. കോശങ്ങള്‍, ടിഷ്യുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഇത് ഹോര്‍മോണുകള്‍, വിറ്റാമിന്‍ ഡി, പിത്തരസം എന്നിവ ഉത്പാദിപ്പിക്കുന്നു. എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോളും എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്ട്രോളും ഗ്ലിസറൈഡുകളും ശരീരത്തിലുണ്ട്. എല്‍ഡിഎല്ലിന്റെ വര്‍ദ്ധിച്ച അളവ് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുകയും അത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയും ചെയ്യും.
Most
read:
മൊബൈല്‍
ഫോണ്‍
ഉപയോഗം
അതിരുകടക്കരുത്;
പതിയിരിക്കുന്നത്
ഈ
അപകടം
സമീപകാല പഠനങ്ങള്‍ പ്രകാരം ജനങ്ങളില്‍ കൊളസ്ട്രോളിന്റെ അളവ് ഉയര്‍ന്നുവരുന്നു എന്നാണ്. നഗരവാസികളില്‍ 25-30% ലും ഗ്രാമീണരില്‍ 15-20% പേര്‍ക്കും അമിതമായ കൊളസ്ട്രോള്‍ കാണപ്പെടുന്നു. ഫൈബര്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, പൂരിത കൊഴുപ്പുകള്‍ കുറയ്ക്കുക, സസ്യ അധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുക, ഭക്ഷണത്തിലെ ട്രാന്‍സ് ഫാറ്റ് കുറയ്ക്കുക എന്നിവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനാകും. കൊളസ്ട്രോള്‍ ആരോഗ്യകരമായ തലത്തില്‍ നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ഒരു ജീവിതം ഉറപ്പാക്കാനാകും. കൊളസ്ട്രോളിന്റെ അളവ് ക്രമപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഗ്രീന്‍ ടീ
ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീന്‍ ടീ. ഇതില്‍ കാറ്റെച്ചിനുകളും എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റുകളും അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നത് എല്‍.ഡി.എല്ലും മൊത്തം കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു.

തക്കാളി ജ്യൂസ്
തക്കാളിയില്‍ നല്ല അളവില്‍ ലൈക്കോപീന്‍ ഉണ്ട്, ഇത് കോശങ്ങളുടെ നാശത്തെ ചെറുക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്. തക്കാളിയെക്കുറിച്ചുള്ള രസകരമായ ഒരു കാര്യം, അത് പ്രോസസ്സ് ചെയ്ത് കഴിക്കുന്നത് അവയിലെ ലൈക്കോപീന്‍ ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്നതാണ്. നിയാസിന്, കൊളസ്ട്രോള്‍ കുറയ്ക്കുന്ന നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. 2 മാസത്തേക്ക് പ്രതിദിനം 280 മില്ലി ലിറ്റര്‍ തക്കാളി ജ്യൂസ് കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
Most
read:വിറ്റാമിനും
പ്രോട്ടീനും
ശരീരത്തിന്
വേണ്ടത്
വെറുതേയല്ല;
ഇതാണ്
ഗുണം

സോയ പാല്
സോയ പാലില്‍ കുറഞ്ഞ അളവില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. സാധാരണ ക്രീമറുകളും കൊഴുപ്പ് കൂടിയ പാലും കഴിക്കുന്നതിനു പകരമായി സോയ പാല് കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഫുഡ് ആന്‍ഡ് ഡ്രഗ് അസോസിയേഷന്, ഭക്ഷണത്തിന്റെ ഭാഗമായി ഓരോ ദിവസവും പൂരിത കൊഴുപ്പുകളും 25 ഗ്രാം സോയ പ്രോട്ടീനും അടങ്ങിയ ഭക്ഷണക്രമം സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.

ഓട്സ് പാനീയം
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതില്‍ ഓട്സ് പാല് വളരെ ഫലപ്രദമാണ്. ഇതില്‍ ബീറ്റ-ഗ്ലൂക്കന്‍സ് അടങ്ങിയിരിക്കുന്നു. ഇത് പിത്തരസം ലവണങ്ങളുമായി പ്രവര്‍ത്തിക്കുകയും കുടലില്‍ ഒരു ജെല്‍ പോലുള്ള പാളി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് ഓട്സ് പാല് 1.3 ഗ്രാം ബീറ്റാ ഗ്ലൂക്കണ്‍ നല്കുന്നു.
Most
read:പോസ്റ്റ്
കോവിഡ്
പ്രശ്നം
കൈകാര്യം
ചെയ്യാന്‍
ആയുര്‍വേദം
പറയും
വഴി

ബെറി സ്മൂത്തി
ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ സരസഫലമായ ബെറി സ്മൂത്തി ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പല സരസഫലങ്ങളിലും ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലില്‍ ദിവസവും ഒരു പിടി സിട്രസ് പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും.

കൊക്കോ പാനീയങ്ങള്‍
കൊക്കോയില്‍ ഫ്ളവനോള്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ കാണപ്പെടുന്ന പ്രധാന ചേരുവയാണ് കൊക്കോ. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്ന ഫ്ളവനോള്‍സ് എന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സാധാരണയായി, 450 മില്ലി ഗ്രാം കൊക്കോ ദിവസത്തില്‍ രണ്ടുതവണ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രോസസ് ചെയ്ത ചോക്ലേറ്റുകളില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവ ഒഴിവാക്കണം.

സ്മൂത്തികള്‍
കാലെ, മത്തങ്ങ, തണ്ണിമത്തന്, വാഴപ്പഴം തുടങ്ങിയ ചേരുവകള്‍ അടങ്ങിയ സ്മൂത്തികള്‍ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഈ ചേരുവകള്‍ ഓട്സ് പാലില്‍ കലര്‍ത്തി കഴിക്കുന്നത് ക്രമരഹിതമായ കൊളസ്ട്രോളിന്റെ അളവിന് കാരണമാകുന്ന പൂരിത കൊഴുപ്പുകള്‍ കുറക്കാന്‍ സഹായിക്കും.