For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ വീക്കത്തെ കുപ്പിയിലാക്കും സൂപ്പര്‍ പാനീയങ്ങള്‍ ഇതാണ്

|

കരളിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇന്നത്തെ കാലത്ത് കരള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധിയുയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനാണ് നാം ഓരോ ദിവസവും ശ്രദ്ധിക്കേണ്ടത്. നമ്മുടെ ശരീരത്തിലെ എറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. കരളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം അടിഞ്ഞ് കൂടുന്നതും. ശരീരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഒരു അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കരളിന്റെ പ്രാധാന്യം നിസ്സാരമല്ല. ടോക്‌സിനെ പുറന്തള്ളുന്നത്, ശരീരത്തില്‍ പോഷകം നിയന്ത്രിക്കുന്നത്, എന്‍സൈം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി ധര്‍മ്മങ്ങള്‍ കരള്‍ ചെയ്യുന്നുണ്ട്.

Drinks That Are Good

കൂടാതെ, കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം നമ്മുടെ ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്നതാണ്. ഇത് നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നു. കരളില്‍ സ്വാഭാവികമായും കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് അധികമാവുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്കും നിങ്ങളുടെ മരണത്തിലേക്ക് വരെ എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം. കരൡലെ കൊഴുപ്പ് കൂടുന്നത് വളരെയധികം ശ്രദ്ധിക്കണം. രണ്ട് തരത്തിലാണ് കരള്‍ വീക്കം ഉള്ളത്. മദ്യപിക്കുന്നവരിലും മദ്യപിക്കാത്തവരിലും രോഗാവസ്ഥ ഉണ്ടാവുന്നുണ്ട്. എന്നാല്‍ കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കരള്‍ വീക്കത്തെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് ചില പാനീയങ്ങള്‍ കഴിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് കരള്‍ വീക്കത്തേയും പ്രതിരോധിക്കുന്നു എന്നതാണ് സത്യം. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍, വിറ്റാമിന്‍ സി, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ തന്നെയാണ് രോഗങ്ങളില്‍ നിന്നും രോഗാവസ്ഥകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നത്. ഇത് കരളിലെ വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നെല്ലിക്ക ശീലമാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ നമുക്ക് നെല്ലിക്ക ജ്യൂസ് സ്ഥിരമാക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ബീറ്റ്‌റൂട്ട് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നു എന്നുള്ളത് നമുക്കറിയാം. ഇതിലുള്ള നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, അവശ്യ ധാതുക്കള്‍ എന്നിവയാണ് ബീറ്റ്‌റൂട്ട് ജ്യൂസിനെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നത്. ഫാറ്റിലിവര്‍ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ചതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും കരളിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. എന്നാല്‍ കിഡ്‌നിസ്റ്റോണ്‍ പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ ദിനവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കരുത്.

മഞ്ഞള്‍ ചായ

മഞ്ഞള്‍ ചായ

മഞ്ഞള്‍ച്ചായ നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. മഞ്ഞളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണത്തെ സഹായിക്കുകയും കരളിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മഞ്ഞള്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍. ആയുര്‍വ്വേദത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് മഞ്ഞള്‍. ഇതിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് കരളിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ സംരക്ഷണത്തിന് ഗ്രീന്‍ ടീ മികച്ചതാണ്. ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കുന്നതിന് ഗ്രീന്‍ ടീ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും നല്‍കുന്നതും. ഗ്രീന്‍ ടീ കഴിക്കുമ്പോള്‍, അത് ഉയര്‍ന്ന ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം എക്‌സ്ട്രാക്റ്റുകള്‍ അധിക കരള്‍ തകരാറിന് കാരണമാകും. എന്നാല്‍ കരള്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഗ്രീന്‍ ടീ കഴിക്കാവുന്നതാണ്. എന്നാല്‍ എല്ലാ ദിവസവും ഇത് കുടിക്കുമ്പോള്‍ ശരിയായ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

കാപ്പി

കാപ്പി

കാപ്പി ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അത് പോലെ തന്നെ ദോഷവും നല്‍കുന്നതാണ്. എന്നാല്‍ കരള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പി. കഫീന്‍ കുറവുള്ളത് കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം കാപ്പി സ്ഥിരമായി കുടിക്കുന്ന ആളുകള്‍ക്ക് കരള്‍ രോഗ സാധ്യതയും ഫാറ്റി ലിവര്‍ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കുറവാണ് എന്നാണ് പറയുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്രയും പാനീയങ്ങള്‍ ശീലമാക്കൂ, ആരോഗ്യം നിങ്ങളെ തേടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉറങ്ങും മുന്‍പ് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളംഉറങ്ങും മുന്‍പ് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം

ഏത് പഴകിയ തലവേദനയും മെരുക്കും മുത്തശ്ശി വൈദ്യംഏത് പഴകിയ തലവേദനയും മെരുക്കും മുത്തശ്ശി വൈദ്യം

English summary

Drinks That Are Good for Your Fatty Liver In Malayalam

Here in this article we are sharing some special drinks to cure fatty liver and detox your liver in malayalam. Take a look.
Story first published: Wednesday, July 27, 2022, 17:42 [IST]
X
Desktop Bottom Promotion