Just In
- 11 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 22 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 23 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം
- 1 day ago
രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരമാണ് ഈ ഔഷധച്ചായകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും സ്ത്രീകളെ ഏറ്റവും കൂടുതല്‍ വലക്കുന്നതാണ് മൂത്രാശയ അണുബാധ. അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പല സ്ത്രീകള്‍ക്കും അറിയാത്തതും ആണ്. അതികഠിനമായ വയറു വേദനയും മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകളും പനിയും എല്ലാം വളരെ ഗുരുതരാവസ്ഥയിലേക്കാണ് ഇവരെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. മൂത്രനാളിയിലുണ്ടാവുന്ന അണുബാധയാണ് ഇത്. സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള വേദനയും കത്തുന്ന പോലത്തെ അസ്വസ്ഥതയും എല്ലാം നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതയും വെല്ലുവിളികളും ഉണ്ടാക്കുന്നുണ്ട്.
എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ചായകള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വെച്ചുകൊണ്ടിരിക്കാതെ ഉടനേ തന്നെ വൈദ്യസഹായം തേടുന്നത് നല്ലതാണ്. പല സ്ത്രീകളിലും ഇടക്കിടെ ഇത്തരം അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കുടിക്കേണ്ട ചായകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തുകൊണ്ട് ഔഷധച്ചായ
എന്തുകൊണ്ട് നിങ്ങള്‍ ഔഷധച്ചായ കുടിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ഇത്തരത്തിലുള്ള ചായയില്‍ രോഗപ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് രോഗത്തെ എളുപ്പത്തില്‍ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തില്‍ ജലാംശം വേഗത്തിലാക്കുന്നതിനും സഹായിക്കുന്നുണ്ട്. മൂത്രാശയ അണുബാധയുടെ സമയത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അവയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് മോശം ബാക്ടിരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ഔഷധമൂല്യമുള്ള ചായകള്‍ എന്ന് നോക്കാവുന്നതാണ്.

ഗ്രീന്‍ ടീ
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇത് മൂത്രനാളിയിലുണ്ടാക്കുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആന്റിമൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ മൂത്രാശയ അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തോടെ നിങ്ങളെ സംരക്ഷിക്കുന്നതിനും ഗ്രീന്‍ ടീ ശീലമാക്കുന്നത് നല്ലതാണ്.

ക്രാന്‍ബെറി ടീ
ക്രാന്‍ബെറി എക്സ്ട്രാക്റ്റ് അടങ്ങിയ ഹെര്‍ബല്‍ ടീ നിങ്ങള്‍ക്ക് മൂത്രാശയ അണുബാധയെ ചെറുക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ആണ് നിങ്ങളുടെ മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ക്രാന്‍ബെറി ടീയും ക്രാന്‍ബെറി ജ്യൂസും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ മികച്ചതാണ്.

കമോമൈല്‍ ചായ
ഈ ചായ നമുക്കത്ര പരിചയമുള്ളതായിരിക്കണം എന്നില്ല. എങ്കിലും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല എന്നതാണ് സത്യം. മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇത് നല്കുന്ന ഗുണം എന്ന് പറഞ്ഞാല്‍ നിസ്സാരമല്ല. ഇതിലുള്ള ആന്റി ഓക്സിഡന്റ് തന്നെയാണ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുന്നതും. മൂത്രാശയ അണുബാധക്ക് കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അണുബാധ മൂലമുണ്ടാകുന്ന വേദന ഒഴിവാക്കാനും ഈ ചായ മികച്ചതാണ്.

പാഴ്സ്ലി ചായ
സാലഡിലും മറ്റും പാഴ്സ്ലി ഉപയോഗിക്കുന്നത് നമുക്കറിയാം. എന്നാല്‍ ഇത് ഇത്തരം ശാരീരികാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആര്‍ത്തവം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ് പാര്‍സ്ലി ടീ. ഇത് കൂടാതെ മൂത്രാശയ അണുബാധയെന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നുണ്ട്. ദിനവും ഒരു ഗ്ലാസ്സ് പാഴ്സ്ലി ചായ കുടിക്കുന്നത് എന്തുകൊണ്ടും നിങ്ങളെ മികച്ചതാക്കുകയും വൃക്കയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതും ഇത് മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പുതിന ചായ
പുതിനയുടെ ആരോഗ്യഗുണങ്ങള്‍ നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് ശക്തമായ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാല്‍ നിങ്ങളുടെ മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ തന്നെയാണ് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിനവും ഒരു ഗ്ലാസ്സ് എങ്കിലും കഴിക്കേണ്ടതാണ്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും, ശുചിത്വം പാലിക്കുന്നതിനും, സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിനും മൂത്രാശയ അണുബാധകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്.
സാധാരണ
ചുമയില്‍
നിന്ന്
ഈ
വ്യത്യാസങ്ങള്‍
ശ്രദ്ധിക്കണം:
ക്ഷയരോഗ
സാധ്യത
ഇതെല്ലാം