For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷണം സ്ഥിരീകരിക്കാന്‍ ആറ് മുതല്‍ 13 ദിവസം; മങ്കിപോക്‌സിനെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ടത്

|

രാജ്യത്ത് കുരങ്ങുപനി ബാധിതരുടെ എണ്ണം പതിയെ വര്‍ധിച്ചുവരികയാണ്. നിലവില്‍ കുരങ്ങുപനി ബാധിതരുടെ എണ്ണം 9 ആയി. കേരളത്തിലാണ് കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ആദ്യ മരണം നടന്നതും കേരളത്തില്‍ തന്നെയാണ്. കേരളത്തിനു പുറമേ ഡല്‍ഹിയിലും രോഗികളുണ്ട്. 4 പേര്‍ ഡല്‍ഹിയിലും 5 പേര്‍ കേരളത്തിലും മങ്കിപോക്‌സ് ബാധിച്ച് ചികിത്സയിലാണ്. ഈ അവസ്ഥയില്‍ മാരകമായ മങ്കിപോക്‌സ് രോഗത്തെ തടയുന്നതിന് പാലിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്.

Most read: രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നിങ്ങള്‍ക്ക് വേണ്ടത് ഈ വിറ്റാമിനുകളും ധാതുക്കളും

കുരങ്ങുപനി വൈറസ് ബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. കേരളത്തിലും ഡല്‍ഹിയിലും ഒറ്റ ദിവസം കൊണ്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതായി സംശയിക്കുന്ന നിരവധി കേസുകളുണ്ട്. മങ്കിപോക്‌സ് വൈറസ് ബാധിച്ച വ്യക്തിയുമായി ദീര്‍ഘനേരം അല്ലെങ്കില്‍ ആവര്‍ത്തിച്ച് സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ആര്‍ക്കും വൈറസ് ബാധിക്കാമെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

 രോഗം പകരുന്ന വിധം

രോഗം പകരുന്ന വിധം

പ്രാഥമികമായി വലിയ ശ്വസന തുള്ളികളിലൂടെയാണ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മങ്കിപോക്‌സ് വൈറസ് പകരുന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ദീര്‍ഘനേരം അടുത്ത സമ്പര്‍ക്കമുണ്ടെങ്കിലേ രോഗം പകരുകയുള്ളൂ. ശരീര സ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ രോഗബാധിതനായ വ്യക്തിയുടെ മലിനമായ വസ്ത്രം മറ്റ് പരോക്ഷ സമ്പര്‍ക്കം വഴിയും രോഗം പകരാം. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേറ്റാലോ സ്രവങ്ങള്‍ വഴിയേ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍

മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍

* ലിംഫ് നോഡുകള്‍ വീര്‍ക്കല്‍

* പനി

* തലവേദന

* ശരീരവേദന

* കഠിനമായ ബലഹീനത

* ചര്‍മ്മ തിണര്‍പ്പ്

Most read:ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

* രോഗം കൂടുതല്‍ പകരുന്നത് തടയാന്‍, രോഗി ആദ്യം സ്വയം ക്വാറന്റൈന്‍ ചെയ്യണം.

* രോഗനിര്‍ണയം നടത്തിയ ഉടന്‍ തന്നെ ക്ലിനിക്കല്‍ പരിചരണം നല്‍കണം.

* രോഗം കൂടുതല്‍ പടരാതിരിക്കാന്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരൊക്കെയെന്ന് നിരീക്ഷിക്കുക.

* രോഗവ്യാപനത്തിന്റെ വഴികള്‍ തിരിച്ചറിയാന്‍ നടപടികള്‍ കൈക്കൊള്ളണം.

മങ്കിപോക്‌സ് എങ്ങനെ കൈകാര്യം ചെയ്യാം

മങ്കിപോക്‌സ് എങ്ങനെ കൈകാര്യം ചെയ്യാം

കുരങ്ങുപനി പരിശോധിക്കുന്നതിനായി ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളും ആരോഗ്യ പരിശോധനകളും ഉള്‍പ്പെടെ നിരവധി പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുരങ്ങുപനി മൂലമുണ്ടാകുന്ന അണുബാധകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകാരോഗ്യ സംഘടന കുരങ്ങുപനിയെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒരു പകര്‍ച്ചവ്യാധിയായി മാറുന്നതിന് മുമ്പ് ഈ രോഗത്തെ നേരിടാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്.

Most read:അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാ

മങ്കി പോക്സ്: ചെയ്യേണ്ട കാര്യങ്ങള്‍

മങ്കി പോക്സ്: ചെയ്യേണ്ട കാര്യങ്ങള്‍

* രോഗം ബാധിച്ച വ്യക്തിയെ ക്വാറന്റൈന്‍ ചെയ്യണം

* സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കുക

* രോഗബാധിതരുമായി ഇടപഴകേണ്ടിവന്നാല്‍ മാസ്‌കുകളും ഡിസ്‌പോസിബിള്‍ കയ്യുറകളും ധരിക്കുക

* പരിസര ശുചീകരണത്തിന് അണുനാശിനികള്‍ ഉപയോഗിക്കണം.

മങ്കിപോക്‌സ്: ചെയ്യരുതാത്ത കാര്യങ്ങള്‍

മങ്കിപോക്‌സ്: ചെയ്യരുതാത്ത കാര്യങ്ങള്‍

* കിടക്ക, ടവ്വല്‍, വസ്ത്രങ്ങലള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ കുരങ്ങുപനി ബാധിച്ചവരുമായി പങ്കിടരുത്.

* രോഗികളുടെ തുണികള്‍ മറ്റുള്ളവരുടെ തുണികളുമായി ഒന്നിച്ചിട്ട് കഴുകുകരുത്

* കുരങ്ങുപനി ബാധിച്ചവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്

* രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന ഒരു തരത്തിലുള്ള കിംവദന്തികളിലും തെറ്റായ വിവരങ്ങളിലും വിശ്വസിക്കരുത്.

Most read:തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളും

ഇന്‍കുബേഷന്‍ കാലയളവ്

ഇന്‍കുബേഷന്‍ കാലയളവ്

മങ്കിപോകിസിന്റെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി ആറ് മുതല്‍ 13 ദിവസം വരെയാണ്, കുരങ്ങുപനിയുടെ മരണനിരക്ക് മുതിര്‍ന്നവരില്‍ 11 ശതമാനം വരെയും കുട്ടികളില്‍ കൂടുതലുമാണ്. സമീപകാല കേസുകളുടെ മരണനിരക്ക് ഏകദേശം 3 മുതല്‍ 6 ശതമാനം വരെയാണ്.

English summary

Dos And Don'ts To Prevent Monkeypox in Malayalam

Here is the list of guidelines and related information to manage Monkeypox.
Story first published: Friday, August 5, 2022, 12:46 [IST]
X
Desktop Bottom Promotion