Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ലക്ഷണം സ്ഥിരീകരിക്കാന്‍ ആറ് മുതല്‍ 13 ദിവസം; മങ്കിപോക്സിനെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ടത്
രാജ്യത്ത് കുരങ്ങുപനി ബാധിതരുടെ എണ്ണം പതിയെ വര്‍ധിച്ചുവരികയാണ്. നിലവില്‍ കുരങ്ങുപനി ബാധിതരുടെ എണ്ണം 9 ആയി. കേരളത്തിലാണ് കുരങ്ങുപനി ആദ്യം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ആദ്യ മരണം നടന്നതും കേരളത്തില്‍ തന്നെയാണ്. കേരളത്തിനു പുറമേ ഡല്‍ഹിയിലും രോഗികളുണ്ട്. 4 പേര് ഡല്‍ഹിയിലും 5 പേര് കേരളത്തിലും മങ്കിപോക്സ് ബാധിച്ച് ചികിത്സയിലാണ്. ഈ അവസ്ഥയില്‍ മാരകമായ മങ്കിപോക്സ് രോഗത്തെ തടയുന്നതിന് പാലിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്.
കുരങ്ങുപനി വൈറസ് ബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. കേരളത്തിലും ഡല്‍ഹിയിലും ഒറ്റ ദിവസം കൊണ്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതായി സംശയിക്കുന്ന നിരവധി കേസുകളുണ്ട്. മങ്കിപോക്സ് വൈറസ് ബാധിച്ച വ്യക്തിയുമായി ദീര്‍ഘനേരം അല്ലെങ്കില്‍ ആവര്‍ത്തിച്ച് സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ആര്‍ക്കും വൈറസ് ബാധിക്കാമെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

രോഗം പകരുന്ന വിധം
പ്രാഥമികമായി വലിയ ശ്വസന തുള്ളികളിലൂടെയാണ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മങ്കിപോക്സ് വൈറസ് പകരുന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ദീര്‍ഘനേരം അടുത്ത സമ്പര്‍ക്കമുണ്ടെങ്കിലേ രോഗം പകരുകയുള്ളൂ. ശരീര സ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ രോഗബാധിതനായ വ്യക്തിയുടെ മലിനമായ വസ്ത്രം മറ്റ് പരോക്ഷ സമ്പര്‍ക്കം വഴിയും രോഗം പകരാം. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേറ്റാലോ സ്രവങ്ങള്‍ വഴിയേ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം.

മങ്കിപോക്സിന്റെ ലക്ഷണങ്ങള്‍
* ലിംഫ് നോഡുകള്‍ വീര്‍ക്കല്‍
* പനി
* തലവേദന
* ശരീരവേദന
* കഠിനമായ ബലഹീനത
* ചര്‍മ്മ തിണര്‍പ്പ്

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
* രോഗം കൂടുതല്‍ പകരുന്നത് തടയാന്‍, രോഗി ആദ്യം സ്വയം ക്വാറന്റൈന് ചെയ്യണം.
* രോഗനിര്‍ണയം നടത്തിയ ഉടന്‍ തന്നെ ക്ലിനിക്കല്‍ പരിചരണം നല്‍കണം.
* രോഗം കൂടുതല്‍ പടരാതിരിക്കാന്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരൊക്കെയെന്ന് നിരീക്ഷിക്കുക.
* രോഗവ്യാപനത്തിന്റെ വഴികള്‍ തിരിച്ചറിയാന്‍ നടപടികള്‍ കൈക്കൊള്ളണം.

മങ്കിപോക്സ് എങ്ങനെ കൈകാര്യം ചെയ്യാം
കുരങ്ങുപനി പരിശോധിക്കുന്നതിനായി ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളും ആരോഗ്യ പരിശോധനകളും ഉള്‍പ്പെടെ നിരവധി പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുരങ്ങുപനി മൂലമുണ്ടാകുന്ന അണുബാധകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകാരോഗ്യ സംഘടന കുരങ്ങുപനിയെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒരു പകര്‍ച്ചവ്യാധിയായി മാറുന്നതിന് മുമ്പ് ഈ രോഗത്തെ നേരിടാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്.

മങ്കി പോക്സ്: ചെയ്യേണ്ട കാര്യങ്ങള്‍
* രോഗം ബാധിച്ച വ്യക്തിയെ ക്വാറന്റൈന് ചെയ്യണം
* സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കുക
* രോഗബാധിതരുമായി ഇടപഴകേണ്ടിവന്നാല്‍ മാസ്കുകളും ഡിസ്പോസിബിള്‍ കയ്യുറകളും ധരിക്കുക
* പരിസര ശുചീകരണത്തിന് അണുനാശിനികള്‍ ഉപയോഗിക്കണം.

മങ്കിപോക്സ്: ചെയ്യരുതാത്ത കാര്യങ്ങള്‍
* കിടക്ക, ടവ്വല്‍, വസ്ത്രങ്ങലള് തുടങ്ങിയ അവശ്യ സാധനങ്ങള്‍ കുരങ്ങുപനി ബാധിച്ചവരുമായി പങ്കിടരുത്.
* രോഗികളുടെ തുണികള്‍ മറ്റുള്ളവരുടെ തുണികളുമായി ഒന്നിച്ചിട്ട് കഴുകുകരുത്
* കുരങ്ങുപനി ബാധിച്ചവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്
* രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന ഒരു തരത്തിലുള്ള കിംവദന്തികളിലും തെറ്റായ വിവരങ്ങളിലും വിശ്വസിക്കരുത്.

ഇന്‍കുബേഷന്‍ കാലയളവ്
മങ്കിപോകിസിന്റെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി ആറ് മുതല്‍ 13 ദിവസം വരെയാണ്, കുരങ്ങുപനിയുടെ മരണനിരക്ക് മുതിര്‍ന്നവരില്‍ 11 ശതമാനം വരെയും കുട്ടികളില്‍ കൂടുതലുമാണ്. സമീപകാല കേസുകളുടെ മരണനിരക്ക് ഏകദേശം 3 മുതല്‍ 6 ശതമാനം വരെയാണ്.



Click it and Unblock the Notifications