For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ

|

പലരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് തലകറക്കം. കട്ടിലില്‍ കിടക്കുമ്പോഴും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ തലകറക്കം അനുഭവപ്പെടുന്നത് നമ്മളില്‍ പലര്‍ക്കും പരിചിതമാണ്. ഒരാളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ തലകറക്കം അനുഭവപ്പെടുന്ന ചില സമയങ്ങളും ഉണ്ട്. ബാലന്‍സ് നഷ്ടപ്പെടല്‍ അല്ലെങ്കില്‍ അസ്ഥിരത തുടങ്ങിയ ലക്ഷണങ്ങളിലേക്കും തലകറക്കം നിങ്ങളെ നയിച്ചേക്കാം. ഈ ലക്ഷണങ്ങള്‍ സൗമ്യമായതു മുതല്‍ ഗുരുതരമായത് വരെയാകാം.

Most read: ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍Most read: ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍

എന്തുകൊണ്ടാണ് ഇടയ്ക്കിടെ പലര്‍ക്കും തലകറക്കം അനുഭവപ്പെടുന്നത് എന്ന് അറിയാമോ? ഇത് ഒരു പ്രത്യേക രോഗമല്ല, മറിച്ച് മറ്റ് ചില അവസ്ഥകളുടെ ലക്ഷണമാകാം. ചികിത്സയും രോഗത്തിന്റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ലേഖനത്തില്‍ പതിവായുള്ള തലകറക്കത്തിന് കാരണങ്ങളും തടയാനുള്ള വഴികളും വായിച്ചറിയാം.

വെസ്റ്റിബുലാര്‍ സിസ്റ്റം

വെസ്റ്റിബുലാര്‍ സിസ്റ്റം

വെസ്റ്റിബുലാര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിലെ അപാകത മൂലമാണ് സാധാരണയായി തലകറക്കം ഉണ്ടാകുന്നത്. ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റം ശരീരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ തലയുടെ സ്ഥാനം മനസ്സിലാക്കാന്‍ സഹായിക്കുന്നു, കൂടാതെ ശരീരത്തിന്റെ സ്ഥാനം നിലനിര്‍ത്താന്‍ തലച്ചോറുമായി സംയോജിത രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങളിലെ തകരാറ്, വെസ്റ്റിബുലാര്‍ നാഡി രോഗങ്ങള്‍ എന്നിവ കാരണം നിങ്ങള്‍ക്ക് തലകറക്കം അനുഭവപ്പെടാം.

വെസ്റ്റിബുലാര്‍ ന്യൂറിറ്റിസ്

വെസ്റ്റിബുലാര്‍ ന്യൂറിറ്റിസ്

തലകറക്കത്തിന് മറ്റൊരു പ്രധാന കാരണം 'വെസ്റ്റിബുലാര്‍ ന്യൂറിറ്റിസ്' ആണ്. ഇത് വൈറല്‍ അണുബാധ മൂലമോ വെസ്റ്റിബുലാര്‍ നാഡിയിലെ സ്വയം രോഗപ്രതിരോധ രോഗത്താലോ സംഭവിക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് തലകറക്കം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടേക്കാം. ചെവിക്കുള്ളിലെ ട്യൂബുകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാണ് മെനിയേഴ്‌സ് രോഗം ഉണ്ടാകുന്നത്. ഇത് ചെവിയില്‍ മുഴങ്ങിക്കേള്‍ക്കുകയും കേള്‍വിശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.

Most read:യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്Most read:യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്

മസ്തിഷ്‌ക രോഗങ്ങള്‍

മസ്തിഷ്‌ക രോഗങ്ങള്‍

മസ്തിഷ്‌ക രോഗം മൂലമുണ്ടാകുന്ന തലകറക്കം ആശങ്കാജനകമായി കണക്കാക്കുകയും അടിയന്തിരമായി ചികിത്സിക്കുകയും ചെയ്യേണ്ട ഒന്നാണ്. ഇത്തരം തലകറക്കം സ്‌ട്രോക്കിനും കാരണമായേക്കാം. ഇതിനുപുറമെ, മസ്തിഷ്‌ക അണുബാധ, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഹൈപ്പോതൈറോയിഡിസം, മറ്റ് ബയോകെമിക്കല്‍ അസ്വസ്ഥതകള്‍ എന്നിവയും തലകറക്കത്തിന് കാരണമാകും.

മറ്റു കാരണങ്ങള്‍

മറ്റു കാരണങ്ങള്‍

* ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച്ച കാരണം നിങ്ങള്‍ക്ക് ബലഹീനതയും തലകറക്കവും ഉണ്ടാക്കും

* രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളും തലകറക്കത്തിന് കാരണമാകുന്നു, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍

* രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ഒരു അടയാളം കൂടിയാണ് തലകറക്കം

* മൈഗ്രേനും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നവര്‍ക്ക് തലകറക്കം വരാം.

* മോശം രക്തചംക്രമണവും ന്യൂറോളജിക്കല്‍ അവസ്ഥകളും വളരെ കുറഞ്ഞ കലോറി ഉപഭോഗവും ചില മരുന്നുകളും അല്ലെങ്കില്‍ അമിതമായ മദ്യപാനവും കാരണം നിങ്ങള്‍ക്ക് പതിവായി തലകറക്കം വന്നേക്കാം.

Most read:കൊളസ്‌ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍Most read:കൊളസ്‌ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍

മുന്നറിയിപ്പ് അടയാളങ്ങള്‍

മുന്നറിയിപ്പ് അടയാളങ്ങള്‍

കടുത്ത തലവേദന, തുടര്‍ച്ചയായ ഛര്‍ദ്ദി, അസന്തുലിതാവസ്ഥ, ഇരട്ട കാഴ്ച, കാഴ്ച പ്രശ്‌നങ്ങള്‍, പെട്ടെന്നുള്ള കേള്‍വി നഷ്ടം അല്ലെങ്കില്‍ ബ്രെയിന്‍ സ്‌ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍ (കൈയിലോ കാലിലോ ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, മുഖം ഒരു വശത്തേക്ക് ചരിയുന്നത്, സംസാരിക്കുമ്പോഴോ ഭക്ഷണം ഇറക്കുമ്പോളോ ഉള്ള ബുദ്ധിമുട്ട്) എന്നീ ലക്ഷണങ്ങളെ നിങ്ങള്‍ കരുതിയിരിക്കണം. പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി, ഹൃദ്രോഗം അല്ലെങ്കില്‍ ബ്രെയിന്‍ സ്‌ട്രോക്ക് ബാധിച്ച 60 വയസില്‍ കൂടുതല്‍ പ്രായമുള്ള ആളുകള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്ന് ആരോഗ്യം വിദഗ്ധര്‍ പറയുന്നു.

തലകറക്കം തടയാന്‍

തലകറക്കം തടയാന്‍

സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുക, കഫീന്‍, ചോക്ലേറ്റ്, മദ്യം, പുകയില എന്നിവ ഒഴിവാക്കുക, യോഗ, വിശ്രമം, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ വഴികള്‍ തലകറക്ക പ്രശ്‌നം ലഘൂകരിക്കാനായി നിങ്ങള്‍ക്ക് സ്വീകരിക്കാം. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുന്നത് ഭാവിയില്‍ നിങ്ങളെ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. തലച്ചോറിലെ ട്യൂമര്‍ അല്ലെങ്കില്‍ തലച്ചോറിനോ കഴുത്തിനോ ഉള്ള മുറിവ് പോലുള്ള പ്രശ്‌നങ്ങളാണ് തലകറക്കത്തിന് കാരണമാകുന്നതെങ്കില്‍, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

Most read:മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടംMost read:മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടം

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

ചില സന്ദര്‍ഭങ്ങളില്‍, തുടര്‍ച്ചയായ തലകറക്കം ചില ഗുരുതരമായ രോഗാവസ്ഥയുടെ അടയാളമായിരിക്കാം. തലകറക്കം, ഛര്‍ദ്ദി, കാഴ്ചക്കുറവ്, മരവിപ്പ്, നെഞ്ചുവേദന, ബോധക്കേട്, തലവേദന, കഴുത്ത് വേദന അല്ലെങ്കില്‍ കേള്‍വി ശേഷിയിലെ മാറ്റം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ ഡോക്ടറെ സന്ദര്‍ശിക്കണം. തലയ്ക്ക് എന്തെങ്കിലും പരിക്കേറ്റ് തലകറക്കം അനുഭവപ്പെടുകയാണെങ്കിലും ഡോക്ടറെ സമീപിക്കണം.

English summary

Dizziness: Causes, Symptoms, and Treatment in Malayalam

Dizziness is a common problems which is often a result of some health condition. Read here to know the Causes, Symptoms, and Treatment for Dizziness.
Story first published: Wednesday, September 15, 2021, 12:43 [IST]
X
Desktop Bottom Promotion