For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസിന്റെ അസ്വസ്ഥത ഇനിയില്ല: ഈ പാനീയം രണ്ട് സിപ് മതി

|

ഗ്യാസ് പലപ്പോഴം നിങ്ങളുടെ ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഗ്യാസിന്റ പ്രശ്‌നം എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന് പലര്‍ക്കും അറിയാം. എങ്ങനെയെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷേ പലപ്പോഴും അത് എങ്ങനെയാ്ണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഗ്യാസ് എല്ലായ്പ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെയോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിന്റേയോ ഫലമായി ഉണ്ടാവുന്നതാവാം. ചില പാലുല്‍പ്പന്നങ്ങള്‍, ഗോതമ്പ്, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഗ്യാസ് ഉല്‍പ്പാദിപ്പിക്കും.

DIY Natural Drink To Fight Acidity

ഗ്യാസ് ഉണ്ടാവുന്നതിന്റെ ഫലമായി വയറുവേദന, ദഹനസംബന്ധമായ ബുദ്ധിമുട്ട്, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ഇതുകൂടാതെ, ചില ആളുകള്‍ക്ക് ഗ്യാസ്, അസിഡിറ്റി എന്നിവയുമായി ബന്ധപ്പെട്ട വയറുവേദന, വായുവിന്റെ ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. നിങ്ങള്‍ അത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, ഒരുപക്ഷേ അതിന്റെ അസ്വസ്ഥതകള്‍ കൂടുതല്‍ സമയം നിലനില്‍ക്കുന്നു. കഠിനമായ അസ്വാസ്ഥ്യങ്ങള്‍ ഉള്ളത് പലപ്പോഴും നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് കൂടാതെ ഗ്യാസ് നിങ്ങളുടെ നെഞ്ചില്‍ പെട്ടെന്ന് വേദനയുണ്ടാക്കും. ഇത് ഹാര്‍ട്ട്അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പ്രതിവിധിയായി ഒരു പാനീയം സഹായിക്കുന്നുണ്ട്. എങ്ങനെ ഈ പാനീയം തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് പാനീയം തയ്യാറാക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി 1/2 കുക്കുമ്പര്‍

കുറച്ച് പുതിന ഇലകള്‍

മല്ലിയില ഒരു പിടി

സെലറിയുടെ കുറച്ച് ഇലകള്‍

ഇഞ്ചി രുചിക്കനുസരിച്ച്

ഉപ്പ് പാകത്തിന്

1 കപ്പ് വെള്ളം

നാരങ്ങ / നെല്ലിക്ക എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന രീതി

ഒരു ബ്ലെന്‍ഡര്‍ എടുത്ത് അതിലേക്ക് നാരങ്ങ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് സോഫ്റ്റ് ആവുന്നത് വരെ അരച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒരു സ്പൂണ്‍ കൊണ്ട് ഇളക്കുക. എന്നിട്ട് ഫ്രഷ് ആയി കുടിക്കുക. ഇത് നിങ്ങളുടെ ഗ്യാസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഓരോ ഗുണങ്ങള്‍ ഓരോ ചേരുവക്കും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം. അതിന് വേണ്ടി ആദ്യം കുക്കുമ്പര്‍ ആണ് ഉപയോഗിക്കുന്നത്. കുക്കുമ്പര്‍ എന്നാല്‍ മിക്കവാറും വെള്ളം എന്നാണ് അര്‍ത്ഥമാക്കുന്നത്, അതിനര്‍ത്ഥം ഇതിന് ഗ്യാസ് വേഗത്തില്‍ ഒഴിവാക്കാം എന്നാണ്. കൂടാതെ, കുക്കുമ്പറില്‍ പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് വയറുവേദനയ്ക്ക് കാരണമാകുന്ന സോഡിയത്തിന്റെ ദോഷഫലങ്ങള്‍ മാറ്റാന്‍ സഹായിക്കുന്നു.

പുതിനയില

പുതിനയില

പുതിനയിലക്ക് ഗ്യാസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്നതിനും ഇത് മൂലം ഉണ്ടാവുന്ന നെഞ്ച് വേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

മല്ലിയില

മല്ലിയില

മല്ലിയിലയില്‍ അവശ്യ എണ്ണകള്‍, വിറ്റാമിനുകള്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, സി, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് സഹായിക്കും. പെട്ടെന്നാണ് ഇത് ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നത്. ഗ്യാസിന്റെ അസ്വസ്ഥതകള്‍ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഈ പാനീയം ഉപയോഗിക്കാവുന്നതാണ്.

സെലറി

സെലറി

നെഞ്ചെരിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരമായി സെലറി കണക്കാക്കപ്പെടുന്നു, മാത്രമല്ല നിങ്ങളുടെ ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ദഹനപ്രക്രിയ വര്‍ദ്ധിപ്പിക്കുന്ന, ഭക്ഷണത്തിന്റെ തകര്‍ച്ചയ്ക്കും സ്വാംശീകരണത്തിനും സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത വീട്ടുവൈദ്യമാണ് ഇഞ്ചി. ഇത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

നാരങ്ങ/ നെല്ലിക്ക

നാരങ്ങ/ നെല്ലിക്ക

നാരങ്ങ വളരെ അസിഡിറ്റി ഉള്ളതാണ്, അതിനാല്‍ ഇത് ദഹിക്കുമ്പോള്‍, അത് ആല്‍ക്കലൈസിംഗ് പ്രഭാവം പുറപ്പെടുവിക്കുന്നു, ഇത് ആമാശയത്തിലെ ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പോലെ തന്നെയാണ് നെല്ലിക്ക. നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഗ്യാസ് സംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്: എന്നാല്‍ എന്ത് ആരോഗ്യ ശീലവും നിങ്ങള്‍ ശീലിക്കേണ്ടതിന് മുന്‍പ് നല്ലൊരു ഡോക്ടറെ കണ്ട് ഈ പാനീയം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളത് ഉറപ്പ് വരുത്തേണ്ടതാണ്.

വാക്‌സിനെടുത്ത ശേഷവും കൊവിഡ് ബാധ: രോഗം ഗുരുതരമാവിലെന്ന് പഠനംവാക്‌സിനെടുത്ത ശേഷവും കൊവിഡ് ബാധ: രോഗം ഗുരുതരമാവിലെന്ന് പഠനം

വിട്ടുമാറാത്ത ചുമ നിസ്സാരമല്ല: അറിയാതെ പോവും ഉള്ളിലുള്ള അപകടംവിട്ടുമാറാത്ത ചുമ നിസ്സാരമല്ല: അറിയാതെ പോവും ഉള്ളിലുള്ള അപകടം

English summary

DIY Natural Drink To Fight Acidity In Malayalam

Here in this article we are sharing a DIY natural drink to fight acidity in malayalam. Take a look.
Story first published: Thursday, January 27, 2022, 17:46 [IST]
X
Desktop Bottom Promotion