For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ കരുതിയിരിക്കൂ; നിങ്ങളെ നിശബ്ദമായി കൊല്ലും ഈ രോഗങ്ങള്‍

|

നല്ല ഭക്ഷണക്രമം പിന്തുടരുക, ആരോഗ്യകരമായ ദിനചര്യ നിലനിര്‍ത്തുക, ആരോഗ്യകരമായ ജീവിതശൈലികള്‍ പാലിക്കുക എന്നിവയാണ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നത്. അങ്ങനെ ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നുവെങ്കില്‍ അത് എന്നെന്നേക്കുമായി നിലനില്‍ക്കുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമായേക്കാം. അത് പെട്ടെന്ന് തന്നെ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം.

Most read: അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്കMost read: അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്ക

കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള നിരവധി രോഗങ്ങളുണ്ട്. അവയില്‍ ചിലര്‍ 'നിശബ്ദ കൊലയാളികള്‍' എന്നും അറിയപ്പെടുന്നു, കാരണം അവ ഏത് സമയത്തും കഠിനമാകാം, ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിലേക്ക് വരെ നയിച്ചേക്കാം. നിങ്ങളെ നിശബ്ദമായി കൊല്ലുന്ന ചില ആരോഗ്യ അവസ്ഥകള്‍ ഇതാ. കൂടാതെ, നിങ്ങള്‍ക്ക് ഇത് എങ്ങനെ തടയാം അല്ലെങ്കില്‍ നിയന്ത്രിക്കാം എന്നും ഇവിടെ വായിച്ചറിയാം.

പ്രോസ്റ്റേറ്റ് കാന്‍സര്‍

പ്രോസ്റ്റേറ്റ് കാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍ കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. നിര്‍ഭാഗ്യവശാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മെറ്റാസ്റ്റാസൈസ് ചെയ്യപ്പെടുകയോ ശരീരത്തിലുടനീളം വ്യാപിക്കുകയോ ചെയ്യുന്നതുവരെ രോഗലക്ഷണങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ല. ഇക്കാരണത്താല്‍, പ്രോസ്റ്റേറ്റ്-നിര്‍ദ്ദിഷ്ട ആന്റിജന്‍ (പിഎസ്എ) സ്‌ക്രീനിംഗ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തുന്നതിന് അത്യന്തം പ്രാധാന്യമുള്ളതാണ്. സ്ഥിരമായുള്ള പിഎസ്എ സ്‌ക്രീനിംഗ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലമുള്ള മരണ സാധ്യത 25 ശതമാനത്തിലധികം കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഏറ്റവും അപകടകരമായ ആരോഗ്യാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള 30-79 വയസ് പ്രായമുള്ള 1.28 ബില്യണ്‍ മുതിര്‍ന്നവര്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നാണ്. ഹൈ ബിപി ഒരു നിശ്ശബ്ദ കൊലയാളിയായി കണക്കാക്കപ്പെടുന്നതിന്റെ കാരണം, പ്രത്യേകിച്ച് ഒരു ലക്ഷണവുമില്ലാതെ അത് ഉണ്ടാകുന്നു എന്നതാണ്. രക്തസമ്മര്‍ദ്ദം സംഭവിച്ചതിന് ശേഷമേ സ്ഥിതിഗതികളുടെ ഗൗരവം ആളുകള്‍ തിരിച്ചറിയുകയുള്ളൂ. ഇത് ഹൃദയത്തെയും ധമനികളെയും ബാധിക്കുക മാത്രമല്ല, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവയും മറ്റ് ഗുരുതരമായ ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യതയും വളര്‍ത്തുന്നു.

Most read:ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

തടയാന്‍ ചെയ്യേണ്ടത്

തടയാന്‍ ചെയ്യേണ്ടത്

കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കിലും, പതിവായി രക്തസമ്മര്‍ദ്ദ പരിശോധന നടത്തുക, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ഉപ്പ് കുറയ്ക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക തുടങ്ങിയവ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുന്നതിനുള്ള വഴികളാണ്. പുകവലിയും മദ്യപാനവും ചെയ്യുന്ന ആളുകള്‍ ഇത്തരം അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കണം, പകരം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.

കൊറോണറി ആര്‍ട്ടറി ഡിസീസ്

കൊറോണറി ആര്‍ട്ടറി ഡിസീസ്

ഹൃദ്രോഗങ്ങളില്‍ പലതും ജീവന്‍ അപകടപ്പെടുത്തുന്നവയാണ്. കൊറോണറി ആര്‍ട്ടറി ഡിസീസ് അതിലൊന്നാണ്. ഹൃദയത്തിലേക്ക് രക്തവും ഓക്‌സിജനും വിതരണം ചെയ്യുന്ന കൊറോണറി ധമനികള്‍ ചുരുങ്ങുകയും നെഞ്ചുവേദന (ആന്‍ജീന) അല്ലെങ്കില്‍ ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ശരിയായ പരിശോധനയും ഹൃദയാരോഗ്യകരമായ ജീവിതശൈലിയും നയിച്ചാലേ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് രക്ഷനേടാനാകൂ. നിങ്ങള്‍ക്ക് ഉയര്‍ന്ന ബിപി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍, പതിവ് പരിശോധനകളിലൂടെ അത് നിയന്ത്രിക്കുക. കൊറോണറി ആര്‍ട്ടറി ഡിസീസ് തടയാനായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം, മറ്റ് അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കുക എന്നിങ്ങനെ ആവശ്യമായ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുക.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷMost read:തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷ

പ്രമേഹം

പ്രമേഹം

പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലാകാം. ടൈപ്പ് 1 പ്രമേഹത്തില്‍ പാന്‍ക്രിയാസ് വളരെ കുറച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നു, അതേസമയം ടൈപ്പ് 2 പ്രമേഹം നിങ്ങളുടെ ശരീരം ഗ്ലൂക്കോസ് എന്നറിയപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ പ്രക്രിയയെ ബാധിക്കുന്നു. ഇതിന് പലപ്പോഴും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരിക്കാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രം ക്ഷീണം, ശരീരഭാരം കുറയല്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ദാഹം എന്നിവയിലേക്ക് നയിക്കുന്നു. കഠിനമായ പ്രമേഹം ശരീരത്തിന്റെ മറ്റ് അവയവങ്ങളായ ഹൃദയം, വൃക്ക, നിങ്ങളുടെ കാഴ്ച എന്നിവയെ ബാധിച്ചേക്കാം. പ്രമേഹത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ശരിയായ ഭക്ഷണക്രമം, വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തല്‍, പതിവ് പരിശോധനകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സങ്കീര്‍ണതകള്‍ തടയാന്‍ നിങ്ങളെ സഹായിക്കും.

ഓസ്റ്റിയോപൊറോസിസ്

ഓസ്റ്റിയോപൊറോസിസ്

ഓസ്റ്റിയോപൊറോസിസ് എന്നത് ഒരു അസ്ഥി രോഗമാണ്. അത് ബാധിച്ച വ്യക്തിക്ക് തന്റെ അവസ്ഥയെക്കുറിച്ച് പലപ്പോഴും അറിയില്ല, കാരണം ഇത് യാതൊരു ലക്ഷണങ്ങളും ഇത് കാണിക്കുന്നില്ല, അതുകൊണ്ടാണ് ഇതിനെ നിശബ്ദ കൊലയാളി എന്നും വിളിക്കുന്നത്. എല്ലുകളുടെ സാന്ദ്രതയെ ബാധിക്കുന്നതിനു പുറമേ, ഇത് വായുടെ ആരോഗ്യത്തെയും ബാധിക്കും. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അസ്ഥി രോഗങ്ങളെ തടയുന്നതിന് അത്യന്താപേക്ഷിതമാണ്. നടത്തം, ജോഗിംഗ്, സ്റ്റെയര്‍ ക്ലൈംബിംഗ്, ഭാരോദ്വഹനം മുതലായവ ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ ശീലിക്കുക. പതിവ് പരിശോധനകളും മുടക്കരുത്.

Most read:തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവര്‍

ഫാറ്റി ലിവര്‍

തുടക്കത്തില്‍ കാര്യമായ സൂചനകളൊന്നുമില്ലെങ്കിലും ഫാറ്റി ലിവര്‍ ശരീരത്തില്‍ വികസിച്ചുകൊണ്ടിരിക്കും. ഇതാണ് ഈ അസുഖത്തെ നിശബ്ദ കൊലയാളിയായി മാറ്റുന്നത്. രണ്ട് തരത്തിലുള്ള ഫാറ്റി ലിവര്‍ രോഗങ്ങളുണ്ട് - ആല്‍ക്കഹോള്‍, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പദം തന്നെ സൂചിപ്പിക്കുന്നത് പോലെ, ആദ്യത്തേത് അമിതമായ മദ്യപാനം മൂലമാണ് സംഭവിക്കുന്നത്, രണ്ടാമത്തേത് സംഭവിക്കാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല. വികസിത ഘട്ടങ്ങളില്‍ ഇവ രണ്ടും സിറോസിസിലേക്ക് നയിച്ചേക്കാം, ഇത് കരളിന്റെ പാടുകളുടെ (ഫൈബ്രോസിസ്) അവസാന ഘട്ടമാണ്.

തടയാന്‍ ചെയ്യേണ്ടത്

തടയാന്‍ ചെയ്യേണ്ടത്

ഫാറ്റി ലിവറിനെ സംബന്ധിച്ചിടത്തോളം, ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം തിരഞ്ഞെടുക്കുകയും അനാരോഗ്യകരമായ കൊഴുപ്പുകളുള്ള ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക. പതിവ് ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാകുക.

English summary

Diseases That Are Silent Killers For Men in Malayalam

Silent killers are medical conditions with no obvious symptoms that can progress to an advanced stage before they are discovered. Here are some of the deadliest silent killers of men.
Story first published: Monday, November 29, 2021, 10:46 [IST]
X
Desktop Bottom Promotion