For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

|

നമ്മുടെ ആഹാരശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാത്രിഭക്ഷണം. ഉറക്കത്തിനു മുമ്പ് എല്ലാവരും ഭക്ഷണം കഴിക്കുന്നു. മറ്റേതു സമയത്തു കഴിയ്ക്കുന്ന ഭക്ഷണത്തെപ്പോലെതന്നെ അത്താഴവും നമ്മുടെ ആരോഗ്യത്തിനായി തന്നെയാണ് കഴിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കാതിരുന്നാലും അമിതമായി രാത്രിഭക്ഷണം കഴിച്ചാലും ശരീരത്തിനത് കേടാണ്. അതിനാല്‍ ആരോഗ്യം കേടാകാതെ അത്താഴം കഴിയ്ക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതായുണ്ട്.

Most read: കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍Most read: കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍

രാത്രിയില്‍ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിനാല്‍, ദഹനക്കേട് ഒഴിവാക്കുന്നതിനും നല്ല ഉറക്കത്തിനുമായി എല്ലായ്‌പ്പോഴും ലഘുവായി അത്താഴം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതൊരു സാധാരണ അത്താഴ നിയമമാണെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന മറ്റ് നിരവധി നിയമങ്ങളുണ്ട്. അത്തരം തെറ്റായ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യത്തെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഈ ലേഖനത്തില്‍, ചില തെറ്റായ അത്താഴ ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് എങ്ങനെ കുറയ്ക്കുന്നുവെന്ന് പരിശോധിക്കാം.

ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

അത്താഴത്തിന് മുമ്പ് മദ്യം കഴിക്കുന്നത്

അത്താഴത്തിന് മുമ്പ് മദ്യം കഴിക്കുന്നത്

അത്താഴത്തിന് മുമ്പ് മദ്യം, ജ്യൂസ് എന്നിവ കഴിക്കുന്നത് പലരുടെയും ഒരു ശീലമാകാം. എന്നാല്‍ ഇത് തെറ്റാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അത്താഴത്തിന് തൊട്ടുമുമ്പ് ഒരു കോക്ടെയില്‍ കഴിക്കുന്നത് വിശപ്പിനെ ഉത്തേജിപ്പിക്കുന്നു, ഇതിനെ അപെരിറ്റിഫ് ഇഫക്റ്റ് എന്നും വിളിക്കുന്നു. ഒരു പഠനത്തില്‍, 24 പുരുഷന്മാര്‍ക്ക് ഭക്ഷണത്തിന് മുമ്പ് ഓറഞ്ച് ജ്യൂസ്, വോഡ്ക എന്നിവ നല്‍കി. ഓറഞ്ച് ജ്യൂസ് കഴിച്ച പുരുഷന്മാരേക്കാള്‍ കൂടുതലായി വോഡ്ക കഴിച്ചവര്‍ 11 ശതമാനം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതായി കണ്ടെത്തി. വോഡ്ക കുടിക്കുന്നവര്‍ കഴിക്കുന്ന കൊഴുപ്പ് ഭക്ഷണം 24 ശതമാനം കൂടുതലുമാണ്.

വെള്ളം കുടിക്കാതിരിക്കുന്നത്

വെള്ളം കുടിക്കാതിരിക്കുന്നത്

തലവേദന, മലബന്ധം, ക്ഷീണം എന്നിവ നിര്‍ജ്ജലീകരണം മൂലം ശരീരത്തില്‍ സംഭവിക്കാം. ഇത് മാത്രമല്ല, വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കില്‍ ശരീരഭാരം വര്‍ദ്ധിക്കാനും ദഹനത്തെ മോശമാക്കാനും ഇടയാക്കും. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാവും. കുറഞ്ഞ കലോറി മാത്രമേ ശരീരത്തിലെത്തൂ. ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുള്ള ആദ്യ പടിയാണ്.

Most read:ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാംMost read:ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാം

പ്ലാസ്റ്റിക്ക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നത്

പ്ലാസ്റ്റിക്ക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നത്

നിങ്ങള്‍ പലപ്പോഴും നിങ്ങളുടെ ഭക്ഷണം പ്ലാസ്റ്റിക്കില്‍ പൊതിയുകയോ ചൂടാക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുകയോ ചെയ്യുന്നു. എന്നാല്‍ ഇതിലൂടെ ഭക്ഷണത്തില്‍ ധാരാളം അനാരോഗ്യകരമായ രാസവസ്തുക്കള്‍ കൂടിച്ചേരുന്നു. പ്രത്യേകിച്ചും ഭക്ഷണം കൊഴുപ്പാണെങ്കില്‍. ഈ രാസവസ്തുക്കള്‍ ആരോഗ്യകരമായ കോശങ്ങളെ തടസ്സപ്പെടുത്താന്‍ കാരണമാകുന്നു.

പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നത്

പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നത്

നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. 2019 ല്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷ്യനില്‍ അവതരിപ്പിച്ച ഒരു പഠനമനുസരിച്ച്, 12 ല്‍ ഒരാള്‍ ഹൃദയാഘാതം മൂലമോ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമോ മരിക്കുന്നു എന്നാണ്. കാരണം അവര്‍ ആവശ്യത്തിന് പച്ചക്കറികള്‍ കഴിക്കുന്നില്ല എന്നുതന്നെ.

Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

പ്രോട്ടീന്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്

പ്രോട്ടീന്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്

അത്താഴത്തില്‍ പ്രോട്ടീന്‍ ഇല്ലാത്തത് നിങ്ങളെ പെട്ടെന്ന് വീണ്ടും വിശപ്പിലേക്ക് തള്ളിവിടുമെന്നും വീണ്ടും ഭക്ഷണം കഴിക്കാന്‍ ആസക്തി വളര്‍ത്തുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തില്‍ അധിക കലോറികള്‍ കയറുന്നു. ഇത് ശരീരഭാരം ഉയര്‍ത്താന്‍ കാരണമാകുന്നു. അതിലൂടെ ആരോഗ്യപ്രശ്‌നങ്ങളുടെ ഒരു നീണ്ട നിര തന്നെ ശരീരത്തിലുണ്ടാകുന്നു.

വേഗത്തില്‍ അത്താഴം കഴിക്കുന്നത്

വേഗത്തില്‍ അത്താഴം കഴിക്കുന്നത്

അത്താഴം വളരെ വേഗത്തില്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം ഉയര്‍ത്തുമെന്നും ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഗവേഷണം പറയുന്നു. ഇതിലൂടെ മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത 11.6 ശതമാനം കൂടുതലാണ്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്, ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു. നിങ്ങള്‍ വേഗത്തില്‍ കഴിക്കുമ്പോള്‍ ഭക്ഷണം ശരിയായി ചവയ്ക്കുന്നില്ല. ഇതിലൂടെ ആരോഗ്യകരമായ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടാതെയാകുന്നു.

Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..

അത്താഴത്തിന് ശേഷം വളരെ നേരം ഇരിക്കുന്നത്

അത്താഴത്തിന് ശേഷം വളരെ നേരം ഇരിക്കുന്നത്

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ഒരു പഠനം അനുസരിച്ച്, ഭക്ഷണത്തിനുശേഷം ദീര്‍ഘനേരം വിശ്രമിക്കുന്നത് മരണ സാധ്യത ഉയര്‍ത്തുന്നുവെന്നാണ്. അത്താഴത്തിന് ശേഷം ശാരീരിക പ്രവര്‍ത്തനം ഇല്ലാത്ത ആളുകള്‍ക്ക് കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, ഹൃദയാഘാതം, വൃക്കരോഗം, കരള്‍ രോഗം, ശ്വാസകോശരോഗം, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, നാഡീ വൈകല്യങ്ങള്‍ എന്നിവ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്.

English summary

Dinner Habits That Are Shortening Your Life

In this article, we will examine how certain wrong dinner habits reduce our life span. Take a look.
Story first published: Saturday, February 6, 2021, 9:51 [IST]
X
Desktop Bottom Promotion