For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിലെ പത നിസ്സാരമാക്കണ്ട, ശ്രദ്ധിക്കണം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ശരീരത്തിലെ ഏത് ഭാഗത്താണ് പ്രശ്‌നങ്ങള്‍ എന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. കിഡ്‌നിയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കിഡ്‌നിയുടെ ആരോഗ്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അത് ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ കിഡ്‌നി തകരാറിലാണ് എന്ന് മനസ്സിലാകുമ്പോള്‍ ശരീരം കാണിക്കുന്നവ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

മൂത്രത്തിലെ പത ഇത്തരത്തില്‍ ശരീരത്തില്‍ ഉണ്ടാവുന്ന ചില അസ്വസ്ഥതകളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് കൂടാതെ ശരീരത്തിലെ ചില ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കിഡ്‌നി അനാരോഗ്യത്തിന്റെ ലക്ഷണങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

മൂത്രത്തിലെ പത

മൂത്രത്തിലെ പത

മൂത്രത്തിലെ പത കിഡ്‌നിയുടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങളില്‍ പ്രധാനം ഇത് തന്നെയാണ്. മൂത്രത്തില്‍ കണ്ട് വരുന്ന ആല്‍ബുമിന്‍ ആണ് പതയായി വരുന്നത്. ഇത്തരത്തില്‍ അത് സാധാരണമെന്ന് കരുതി വിട്ടാല്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തെളിഞ്ഞ മൂത്രത്തില്‍ കാണപ്പെടുന്ന പതയാണ് കിഡ്‌നി രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വെള്ളം കുടിക്കാത്തവരില്‍

വെള്ളം കുടിക്കാത്തവരില്‍

വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രത്തില്‍ മഞ്ഞ നിറം കാണുന്നത് സാധാരണയാണ്. എന്നാല്‍ ഈ അവസ്ഥയിലും മൂത്രത്തില്‍ പത കാണുവാന്‍ സാധിയ്ക്കില്ല. എന്നാല്‍ തെളിഞ്ഞ മൂത്രത്തില്‍ പതയുണ്ടാകുന്നുവെങ്കില്‍ കിഡ്നി പ്രശ്നങ്ങളുടെ ആദ്യ സൂചനകളില്‍ ഒന്നെന്ന രീതിയില്‍ വേണം, എടുക്കുവാന്‍. എന്നാല്‍ ഇങ്ങനെ കാണുന്ന എല്ലാ ലക്ഷണങ്ങളും വൃക്കരോഗത്തിന്റേതാകണം എന്നില്ല. പക്ഷേ അതിനെ നിസ്സാരമായി വിട്ടാല്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

വൃക്ക പ്രവര്‍ത്തന രഹിതമാവുമ്പോള്‍

വൃക്ക പ്രവര്‍ത്തന രഹിതമാവുമ്പോള്‍

വൃക്കപ്രവര്‍ത്തനരഹിതമാവുമ്പോള്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വൃക്കയുടെ പ്രവര്‍ത്തനം അരിപ്പയോട് ഉപമിയ്ക്കാം. ആവശ്യമില്ലാത്ത വസ്തുക്കള്‍ അരിച്ചു കളയുന്ന ഒന്ന്. എന്നാല്‍ കാലക്രമേണ അരിപ്പ കേടായാല്‍ ആവശ്യമുള്ള വസ്തുക്കള്‍ പോലും ഇതിലൂടെ പുറത്തു പോകും. ഇതേ അവസ്ഥയാണ് വൃക്കയുടേതും. കൃത്യമായി ആരോഗ്യമുള്ള വൃക്കയെങ്കില്‍ ആവശ്യമില്ലാത്തവ അരിച്ച് ആവശ്യമുളള നീക്കി നിര്‍ത്തും. എന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം മോശമായാല്‍ ആവശ്യമുള്ള വസ്തുക്കളും ഇതിലൂടെ പുറത്തു പോകും. ആല്‍ബുമിന്‍ എന്ന പ്രോട്ടീനുകളും വൃക്കയിലൂടെ പുറന്തള്ളപ്പെടുന്നതിന് കാരണം ഇതു തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ഈ അവസ്ഥയില്‍ ശ്രദ്ധിക്കാന്‍

ഈ അവസ്ഥയില്‍ ശ്രദ്ധിക്കാന്‍

എന്നാല്‍ ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. വൃക്കയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ വൃക്കയുടെ അവസ്ഥ കൂടുതല്‍ മോശമാകും. രക്തത്തിലെ പ്രോട്ടീന്‍ കുറയുമ്പോള്‍ സോഡിയം കൂടുകയാണ് ചെയ്യുന്നത്. വൃക്ക പ്രവര്‍ത്തന രഹിതമാണ് എന്ന് കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഉണ്ട്. കാലുകളിലും മുഖത്തും നീര്, കണ്ണിനു താഴെ നീര് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുപോലെ അമിതമായ ക്ഷീണം ഇതിന്റെ ഒരു ലക്ഷണമാണ്. ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം. ഇതോടൊപ്പം തന്നെ വിശപ്പു കുറയുകയും ചെയ്യുന്നുണ്ട്. ശ്വാസോച്ഛോസത്തിന് അമോണിയയുടേയോ യൂറിയയുടേയോ മണം, ഉറക്കക്കുറവ്, കാര്യങ്ങളില്‍ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെയിരിയ്ക്കുക എന്നിവയെല്ലാം കിഡ്‌നിയുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ക്രിയാറ്റിന്‍ പരിശോധിക്കാം

ക്രിയാറ്റിന്‍ പരിശോധിക്കാം

രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രക്തത്തിലെ ക്രിയാറ്റിന്‍ അളവ് സാധാരണ ഗതിയില്‍ .8 മുതല്‍ 1.2 വരെയാണ് ക്രിയാറ്റിന്‍ അളവ്. എന്നാല്‍ ഇത് കൂടുതലാണ് എന്ന് കാണിക്കുമ്പോഴാണ് അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ് എന്ന് കാണിക്കുന്നത്. ഇതിന്റെ തുടക്ക ലക്ഷണമാണ് മൂത്രത്തില്‍ വരുന്ന പത വരുന്നത്. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ട്‌പോയാല്‍ ഇത്തരം രോഗങ്ങളില്‍ നിന്ന് വൃക്കയെ സംരക്ഷിക്കാവുന്നതാണ്.

മൂത്രത്തിലെ പത

മൂത്രത്തിലെ പത

മൂത്രത്തിലെ പത നിങ്ങളില്‍ പല വിധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. മൂത്രത്തില്‍ പതയുണ്ടെങ്കില്‍ യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റു ചെയ്യുക. ഇതിന്റെ അളവ് 20 മില്ലീഗ്രാം വരെയെന്നതാണ് നോര്‍മല്‍. 20-250 മില്ലീ ഗ്രാം വരെ കിഡ്നിയുടെ ചെറുതായ പ്രശ്നമാണെന്നു കരുതാം. ഇതിന്റെ അളവില്‍ മാറ്റമുണ്ടവുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്കുള്ള പ്രാധാന്യം ചില്ലറയല്ല. കിഡ്‌നി രോഗത്തിന്റെ പല വിധത്തിലുള്ള സ്റ്റേജുകള്‍.

സ്റ്റേജ്

സ്റ്റേജ്

സ്റ്റേജ് 1 വൃക്കരോഗം

GFR നിരക്ക് സാധാരണമാണ്, വൃക്കരോഗം കണ്ടെത്തി.

സ്റ്റേജ് 2 വൃക്കരോഗം

GFR നിരക്ക് 90 ML ല്‍ കുറവാണ്, വൃക്കരോഗം കണ്ടെത്തി.

സ്റ്റേജ് 3 വൃക്കരോഗം

വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ GFR നിരക്ക് 60 എം.എല്ലില്‍ കുറവാണ്.

സ്റ്റേജ് 4 വൃക്കരോഗം

വൃക്കരോഗത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ GFR നിരക്ക് 30 എം.എല്ലില്‍ കുറവാണ്.

സ്റ്റേജ് 5 വൃക്കരോഗം

GFR നിരക്ക് 15 ML ല്‍ കുറവാണ്, വൃക്കകള്‍ക്ക് പൂര്‍ണ പരാജയം സംഭവിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിട്ടുമാറാത്ത വൃക്കരോഗമുള്ള ഭൂരിഭാഗം രോഗികളും അപൂര്‍വ്വമായി 2-ാം ഘട്ടത്തിലെത്തുന്നു. തകരാറുകള്‍ തടയുന്നതിന് വൃക്കരോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്.

English summary

Different Stages Of Kidney Failure

Here in this article we are discussing about the symptoms and different stages of kidney failure. Read on.
Story first published: Tuesday, May 26, 2020, 19:42 [IST]
X
Desktop Bottom Promotion