Just In
Don't Miss
- News
പിസി ജോര്ജ് വെട്ടില്; മുന്കൂര് ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത
- Travel
കുറഞ്ഞ ചിലവില് ഡെസ്റ്റിനേഷന് വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്
- Movies
മോഹന്ലാലിന് സര്പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില് പിറന്നാള് ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില് മാത്രമല്ല, തോല്വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
സ്ത്രീ സ്വകാര്യഭാഗത്ത് ആരോഗ്യപ്രശ്നങ്ങളെങ്കില് ഈ ദുര്ഗന്ധം
പുരുഷനായാലും സ്ത്രീ ആയാലും സ്വകാര്യഭാഗത്തിന്റെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. വളരെ സെന്സിറ്റീവ് ആയ ഭാഗമായത് കൊണ്ട് തന്നെ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് പലര്ക്കും അറിയില്ല. ആരോഗ്യ പ്രതിസന്ധികളില് വെല്ലുവിളിയുണ്ടാക്കുന്ന അവസ്ഥകളില് പലതും സ്ത്രീ സ്വകാര്യഭാഗത്തെ ബാധിക്കുന്നുണ്ട്. അതില് വജൈനല് ദുര്ഗന്ധവും ശ്രദ്ധിക്കേണ്ടതാണ്.
ആണിനും
പെണ്ണിനും
ഒരു
പോലെ
അപകടം
സെമൻ
അലർജി
വൃത്തിക്ക് പ്രാധാന്യം കൊടുക്കുന്നവരാണെങ്കില് അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെപ്പോലും ശ്രദ്ധിക്കേണ്ടതാണ്. വൃത്തിയില്ലായ്മ മാത്രമല്ല ഇത്തരം ദുര്ഗന്ധങ്ങള്ക്ക് പുറകില് ചിലപ്പോള് വൃത്തി കൂടിപ്പോയാലും ഇത്തരം അവസ്ഥകള് ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് സ്ത്രീ സ്വകാര്യഭാഗത്ത് നിന്ന് ഉണ്ടാവുന്ന ദുര്ഗന്ധത്തിന് പുറകില് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

പുളിച്ച മണം
സ്ത്രീകളില് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള് ഉണ്ടെങ്കില് അവരില് പലപ്പോഴും അത് സ്വകാര്യഭാഗത്തെ ദുര്ഗന്ധമായി മാറുന്നുണ്ട്. ഇത് സാധാരണമാണ്. എന്നാല് ഇത്തരം ദുര്ഗന്ധം കൂടുതല് ആയാല് അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുളിപ്പിച്ച മണം നിങ്ങളില് കൂടുതല് ആണെങ്കില് അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് ഇതിന്റെ കാരണങ്ങള് എന്ന് നോക്കാം. പലപ്പോഴും അസിഡിറ്റി ഇതിന്റെ ഒരു പ്രധാന കാരണമാണ്. ആരോഗ്യകരമായ യോനിയിലെ പിഎച്ച് 3.8 നും 4.5 നും ഇടയില് ചെറുതായി അസിഡിറ്റി ഉള്ളതാണ്. 'ലാക്ടോബാസില്ലി ബാക്ടീരിയ യോനിയില് അസിഡിറ്റി നിലനിര്ത്തുന്നു. ഇതാണ് പലപ്പോഴും ഇത്തരം അവസ്ഥകള് വര്ദ്ധിപ്പിക്കുന്നത്.

ചെമ്പിന്റെ ദുര്ഗന്ധം
ചെമ്പിന്റെ ദുര്ഗന്ധം നിങ്ങളില് ഉണ്ടെങ്കില് അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ലോഹത്തിന്റെ ദുര്ഗന്ധമാണെങ്കില് ഇത് ഗുരുതരമായ പ്രശ്നമല്ലെങ്കില് കൂടി അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സാധാരണയായി വിഷമിക്കേണ്ട കാര്യമില്ല. എന്നാല് അപൂര്വ്വമായി, ഇത് കൂടുതല് ഗുരുതരമായ പ്രശ്നത്തെ സൂചിപ്പിക്കുന്നുണ്ട്. രക്തസ്രാവമുള്ളവരെങ്കില് ഇത്തരം ഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രക്തത്തിന്റെ ഏറ്റവും സാധാരണ കാരണം ആര്ത്തവമാണ്. ആര്ത്തവ സമയത്ത് നിങ്ങളുടെ ഗര്ഭപാത്രത്തില് നിന്ന് രക്തവും ടിഷ്യൂകളും ചൊരിയുകയും യോനി കനാലിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഇതെല്ലാം ഇത്തരം ഗന്ധത്തിന് കാരണമാകുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം
എന്നാല് ചെമ്പിന്റെ ഗന്ധം സാധാരണമല്ലാത്തതും എന്നാല് ഗുരുതരമായതും ആണെങ്കില് അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആര്ത്തവം അവസാനിച്ചതിനുശേഷം ലോഹത്തിന്റെ ഗന്ധം അധികനേരം നിലനില്ക്കുന്നത് അപകടകരമായ അവസ്ഥകള് ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ യോനിയില് ബീജവുമായി സമ്പര്ക്കം ഉണ്ടെങ്കില്, ഇത് പിഎച്ച് ലെവല് മാറ്റുകയും ലോഹഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കണം.

മധുര ഗന്ധം
നിങ്ങളുടെ സ്വകാര്യ ഭാഗത്ത് മധുരഗന്ധം ആണ് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കില്
നിങ്ങള് മികച്ച പ്രത്യുത്പാദന ശേഷിയുള്ള വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. നല്ല ബാക്ടീരിയയാണ് ഇതിന്റെ കാരണങ്ങള്. നിങ്ങളുടെ യോനി പിഎച്ച് ലെവല് എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് അധികം ഭയപ്പെടേണ്ട ഒന്നല്ല. ആരോഗ്യ പ്രശ്നങ്ങള് ഇല്ല എന്നത് തന്നെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.