For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?

|

ആരോഗ്യം നിലനിര്‍ത്താനുള്ള ആദ്യപടിയാണ് ശരീരത്തിന്റെ ശുചിത്വം. വ്യക്തിശുചിത്വം ഉറപ്പാക്കാന്‍ ശരീരവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും ശരിയായി കഴുകി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. നാമെല്ലാവരും കുളിക്കുമ്പോള്‍ ദിവസേന ശരീരഭാഗങ്ങള്‍ കഴുകാറുണ്ട്. എന്നാല്‍ എല്ലാ ശരീരഭാഗങ്ങളും വൃത്തിയാക്കാറുണ്ടോ? ഒന്നാലോചിച്ചു നോക്കൂ.. നിങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന ശരീരത്തിന്റെ ചില ഭാഗങ്ങളുണ്ട്. ശരിയായ രീതിയില്‍ ഇവ വൃത്തിയാക്കുന്നതില്‍ നാം പലപ്പോഴും തെറ്റുവരുത്തുന്നു.

Most read: വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്Most read: വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്

ഈ തെറ്റ് പിന്നീട്, ശരീരത്തില്‍ ബാക്ടീരിയ, വൈറസ് എന്നിവ വളരാന്‍ കാരണമാകുന്നു. നമ്മുടെ കൈകള്‍, കാലുകള്‍, വായ തുടങ്ങിയവയെല്ലാം ബാക്ടീരിയയുടെയും വൈറസിന്റെയും ഒരു കലവറയാണ്. ശരിയായ ശുചിത്വം ഉറപ്പാക്കാന്‍ ശരിയായ രീതിയില്‍ നമ്മുടെ ശരീരം വൃത്തിയാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്. ഏതൊക്കെ ശരീരഭാഗങ്ങളാണ് നിങ്ങള്‍ വൃത്തിയാക്കുന്നതില്‍ തെറ്റുവരുത്തുന്നതെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയൂ.

ചെവിയുടെ പിന്‍ഭാഗം

ചെവിയുടെ പിന്‍ഭാഗം

ദിവസവും കുളിക്കേണ്ടത് വ്യക്തിശുചിത്വത്തിന് പ്രധാനമാണ്. എന്നാല്‍ പലര്‍ക്കും ഇതിന് സാധിക്കണണമെന്നില്ല, അല്ലെങ്കില്‍ അതിന് മുതിരാറില്ല. ഒരു ദിവസം കുളിക്കാതിരുന്നാല്‍ നിങ്ങളുടെ ചെവിക്ക് പിന്നിലുള്ള ഭാഗവും നിങ്ങള്‍ക്ക് വൃത്തിയാക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ശരീരത്തിന്റെ ഈ ഭാഗത്ത് അധികമായി ബാക്ടീരിയയും അഴുക്കും അടിഞ്ഞുകൂടുന്നു. ഈ പ്രദേശത്ത് അടങ്ങിയിരിക്കുന്ന സെബാസിയസ് ഗ്രന്ഥി ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും വൃത്തിയാക്കാതിരിക്കുന്നതിലൂടെ ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. നിങ്ങളുടെ തല കഴുകാത്ത ദിവസങ്ങളില്‍ നനഞ്ഞ തുണി ഉപയോഗിച്ച് ചെവിക്ക് പിന്നിലുള്ള ഭാഗം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

നഖങ്ങള്‍

നഖങ്ങള്‍

രോഗങ്ങള്‍ പടരാതിരിക്കാനും രോഗം വരാതിരിക്കാനും കൈ കഴുകേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കൈ കഴുകേണ്ടതിന്റെ ആവശ്യകത ഓരോരുത്തരും മനസിലാക്കിക്കഴിഞ്ഞിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ കൈ ശരിയായി തന്നെയാണ് കഴുകുന്നതെന്ന് ഉറപ്പാക്കുക. കൈ കഴുകുമ്പോള്‍ നിങ്ങളുടെ നഖങ്ങളും കൃത്യമായി വൃത്തിയാക്കേണ്ടതുണ്ട്. ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, പങ്കെടുത്ത 24 ശതമാനം പുരുഷന്മാരുടെയും 15 ശതമാനം സ്ത്രീകളുടെയും നഖങ്ങള്‍ക്കിടയില്‍ ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയിരുന്നു. നിങ്ങളുടെ നഖങ്ങള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ഇവിടങ്ങളിലെ ബാക്ടീരിയകള്‍ ഭക്ഷണം കഴിക്കുമ്പോള്‍ വയറിലെത്തി വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

Most read:ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റംMost read:ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം

പൊക്കിള്‍

പൊക്കിള്‍

ശുചിത്വത്തിന്റെ കാര്യത്തില്‍ പലരും അകറ്റി നിര്‍ത്തുന്ന ശരീരഭാഗമാണ് പൊക്കിള്‍ അല്ലെങ്കില്‍ നാഭി. ഇത് ഒരുപക്ഷേ ശരീരത്തിന്റെ ഏറ്റവും അവഗണിക്കപ്പെടുന്നൊരു ഭാഗമാണ്. എന്നാല്‍, പതിവായി പൊക്കിള്‍ വൃത്തിയാക്കിയില്ലെങ്കില്‍ അഴുക്ക് അടിഞ്ഞുകൂടുകയും ബാക്ടീരിയകള്‍ പടരാന്‍ കാരണമാവുകയും ചെയ്യും. പൊക്കിളിന്റെ ഇരുണ്ടതും നനഞ്ഞതുമായ അന്തരീക്ഷം ബാക്ടീരിയകളുടെ പ്രജനനത്തിന് അനുയോജ്യമായ ഇടമാണ്. ബാക്ടീരിയകള്‍ പെരുകുന്നതിലൂട ഇത് പിന്നീട് ദുര്‍ഗന്ധത്തിനും അണുബാധയ്ക്കും കാരണമാകും. കുളി കഴിഞ്ഞ ശേഷം എല്ലായ്‌പ്പോഴും ടവ്വല്‍ ഉപയോഗിച്ച് പൊക്കിള്‍ തോര്‍ത്തി വരണ്ടതാക്കുക.

തലയോട്ടി

തലയോട്ടി

മുടി വൃത്തിയാക്കാന്‍ ആളുകള്‍ ഷാംപൂ ഉപയോഗിക്കാറുണ്ടെങ്കിലും തലയോട്ടി വൃത്തിയാക്കാന്‍ പലരും ശ്രമിക്കുന്നില്ല. നിങ്ങളുടെ തലയിലെ ചര്‍മ്മത്തില്‍ ധാരാളം എണ്ണയും വിയര്‍പ്പ് ഗ്രന്ഥികളും അടങ്ങിയിരിക്കുന്നു. അടരുകളും താരന്‍ ഉണ്ടാകുന്നത് തടയാന്‍ പതിവായി നിങ്ങളുടെ തലയോട്ടി വൃത്തിയാക്കേണ്ടതുണ്ട്. ദിവസവും കുളിക്കുന്ന നേരം നിങ്ങളുടെ തലയോട്ടിയില്‍ കുറച്ച് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ഷാംപൂ ഉപയോഗിക്കുമ്പോഴും നിങ്ങളുടെ തലയോട്ടിയില്‍ വിരല്‍ത്തുമ്പ് ഉപയോഗിച്ച് മസാജ് ചെയ്യുക.

Most read:മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്Most read:മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്

കാല്‍വിരലുകള്‍

കാല്‍വിരലുകള്‍

നിങ്ങളുടെ വിരലുകള്‍ക്കിടയിലുള്ള ഭാഗം വളരെയധികം അഴുക്ക് പിടിക്കുന്ന ഇടമാണ്. അതിനാല്‍ തന്നെ പതിവായി കാല്‍വിരലുകള്‍ വൃത്തിയായിരിക്കേണ്ടതും പ്രധാനമാണ്. എന്നാല്‍ പലരും അവഗണിക്കുന്ന ഇടമാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കാല്‍വിരലുകള്‍ക്കിടയില്‍ അഴുക്കും ബാക്ടീരിയയും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് ദുര്‍ഗന്ധത്തിനും ഇടയാക്കും. നിങ്ങളുടെ കാല്‍വിരലുകളും അവയ്ക്കിടയിലും പതിവായി കഴുകുക. തുണി കൊണ്ട് തോര്‍ത്തി വൃത്തിയാക്കുക. തുടര്‍ന്ന് ദുര്‍ഗന്ധം ഉണ്ടെങ്കില്‍ കുറച്ച് ടാല്‍ക്കം പൗഡര്‍ ഇടുക. ഇടയ്ക്കിടെ നിങ്ങള്‍ക്ക് പെഡിക്യൂറും ചെയ്യാവുന്നതാണ്.

കാല്‍പാദം

കാല്‍പാദം

കുളിക്കുമ്പോള്‍ പലരും പാദങ്ങളെ അവഗണിക്കുന്നു. പാദങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഏറ്റവും എളുപ്പത്തില്‍ അഴുക്കും പൊടിയും പിടിക്കുന്ന ഇടമാണ് കാല്‍പാദം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ ദിവസവും അവ കഴുകിയാല്‍ മാത്രം പോരാ, കാലുകള്‍, നഖങ്ങള്‍, കാല്‍വിരലുകള്‍ തുടങ്ങിയവ നന്നായി സ്‌ക്രബ് ചെയ്യണം. ഇത് ഫംഗസ് അണുബാധ തടയാന്‍ സഹായിക്കുന്നു.

Most read:നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാംMost read:നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാം

മുഖം

മുഖം

മേക്കപ്പ് ഇട്ട് മുഖം സുന്ദരമാക്കിയാല്‍ മാത്രം പോരാ, അവ കൃത്യമായ രീതിയില്‍ വൃത്തിയാക്കുകയും വേണം. മുഖത്ത് വളരെയധികം മേക്കപ്പും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സൂക്ഷിക്കുന്നത് ചര്‍മ്മത്തെ കേടാക്കുന്നു. ചര്‍മ്മം വൃത്തിയായിരിക്കാന്‍ സ്‌ക്രബ്, ടോണ്‍, എക്‌സ്‌ഫോളിയേറ്റ് എന്നിവ ചെയ്യുക. ഇവ അമിതമാകാതിരിക്കാനും ശ്രദ്ധിക്കുക. പലരും മുഖം വൃത്തിയാക്കാനായി സോപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ ഈ രീതി തെറ്റാണ്, നിങ്ങളുടെ മുഖത്ത് സോപ്പ് ഉപയോഗിക്കരുത്. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് എല്ലായ്‌പ്പോഴും ഫെയ്‌സ് വാഷ് ഉപയോഗിക്കുക.

കക്ഷം

കക്ഷം

അമിതമായി വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഒന്നാണ് കക്ഷം. കുളിക്കുമ്പോള്‍ പതിവായി കക്ഷം നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ദിവസേനയുള്ള ഓട്ടത്തിനിടെ അമിതമായ വിയര്‍പ്പ് തട്ടി കക്ഷം ദുര്‍ഗന്ധം വമിക്കുന്നതാകുന്നു. കക്ഷത്തിലെ രോമങ്ങള്‍ ഇടയ്ക്കിടെ ഷേവ് ചെയ്ത് വൃത്തിയാക്കുകയും വേണം. ഇല്ലെങ്കില്‍ രോമങ്ങളില്‍ ഈര്‍പ്പം നിന്ന് ബാക്ടീരിയകളെ ആകര്‍ഷിക്കുകയും ദുര്‍ഗന്ധത്തിന് കാരണമാവുകയും ചെയ്യും.

Most read:ശരീരം പ്രതികരിക്കും ഈ പോഷകങ്ങള്‍ ഇല്ലെങ്കില്‍Most read:ശരീരം പ്രതികരിക്കും ഈ പോഷകങ്ങള്‍ ഇല്ലെങ്കില്‍

English summary

Different Body Parts You Are Not Washing in The Right Way

These are some of the body parts which one must clean and wash properly. Take a look.
Story first published: Thursday, October 22, 2020, 11:35 [IST]
X
Desktop Bottom Promotion