Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്‌നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
സ്ത്രീകളില്‍ ഏറെ അപകടമുണ്ടാക്കുന്ന അണുബാധ: പരിഹാരം ഇപ്രകാരമല്ലെങ്കില്‍
സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഒരു പക്ഷേ പുരുഷന്‍മാരില്‍ ഉള്ളതിനേക്കാള്‍ ആരോഗ്യ പ്രതിസന്ധികള്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലായി അനുഭവിക്കേണ്ടി വരുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും ഗര്‍ഭധാരണ സംബന്ധമായ പ്രശ്‌നങ്ങളും പല വിധത്തിലുള്ള അണുബാധകളും സ്ത്രീകളെ വലക്കുന്നതാണ്. എന്നാല്‍ അണുബാധകളുടെ കൂട്ടത്തില്‍ ഏറ്റവും ഭയക്കേണ്ട രണ്ട് അണുബാധയാണ് മൂത്രാശയ അണുബാധയും യീസ്റ്റ് ഇന്‍ഫെക്ഷനും. രണ്ടും അപകടകരമായതാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവ എപ്രകാരം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നത് പലരും അറിഞ്ഞിരിക്കണം.

മൂത്രാശയ അണുബാധയും യീസ്റ്റ് ഇന്‍ഫെക്ഷനും ഒന്നാണെന്ന് ധരിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം അണുബാധയില്‍ കൂടുതല്‍ ഗുരുതരമായ ചില അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എങ്ങനെ ഈ രണ്ട് അണുബാധയേയും നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു എന്നും ഈ ലേഖനത്തില്‍ വായിക്കാം. ഗുരുതരമായ അണുബാധയിലേക്ക് കടക്കാതെ രോഗാവസ്ഥയെ കണ്ടെത്തി ഉടന്‍ ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മൂത്രാശയ അണുബാധയും യീസ്റ്റ് ഇന്‍ഫെക്ഷനും
മൂത്രനാളിയിലെ അണുബാധയെക്കുറിച്ചും യീസ്റ്റ് ഇന്‍ഫെക്ഷനെക്കുറിച്ചും കൃത്യമായി ആളുകള്‍ മനസ്സിലാക്കേണ്ടതാണ്. ഇത്തരം അണുബാധ ഇന്നത്തെ കാലത്ത് സ്ത്രീകളില്‍ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കൃത്യമായ പരിഹാരം ലഭിച്ചില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതര അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് പറയുന്നത്. ഇവയില്‍ ഏത് നിങ്ങളെ ബാധിച്ചാലും നിങ്ങള്‍ക്ക് സ്വകാര്യഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളികള്‍ ആയി മാറുന്ന ഈ രണ്ട് അവസ്ഥയും വളരെ പെട്ടെന്ന് തന്നെ ചികിത്സ വേണ്ട ഒന്നാണ്. ഒരു വ്യക്തിയുടെ ചര്‍മ്മത്തില്‍ നിന്നോ മലാശയത്തില്‍ നിന്നോ ഉള്ള ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിക്കുകയും വൃക്കകള്‍, മൂത്രനാളി, മൂത്രാശയം, മൂത്രനാളി എന്നിവയുള്‍പ്പെടെയുള്ള മൂത്രനാളികളില്‍ അണുബാധയുണ്ടാക്കുകയും ചെയ്യുമ്പോഴാണ് മൂത്രനാളി അണുബാധയിലേക്ക് മാറുന്നത്.

മൂത്രാശയ അണുബാധയും യീസ്റ്റ് ഇന്‍ഫെക്ഷനും
എന്നാല്‍ നിങ്ങളുടെ സ്വകാര്യ ഭാഗത്തുണ്ടാവുന്ന അതികഠിനമായ ഫംഗസ് അണുബാധയാണ് യീസ്റ്റ് ഇന്‍ഫെക്ഷന്‍. ഇത്തരം അവസ്ഥയില്‍ സ്വകാര്യഭാഗത്ത് ചൊറിച്ചിലും, തിണര്‍പ്പും, നിറം മാറ്റവും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള അസ്വസ്ഥതകളും സ്ഥിരമാവുന്നു. കൂടാതെ ദുര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജും പുറത്തേക്ക് വരുന്നു. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മടി വിചാരിച്ച് ഒരിക്കലും ഡോക്ടറെ കാണാതിരിക്കരുത്. ഇത് നിങ്ങളില്‍ അതികഠിനമായ അവസ്ഥകള്‍ പിന്നീട് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍
നിങ്ങളില്‍ മൂത്രാശയ അണുബാധയോ അല്ലെങ്കില്‍ യീസ്റ്റ് ഇന്‍ഫെക്ഷനോ ഉണ്ടെങ്കില്‍ ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ രണ്ട് രോഗത്തിന്റേയും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ് ആദ്യത്തെ കാര്യം. മൂത്രാശയ അണുബാധ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുക എന്ന പ്രക്രിയ തന്നെ വളരെയധികം വേദനാജനകമായിരിക്കും. അത് മാത്രമല്ല ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നുകയും അടിവയറ്റിലും പെല്‍വിക് ഭാഗത്തും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ രോഗം തിരിച്ചറിഞ്ഞ് ഉടനെ തന്നെ ഡോക്ടറെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കിഡ്‌നിയെ വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍
യീസ്റ്റ് ഇന്‍ഫക്ഷനെങ്കില്‍ നിങ്ങള്‍ക്ക് സ്വകാര്യഭാഗത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നു. അത് മാത്രമല്ല ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് അതികഠിനമായ നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുന്നു. കൂടാതെ ദുര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജ്, സ്വകാര്യഭാഗത്ത് വീക്കം , ചൊറിച്ചില്‍, അണുബാധ, കത്തുന്നതുപോലുള്ള അസ്വസ്ഥത എന്നിവയും ഉണ്ടാവുന്നു. ഇവയെല്ലാം യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്. ഉടനെ തന്നെ ഡോക്ടറെ കാണുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യവും.

മൂത്രാശയ അണുബാധയുടെ കാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ മൂത്രാശയ അണുബാധ ഉണ്ടാവാം. മൂത്രം പിടിച്ച് വെക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ലൈംഗികമായുണ്ടാവുന്ന അണുബാധകള്‍, ഇ കോളി ബാക്ടീരിയകള്‍ എന്നിവയെല്ലാം പലപ്പോഴും മൂത്രാശയ അണുബാധക്ക് കാരണമാകുന്നതാണ്. പ്രധാനമായും ഇനി പറയുന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ അല്‍പം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് ഇത്തരം അവസ്ഥകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ ആര്‍ത്തവ വിരാമത്തോട് അടുത്തവര്‍, പൊണ്ണത്തടിയുള്ളവര്‍, പ്രതിരോധ ശേഷി കുറവുള്ളവര്‍ എല്ലാം ഇത്തരം അവസ്ഥകളില്‍ ഗുരുതരമായി മൂത്രാശയ അണുബാധയുടെ ഇരകളാവാം.

യീസ്റ്റ് അണുബാധയുടെ കാരണങ്ങള്‍
ചര്‍മ്മത്തിലാണ് യീസ്റ്റ് അണുബാധ ഉണ്ടാവുന്നത്. പലപ്പോഴും ഈര്‍പ്പമുള്ള ചര്‍മ്മത്തില്‍ കാന്‍ഡിഡ എന്ന ബാക്ടീരിയ അടിഞ്ഞ് കൂടുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ യീസ്റ്റ് അണുബാധ ഉണ്ടാവാം. ചില മരുന്നുകള്‍, ഇറുകിയ അടിവസ്ത്രം ധരിക്കല്‍, നനഞ്ഞ അടിവസ്ത്രം, സ്വകാര്യ ഭാഗത്ത് ഈര്‍പ്പം വര്‍ദ്ധിക്കുന്നത്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, നിയന്ത്രിക്കാനാവാത്ത പ്രമേഹമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധ ശേഷി ഇല്ലാത്തവര്‍ എന്നിവരെയെല്ലാം പലപ്പോഴും യീസ്റ്റ് അണുബാധ പിടികൂടാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയാല്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധം ഇപ്രകാരം
എങ്ങനെ ഈ രണ്ട് അണുബാധകളേയും പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. മൂത്രമൊഴിച്ചതിന് ശേഷം സ്വകാര്യഭാഗം വൃത്തിയാക്കുമ്പോള്‍ മുന്നില്‍ നിന്ന് പിന്നിലേക്ക് തുടക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ അണുബാധയെ തടയുന്നതിന് വേണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ ധരിക്കുന്ന അടിവസ്ത്രങ്ങള്‍ കോട്ടണ്‍ ആണെന്ന് ഉറപ്പ് വരുത്തുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ ഒരിക്കലും ധരിക്കരുത്. ഇത് കൂടാതെ മൂത്രം കൂടുതല്‍ നേരം പിടിച്ച് വെക്കരുത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ചൂടുവെള്ളത്തില്‍ പരമാവധി കുളിക്കുന്നത് ഒഴിവാക്കുക. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications











