For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴി

|

മെറ്റബോളിസം അഥവാ ഉപാപചയം എന്നത് നിങ്ങളുടെ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തെ സജീവവും പ്രവര്‍ത്തനക്ഷമവുമായി നിലനിര്‍ത്തുന്നു. നിങ്ങളുടെ മെറ്റബോളിസം ഉയര്‍ന്ന തോതില്‍ തുടരുന്നതിലൂടെ ശരീരം കൂടുതല്‍ കലോറി കത്തിക്കുകയും അതിലൂടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഉയര്‍ന്ന മെറ്റബോളിസം ഉള്ളത് ഊര്‍ജ്ജ നില ഉയര്‍ത്താനും നിങ്ങളെ സന്തോഷത്തോടെ തുടരാനും സഹായിക്കും.

Most read: ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതംMost read: ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം

അതിനാല്‍, ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം മെറ്റബോളിസം കൂട്ടാനുള്ള വഴികള്‍ തേടുക. മെറ്റബോളിസം, നമ്മള്‍ പിന്തുടരുന്ന ഭക്ഷണ രീതിയെ സ്വാധീനിക്കുന്നു. നിങ്ങളുടെ മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശരിയായതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അതിനായുള്ള ചില പ്രധാന പോഷകാഹാരവും ഡയറ്റ് ടിപ്‌സും ഇവിടെ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

എന്താണ് മെറ്റബോളിസം

എന്താണ് മെറ്റബോളിസം

ശരീരത്തില്‍ സംഭവിക്കുന്ന എല്ലാ രാസപ്രവര്‍ത്തനങ്ങളും വിവരിക്കുന്ന ഒരു പദമാണ് ഉപാപചയം അഥവാ മെറ്റബോളിസം. നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ഈ രാസപ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. ഉപാപചയ നിരക്ക് കൂടുന്തോറും നിങ്ങളുടെ ശരീരം കൂടുതല്‍ കലോറി കത്തിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പും അമിതവണ്ണവും അകന്നുപോകുകയും ചെയ്യുന്നു. ഉയര്‍ന്ന മെറ്റബോളിസം നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാക്കി മാറ്റാനും സഹായിക്കുന്നു.

കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുക

കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുക

ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ നിങ്ങളുടെ ഉപാപചയ നിരക്ക് 15-30 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തപ്രവാഹത്തിലേക്ക് ഇന്‍സുലിന്‍ സ്ഥിരപ്പെടുത്താന്‍ പ്രോട്ടീന്‍ സഹായിക്കുന്നു, ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. മത്സ്യം, മാംസം ചിക്കന്‍, നട്സ്, ബീന്‍സ്, മുട്ട, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്.

Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍

ഗ്രീന്‍ ടീ, ഓലോംഗ് ടീ കുടിക്കുക

ഗ്രീന്‍ ടീ, ഓലോംഗ് ടീ കുടിക്കുക

ഗ്രീന്‍ ടീ അല്ലെങ്കില്‍ ഓലോംഗ് ചായ കുടിക്കുന്നത് ഉപാപചയം നാല് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഈ ചായകള്‍ നിങ്ങളുടെ ശരീരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചില കൊഴുപ്പുകളെ സ്വതന്ത്ര ഫാറ്റി ആസിഡുകളാക്കി മാറ്റുന്നു. ഇത് കൊഴുപ്പ് കത്തുന്ന പ്രക്രിയ 10-17 ശതമാനം വര്‍ദ്ധിപ്പിക്കും. കൂടാതെ, അവയില്‍ കലോറിയും കുറവായതിനാല്‍ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

സ്‌പൈസി ഭക്ഷണം കഴിക്കുക

സ്‌പൈസി ഭക്ഷണം കഴിക്കുക

കുരുമുളകില്‍ കാപ്‌സൈസിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. ശരിയായ അളവില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തില്‍ നിന്ന് 10 കലോറി അധികമായി കത്തിക്കുമെന്ന് ഒരു പഠനം അഭിപ്രായപ്പെട്ടു. ഭക്ഷണം സ്പൈസിയായി കഴിക്കുന്നത് നിങ്ങളുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒരു വഴിയാണ്.

Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

കാപ്പി കുടിക്കുക

കാപ്പി കുടിക്കുക

കാപ്പിയിലെ കഫീന്‍ മെറ്റബോളിസം മൂന്ന് മുതല്‍ 11 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗ്രീന്‍ ടീ പോലെ, അത് ഫാറ്റ് കത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് കാപ്പി.

വെളിച്ചെണ്ണ ഉപയോഗിക്കുക

വെളിച്ചെണ്ണ ഉപയോഗിക്കുക

മറ്റ് പൂരിത കൊഴുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, വെളിച്ചെണ്ണയില്‍ മീഡിയം ചെയിന്‍ കൊഴുപ്പുകള്‍ താരതമ്യേന കൂടുതലാണ്. വെണ്ണ പോലുള്ള ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ലോങ്ങ് ചെയിന്‍ കൊഴുപ്പുകളേക്കാള്‍ മീഡിയം ചെയിന്‍ കൊഴുപ്പുകള്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ ശരീരത്തിന്റെ പുരോഗതിക്കായി ഭക്ഷണം പാകംചെയ്യാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുക.

Most read:പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂMost read:പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ

 ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

മധുര പാനീയങ്ങള്‍ക്ക് പകരം കൂടുതല്‍ വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നു. തണുത്ത വെള്ളം കുടിച്ചാല്‍ കലോറി എരിയുന്ന പ്രഭാവം കൂടുതല്‍ ഉയര്‍ന്നേക്കാം. കാരണം നിങ്ങളുടെ ശരീരം ശരീര താപനില ഉയര്‍ത്താന്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു.

മെറ്റബോളിസം കൂട്ടുന്ന ഭക്ഷണങ്ങള്‍

മെറ്റബോളിസം കൂട്ടുന്ന ഭക്ഷണങ്ങള്‍

ധാതുക്കള്‍, പ്രോട്ടീന്‍, ഇരുമ്പ് എന്നിവയുടെ അടങ്ങിയ ബ്രോക്കോളി, ചീര, ശതാവരി തുടങ്ങിയ പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നവയാണ്. മറ്റൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ മുന്തിരിയും ശരീരഭാരം കുറയ്ക്കാനും ഉപാപചയം മെച്ചപ്പെടുത്താനും ഉത്തമമാണ്.

Most read:ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍Most read:ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍

FAQ's
  • മെറ്റബോളിസം കൂട്ടാന്‍ എന്താണ് ചെയ്യേണ്ടത്‌ ?

    മെറ്റബോളിസം കൂട്ടാനായി നിങ്ങള്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, ഗ്രീന്‍ ടീ കുടിക്കുക, സ്‌പൈസി ഭക്ഷണം കഴിക്കുക, കാപ്പി കുടിക്കുക, വെളിച്ചെണ്ണ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവ ചെയ്യുക. ധാതുക്കള്‍, പ്രോട്ടീന്‍, ഇരുമ്പ് എന്നിവയുടെ അടങ്ങിയ ബ്രോക്കോളി, ചീര, ശതാവരി തുടങ്ങിയ പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നവയാണ്. മറ്റൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു.

  • എന്താണ് മെറ്റബോളിസം ?

    ശരീരത്തില്‍ സംഭവിക്കുന്ന എല്ലാ രാസപ്രവര്‍ത്തനങ്ങളും വിവരിക്കുന്ന ഒരു പദമാണ് ഉപാപചയം അഥവാ മെറ്റബോളിസം. നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ഈ രാസപ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. ഉപാപചയ നിരക്ക് കൂടുന്തോറും നിങ്ങളുടെ ശരീരം കൂടുതല്‍ കലോറി കത്തിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പും അമിതവണ്ണവും അകന്നുപോകുകയും ചെയ്യുന്നു. ഉയര്‍ന്ന മെറ്റബോളിസം നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനാക്കി മാറ്റാനും സഹായിക്കുന്നു.

English summary

Diet And Nutrition Tips To Boost Metabolism And Lose Weight in Malayalam

We give you some important nutrition and diet tips to keep in mind to boost metabolism and lose weight.
Story first published: Tuesday, September 21, 2021, 10:05 [IST]
X
Desktop Bottom Promotion