Latest Updates
-
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും!
ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓര്‍മ്മശക്തി കൂട്ടാന്‍ ആയുര്‍വേദത്തിലെ ഈ കാര്യം പരീക്ഷിക്കൂ
ഇടയ്ക്കിടെ കാര്യങ്ങള്‍ മറന്നുപോകുന്ന ആളാണോ നിങ്ങള്‍? ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍ വിഷമിക്കേണ്ട, മറവി എന്നത് വലിയ പ്രശ്നമായി കാണേണ്ട ഒന്നല്ല. ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണിത്. എന്നിരുന്നാലും, നിങ്ങളുടെ ഓര്‍മ്മശക്തി കഠിനമായ രീതിയില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഓര്‍മ്മശക്തി കുറഞ്ഞുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കുക. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനായി ആയുര്‍വേദത്തില്‍ ചില വഴികളുണ്ട്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും നേടാനായി ആയുര്‍വേദം പറയുന്ന ചില ഭക്ഷണസാധനങ്ങള്‍ ഇതാ.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ആഹാരശീലങ്ങള്‍
* പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരം ചേര്‍ത്തിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളും ഒഴിവാക്കുക.
* പാലുല്‍പ്പന്നങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, കാരണം അവ കഫദോഷത്തിന് കാരണമാകുകയും വൈജ്ഞാനിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
* ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
* നിങ്ങളുടെ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഇടയ്ക്കിടെ ഉപവാസം ചെയ്യുക. വൈജ്ഞാനിക നേട്ടങ്ങള്‍ക്കായി ധ്യാനം, യോഗ എന്നിവയും പരിശീലിക്കുക.

ബ്രഹ്മി
സമ്മര്‍ദ്ദം നിയന്ത്രിക്കാനും മനസ്സിനെ പുനരുജ്ജീവിപ്പിക്കാനും മാനസിക ക്ഷീണം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ആയുര്‍വേദ പ്രതിവിധിയാണ് ബ്രഹ്മി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണിത്. ഈ ആയുര്‍വേദ ഔഷധം നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അശ്വഗന്ധ
ഔഷധസസ്യങ്ങളുടെ രാജാവ് എന്നാണ് അശ്വഗന്ധ അറിയപ്പെടുന്നത്. ഇത് ശക്തിയും ചൈതന്യവും മാത്രമല്ല, നിങ്ങളുടെ ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. അശ്വഗന്ധ പതിവായി കഴിച്ചാല്‍ അത് നിങ്ങളുടെ ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ശംഖുപുഷ്പം
നിങ്ങളുടെ ശരീരത്തെ ശാന്തമാക്കാന്‍ കെല്പുള്ള ഒരു പുഷ്പമാണ് ശംഖ്പുഷ്പം. അത് മനസ്സിനെ ശാന്തമാക്കുകയും നിങ്ങളുടെ വൈജ്ഞാനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മിതമായ അളവില്‍ ശംഖ്പുഷ്പം കഴിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശംഖുപുഷ്പം ചായയാക്കി കുടിക്കുന്നതും സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ഒരു വഴിയാണ്.

ബദാം
നിങ്ങളുടെ മസ്തിഷ്ക ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ബദാം. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണിത്. ഇത് നിങ്ങളുടെ മാനസിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ബദാം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. രാത്രി മുഴുവന്‍ ബദാം വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ 4-5 ബദാം എടുത്ത് തൊലി കളഞ്ഞ് പാലും തേനും ചേര്‍ത്ത് കഴിക്കുക.

നെല്ലിക്ക
വിറ്റാമിന്‍ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ കലവറയാണ് നെല്ലിക്ക. ഇത് നിങ്ങള്‍ക്ക് പച്ചയായോ ഉണക്കിയോ കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണകരമാണ്. ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും അല്‍ഷിമേഴ്സ് രോഗം കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിവിധിയായും നെല്ലിക്ക ഉപയോഗിച്ചുവരുന്നു.

കറുവപ്പട്ട
കഴിക്കുമ്പോഴും മണക്കുമ്പോഴുമെല്ലാം നിങ്ങളുടെ മാനസികാരോഗ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനുമായി നിങ്ങളുടെ ഭക്ഷണത്തില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ക്കുക. ദിവസവും ഒരു നുള്ള് കറുവപ്പട്ട പൊടി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ആറ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ വൈജ്ഞാനിക ആരോഗ്യത്തില്‍ കാര്യമായ പുരോഗതി കാണാന്‍ സാധിക്കും.

മത്സ്യ എണ്ണ
നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ആഹാരമാണ് മത്സ്യ എണ്ണ. നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു വെജിറ്റേറിയനോ സസ്യാഹാരിയോ ആണെങ്കില്‍, ഒമേഗ -3 സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications