For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കാഴ്ചയെ ബാധിച്ച് റെറ്റിനയിലേക്ക് വ്യാപിക്കുമ്പോള്‍ അപകടം

|

പ്രമേഹം എന്നത് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നത് നമുക്കറിയാം. മധുരം മാത്രമല്ല പ്രമേഹം വര്‍ദ്ധിപ്പിക്കുന്നത് മറ്റ് പല കാരണങ്ങളും കൊണ്ട് തന്നെയാണ്. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രമേഹം. കാരണം കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും വ്യായാമത്തിലും പോലും ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹം ഇല്ലാതാക്കാവുന്നതാണ്. പ്രമേഹം ശരീരത്തെ മാത്രമല്ല അത് നിങ്ങളുടെ മാനസികാവസ്ഥയേയും ബാധിക്കുന്നുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

Diabetic Retinopathy

പ്രമേഹ രോഗം ശരീരത്തിന്റെ മറ്റ് ചില അവയവങ്ങളേയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. അതില്‍ ഒന്നാണ് പലപ്പോഴും കാഴ്ചയെ വരെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി. എന്താണ് ഡയബറ്റിക് റെറ്റിനോപതി, എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, എന്താണ് പരിഹാരം എന്നിവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയെ പെട്ടെന്ന് തന്നെ ചികിത്സിച്ചാല്‍ അത് നിങ്ങളുടെ കാഴ്ചയെ തിരിച്ച് കിട്ടുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി

എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹത്തിന്റെ പ്രത്യാഘാതമാണ് കാഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. പ്രമേഹം വര്‍ദ്ധിക്കുമ്പോള്‍ അത് കാഴ്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒരു പരിധി കഴിഞ്ഞാല്‍ റെറ്റിനയേയും കാഴ്ച ശക്തിയേയും ബാധിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ശരീരത്തില്‍ പ്രമേഹം അതിന്റെ അപകടകരമായ അവസ്ഥയിലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രമേഹത്തിന്റെ സങ്കീര്‍ണാവസ്ഥയില്‍ സംഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഇത്. റെറ്റിനയിലെ രക്തക്കുഴലുകളെയാണ് ഇത് ബാധിക്കുന്നത്. ഇതിന്റെ ഫലമായി രക്തസ്രാവം ഉണ്ടാവുകയും കണ്ണിനുള്ളില്‍ മറ്റ് ദ്രാവകങ്ങള്‍ നിറയുകയും ഇത് കാഴ്ച ശക്തിയെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ആദ്യം പ്രകടമാവുന്ന ലക്ഷണം എന്ന് പറയുന്നത് കാഴ്ച നഷ്ടപ്പെടുക എന്നതാണ്. ഇത് കൂടാതെ കണ്ണില്‍ പ്രകടമായ രീതിയില്‍ ഇരുണ്ട നിറം കാണുന്നുണ്ട്. ഇത് കൂടാതെ കാഴ്ച ശക്തി മങ്ങിയതായി തോന്നുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം തന്നെ വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ വെളുത്ത വൃത്തങ്ങള്‍ പോലെ തോന്നുകയും ചെയ്യുന്നു. ഇതെല്ലാം ഡയബറ്റിക് റെറ്റിനോപ്പതിയെന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെയാണ് രോഗത്തെ പ്രതിരോധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ ഉടനെ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം, ഇത് കൂടാതെ വ്യായാമം ദിനവും ചെയ്യുന്നതിന് ശ്രദ്ധിക്കുക, ഭക്ഷണത്തില്‍ നിയന്ത്രണം വെക്കുന്നതിന് ശ്രദ്ധിക്കണം, ഇത് കൂടാതെ മദ്യപാനം, പുകവലി എന്നിവയെ പ്രതിരോധിക്കുന്നതിനും ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങള്‍ ആയതുകൊണ്ട് തന്നെ മറ്റ് രോഗങ്ങള്‍ പിടിപെടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്, പ്രധാനമായും കൊളസ്‌ട്രേ്ാള്‍, ബിപി എന്നിവ ശ്രദ്ധിക്കണം.

 അപകട സാധ്യതകള്‍

അപകട സാധ്യതകള്‍

എന്തൊക്കെയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ അപകടകരമായ സാധ്യതകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആദ്യം അറിഞ്ഞിരിക്കേണ്ടത് പ്രമേഹമുള്ള ആര്‍ക്കും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാം എന്നുള്ളതാണ്. എന്നാല്‍ നേത്രരോഗത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ദീര്‍ഘകാലമായി പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഗര്‍ഭധാരണം എന്നിവയാണ്. ഇത് കൂടാതെ ഡയബറ്റിക് റെറ്റിനോപ്പതിയില്‍ റെറ്റിനയിലെ അസാധാരണമായ രക്തക്കുഴലുകളുടെ വളര്‍ച്ചയും സങ്കീര്‍ണമാക്കുന്നുണ്ട്. സങ്കീര്‍ണതകള്‍ ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

രോഗനിര്‍ണയം ഇങ്ങനെ

രോഗനിര്‍ണയം ഇങ്ങനെ

എന്തൊക്കെയാണ് രോഗനിര്‍ണയം നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. അതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നേത്രപരിശോധന നടത്തുക എന്നതാണ്. ഇത് കൂടാതെ കണ്ണിനുള്ളിലെ സമ്മര്‍ദ്ദം പരിശോധിക്കേണ്ടതാണ്. ഇതില്‍ തുള്ളി മരുന്ന് ഒഴിച്ചാണ് പരിശോധന നടത്തുന്നത്. ഡയബറ്റിസ് മാത്രമല്ല കൊളസ്‌ട്രോളും, രക്തസമ്മര്‍ദ്ദവും എല്ലാം പലപ്പോഴും ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകുന്നുണ്ട്. ഇതിന് കൃത്യമായ വിശ്രമവും പൂര്‍ണമായ ചികിത്സയും ആവശ്യമാണ്. ചിലരില്‍ ലേസര്‍ ട്രീറ്റ്‌മെന്റ് നടത്തുന്നതും രോഗപരിഹാരത്തിനായി ചെയ്യുന്നുണ്ട്.

പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യംപ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യം

ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതംജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

English summary

Diabetic Retinopathy: Causes, Symptoms, Treatment In Malayalam

Here in this article we have listed the causes, symptoms and treatment of diabetic retinopathy in malayalam. Take a look.
Story first published: Monday, March 21, 2022, 16:18 [IST]
X
Desktop Bottom Promotion