Just In
Don't Miss
- Sports
ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Finance
വില്പത്രം എഴുതിയിട്ടില്ലാത്ത വീട് കൈമാറ്റം ചെയ്യുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടാം?
- Movies
'പലരും എതിർത്തിരുന്ന മത്സരാർഥിയെ റിയാസ് പുറത്താക്കി, സേഫ് ഗെയിമറെന്ന് വിളിച്ച് വോട്ട് കുറക്കാൻ നോക്കി'; ധന്യ
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
പ്രമേഹം മോശമായാല്‍ വൃക്കയും കേടാകും; ഡയബറ്റിക് നെഫ്രോപതി അപകടം
ടൈപ്പ് 1 പ്രമേഹത്തിന്റെയും ടൈപ്പ് 2 പ്രമേഹത്തിന്റെയും ഗുരുതരമായ സങ്കീര്‍ണതയാണ് ഡയബറ്റിക് നെഫ്രോപതി. ഇതിനെ പ്രമേഹ വൃക്കരോഗം എന്നും വിളിക്കുന്നു. ഡയബറ്റിക് നെഫ്രോപതി നിങ്ങളുടെ ശരീരത്തില്‍ നിന്ന് പാഴ്വസ്തുക്കളും അധിക ദ്രാവകവും നീക്കം ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ ബാധിക്കുന്നു. ഈ അവസ്ഥ നിങ്ങളുടെ കിഡ്നിയുടെ അതിലോലമായ ഫില്‍ട്ടറിംഗ് സിസ്റ്റത്തെ സാവധാനം നശിപ്പിക്കുന്നു.
Most
read:
വേനലില്‍
കൂടുതല്‍
വെള്ളം
കുടിക്കണം;
ശരീരം
മാറുന്നത്
പെട്ടെന്നാണ്
നേരത്തെയുള്ള ചികിത്സ രോഗത്തിന്റെ പുരോഗതിയെ തടയുകയോ മന്ദഗതിയിലാക്കുകയോ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയോ ചെയ്യും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുകയും നിങ്ങളുടെ പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വേണ്ടത്ര നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഡയബറ്റിക് നെഫ്രോപ്പതി തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗം. ഡയബറ്റിക് നെഫ്രോപതിയുടെ കാരണങ്ങളും അപകടങ്ങളും ചികിത്സയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

രോഗലക്ഷണങ്ങള്‍
ഡയബറ്റിക് നെഫ്രോപതിയുടെ പ്രാരംഭ ഘട്ടത്തില്‍, നിങ്ങള്‍ മിക്കവാറും ലക്ഷണങ്ങള്‍ ശ്രദ്ധിക്കില്ല. പിന്നീടുള്ള ഘട്ടങ്ങളില്‍, ഈ ലക്ഷണങ്ങള്‍ ഉള്‍പ്പെടാം:
* രക്തസമ്മര്‍ദ്ദ നിയന്ത്രണം വഷളാക്കുന്നു
* മൂത്രത്തില്‍ പ്രോട്ടീന്‍
* കാലുകള്‍, കണങ്കാല്, കൈകള്‍ അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയുടെ വീക്കം
* കൂടെക്കൂടെ മൂത്രമൊഴിക്കല്‍
* ഇന്‍സുലിന്‍ അല്ലെങ്കില്‍ പ്രമേഹ മരുന്നിന്റെ ആവശ്യകത കുറയുന്നു
* ആശയക്കുഴപ്പം അല്ലെങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
* ശ്വാസം മുട്ടല്‍
* വിശപ്പില്ലായ്മ
* ഓക്കാനം, ഛര്‍ദ്ദി
* സ്ഥിരമായ ചൊറിച്ചില്‍
* ക്ഷീണം

ഡയബറ്റിക് നെഫ്രോപതി കാരണങ്ങള്‍
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന്റെ ഒരു സാധാരണ സങ്കീര്‍ണതയാണ് ഡയബറ്റിക് നെഫ്രോപതി. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന, ചികിത്സിക്കാത്ത പ്രമേഹം നിങ്ങളുടെ രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന നിങ്ങളുടെ വൃക്കയിലെ രക്തക്കുഴലുകളുടെ ക്ലസ്റ്ററുകള്‍ക്ക് കേടുവരുത്തും. ഇത് വൃക്ക തകരാറിലാകാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ അതിലോലമായ ഫില്‍ട്ടറിംഗ് സിസ്റ്റത്തിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വൃക്ക തകരാറിന് കാരണമാകുകയും ചെയ്യും.
Most
read:വേനലില്‍
ശരീരത്തിന്
കുളിര്‍മയും
ഊര്‍ജ്ജവും
നല്‍കും
ഈ
ആയുര്‍വേദ
പാനീയം

അപകടസാധ്യതാ ഘടകങ്ങള്‍
നിങ്ങള്‍ പ്രമേഹരോഗികളാണെങ്കില്‍, ഡയബറ്റിക് നെഫ്രോപതിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്:
* അനിയന്ത്രിതമായ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര (ഹൈപ്പര്‍ ഗ്ലൈസീമിയ)
* അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപര്ടെന്ഷന്)
* പുകവലി
* ഉയര്‍ന്ന കൊളസ്ട്രോള്‍
* അമിതവണ്ണം
* പ്രമേഹത്തിന്റെയും വൃക്കരോഗത്തിന്റെയും കുടുംബ ചരിത്രം

വൃക്കകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന ദശലക്ഷക്കണക്കിന് ചെറിയ രക്തക്കുഴലുകള്‍ (ഗ്ലോമെറുലി) നിങ്ങളുടെ വൃക്കകളില്‍ അടങ്ങിയിരിക്കുന്നു. ഈ രക്തക്കുഴലുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുന്നത് ഡയബറ്റിക് നെഫ്രോപതി, വൃക്കകളുടെ പ്രവര്‍ത്തനം കുറയല്‍, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.
Most
read:വിയര്‍പ്പ്
വില്ലനാണ്;
വിയര്‍പ്പ്
കലര്‍ന്ന
വസ്ത്രവും
ചെയ്യും
ഈ
ദോഷങ്ങള്‍

പ്രമേഹരോഗികളില്‍ വൃക്ക തകരാറിലാകാന്‍ എത്ര കാലമെടുക്കും
ടൈപ്പ് 1 പ്രമേഹത്തില്‍, രോഗനിര്‍ണയത്തിന്റെ 2-5 വര്‍ഷം മുതല്‍ വൃക്കകളുടെ പ്രവര്‍ത്തനപരമായ തകരാറുകള്‍ ആരംഭിക്കാം. 10-30 വര്‍ഷത്തില്‍ രോഗം മൂര്ഛിച്ചേക്കാം. ടൈപ്പ് 2 പ്രമേഹവും വൃക്കകളെ ബാധിക്കാം. രോഗപുരോഗതി ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് സമാനമായിരിക്കും. കിഡ്നി രോഗത്തിനുള്ള പരിശോധന വര്‍ഷം തോറും നടത്തണം. ഹീമോഡയാലിസിസ് അല്ലെങ്കില്‍ പെരിറ്റോണിയല്‍ ഡയാലിസിസ് പോലുള്ള വൃക്കസംബന്ധമായ റീപ്ലേസ്മെന്റ് തെറാപ്പി ഉപയോഗിച്ചാണ് കിഡ്നി ഫെയിലിയര്‍ ചികിത്സിക്കുന്നത്. അവസാനഘട്ട വൃക്കരോഗത്തിനുള്ള മറ്റൊരു ചികിത്സാ ഉപാധിയാണ് വൃക്ക മാറ്റിവയ്ക്കല്‍.

രോഗപ്രതിരോധം
ഡയബറ്റിക് നെഫ്രോപ്പതി വികസിപ്പിക്കാനുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ പ്രമേഹത്തെ നിങ്ങള്‍ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുക. ഡയബറ്റിക് നെഫ്രോപതിയും മറ്റ് സങ്കീര്‍ണതകളും ഇടയ്ക്കിടെ പരിശോധിക്കുക. പ്രമേഹത്തെ ഫലപ്രദമായി ചികിത്സിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ഡയബറ്റിക് നെഫ്രോപതിയെ തടയുകയോ കാലതാമസം വരുത്തുകയോ ചെയ്യാം. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് അവസ്ഥകളോ ഉണ്ടെങ്കില്‍, അവ നിയന്ത്രിക്കാന്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.
Most
read:ബ്ലഡ്
പ്രഷര്‍
ഉയര്‍ത്തും
ഈ
വ്യായാമങ്ങള്‍;
ഒഴിവാക്കണം
ഇവ

രോഗപ്രതിരോധം
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നതാണ് മറ്റൊരു വഴി. ആഴ്ചയിലെ മിക്ക ദിവസവും ശാരീരികമായി സജീവമായിരിക്കുക, ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക. സിഗരറ്റ് വലിക്കുന്നത് നിങ്ങളുടെ കിഡ്നിയെ തകരാറിലാക്കുകയും നിലവിലുള്ള വൃക്കകളുടെ കേടുപാടുകള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. നിങ്ങള്‍ ഒരു പുകവലിക്കാരനാണെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക.