For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം ചെറുപ്പക്കാരില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലേ

|

പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വാക്കാണ്. പ്രമേഹം എന്നത് ഒരു വാക്കിലുപരി അതൊരു സാധാരണ രോഗമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. മരണത്തിന് വരെ ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചെറുപ്പക്കാരില്‍ പലപ്പോഴും പ്രമേഹം നിയന്ത്രിക്കാനാവാത്ത വിധത്തില്‍ മാറുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല.

എച്ച് ഐ വി ബാധിതരുടെ ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റംഎച്ച് ഐ വി ബാധിതരുടെ ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റം

ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ നിരവധിയാണ്. പ്രമേഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇന്ന് ധാരാളം യുവാക്കള്‍ക്ക് പ്രമേഹമുണ്ട്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതും ഹൃദയം അല്ലെങ്കില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ പോലുള്ള കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രധാനമായും ഇന്‍സുലിന്‍ പ്രതിരോധം മൂലമുണ്ടാകുന്ന ഒരു രോഗമാണ് ടൈപ്പ് II പ്രമേഹം. യുവാക്കളില്‍, പ്രത്യേകിച്ച് 25-35 വയസ് പ്രായമുള്ളവരില്‍ ടൈപ്പ് II പ്രമേഹം വര്‍ദ്ധിക്കുന്നുണ്ട്. ഇതിലുപരി എന്തൊക്കെയാണ് ഇതിന്റെ ഫലമായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രമേഹത്തെക്കുറിച്ച് എന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രായം ശ്രദ്ധിക്കണം

പ്രായം ശ്രദ്ധിക്കണം

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരേക്കാള്‍ പ്രായമായവരിലാണ് പ്രമേഹം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രായത്തേക്കാള്‍ ആരോഗ്യത്തെ തന്നെയാണ്. 25 വയസ്സിന് താഴെയുള്ളവരില്‍ 25% ആളുകളില്‍ 4-ല്‍ ഒരാള്‍ക്ക് ടൈപ്പ് II പ്രമേഹമുണ്ട്. യുവാക്കളിലെ പ്രമേഹത്തിന്റെ കാരണങ്ങള്‍ വിദഗ്ധര്‍ പറയുന്നുണ്ട്. എങ്കിലും അല്‍പം ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ചെറുപ്പക്കാരിലെ ഈ അവസ്ഥയെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രമേഹം വര്‍ദ്ധിക്കുമ്പോള്‍ അത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം.

നിയന്ത്രിക്കാനാവാത്ത പ്രമേഹമെങ്കില്‍

നിയന്ത്രിക്കാനാവാത്ത പ്രമേഹമെങ്കില്‍

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് കാരണമാകുന്നത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ച ദാഹം, വര്‍ദ്ധിച്ചുവരുന്ന വിശപ്പ്, വര്‍ദ്ധിച്ച മൂത്രമൊഴിക്കല്‍, മൂത്രനാളിയിലെ അണുബാധ, ജനനേന്ദ്രിയ അണുബാധ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് പലപ്പോഴും നിങ്ങളെ നയിച്ചേക്കാവുന്നതാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. കാരണം അപകടകരമായ അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പ്രമേഹത്തിനുള്ള കാരണങ്ങള്‍

പ്രമേഹത്തിനുള്ള കാരണങ്ങള്‍

അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം (ജങ്ക് ഫുഡ്), ഉദാസീനമായ ജീവിതശൈലി അല്ലെങ്കില്‍ നിഷ്‌ക്രിയത്വം, ടൈപ്പ് II പ്രമേഹത്തിന്റെ കുടുംബ ചരിത്രം, സമ്മര്‍ദ്ദം എന്നിവയാണ് ചെറുപ്പക്കാരില്‍ പ്രമേഹ പ്രവണത വളര്‍ത്തുന്നതിനുള്ള സാധാരണ കാരണങ്ങള്‍. ഇതില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി പ്രമേഹത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി നമുക്ക് പ്രതിരോധിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന അപകടകരമായ ഈ അവസ്ഥക്ക് പുറകില്‍ അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ പ്രതിരോധം ഉണ്ടാവുന്നു.

പ്രമേഹം എങ്ങനെ തടയാം അല്ലെങ്കില്‍ നിയന്ത്രിക്കാം

പ്രമേഹം എങ്ങനെ തടയാം അല്ലെങ്കില്‍ നിയന്ത്രിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലുള്ളവര്‍ ഓരോ 6 മാസത്തിലും ഒരു ലളിതമായ രക്തപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയുന്നതിന് വേണ്ടി ഭക്ഷണത്തിന് മുന്‍പും ഭക്ഷണത്തിന് ശേഷവും 2 മണിക്കൂര്‍ HBA1C ടെസ്റ്റ് നടത്തേണ്ടതാണ്. പ്രമേഹത്തിന് മുമ്പുള്ള ഘട്ടത്തില്‍, അതായത് പ്രമേഹം വരുന്നതിന് മുമ്പ്, ലളിതമായ വ്യായാമങ്ങളിലൂടെയും ഡയബറ്റോളജിസ്റ്റുമായി കൂടിയാലോചിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിലൂടെയും പ്രമേഹം വരാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാന്‍ സാധിക്കും.

 നേരത്തെയുള്ള രോഗ നിര്‍ണയം

നേരത്തെയുള്ള രോഗ നിര്‍ണയം

എന്തുകൊണ്ടും ആദ്യം ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയം നേരത്തെ നടത്തുന്നതിനാണ്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നേരത്തെ തന്നെ രോഗത്തെ കണ്ടെത്തുകയെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. നേരത്തെയുള്ള കണ്ടെത്തല്‍ ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കുന്നുണ്ട്. ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്‌കാഘാതം, ഡയബറ്റിക് ന്യൂറോപ്പതി അല്ലെങ്കില്‍ ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ പ്രമേഹവുമായി ബന്ധപ്പെട്ട ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരത്തേ കണ്ടെത്താനും സ്ഥിരമായി നിയന്ത്രിക്കാനും കഴിയും. ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം സ്വീകരിക്കാന്‍ സാധിക്കും.

English summary

Diabetes In Youngsters: Causes, Symptoms Ways To Control Blood Sugar in Malayalam

Diabetes In Youngsters: Here in this article we are sharing the causes, symptoms and ways to prevent uncontrolled sugar level in youngsters. Read on
Story first published: Tuesday, November 30, 2021, 16:25 [IST]
X
Desktop Bottom Promotion