For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ശുദ്ധിയാക്കി കൊഴുപ്പകറ്റാന്‍ ഈ പതിവ് ശീലം

|

അസുഖങ്ങള്‍ തലപൊക്കുന്ന കാലമാണ് മഴക്കാലമെന്ന് അറിയാമല്ലോ? ശരീരത്തിന് അങ്ങേയറ്റം കരുതല്‍ നല്‍കേണ്ട കാലവുമാണിത്. പ്രതികൂല സാഹചര്യങ്ങളില്‍ നമ്മുടെ ശരീരം പലവിധ മാറ്റത്തിനും വിധേയമാകുന്നു. ഏറെ ശ്രദ്ധയോടെ വേണം ഈ സീസണില്‍ ശരീരത്തെ പരിചരിക്കാന്‍. മഴക്കാലത്ത് നിങ്ങളുടെ ആന്തരിക ശരീരം വൃത്തിയാക്കല്‍ അല്ലെങ്കില്‍ വിഷാംശം നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും വേണ്ടി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

Most read: മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിടMost read: മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിട

മണ്‍സൂണ്‍ കാലത്ത് ശരീരത്തിലെ മെറ്റബോളിസവും പ്രതിരോധശേഷിയും കുറയുന്നു. മഴക്കാലത്തെ തണുത്ത കാലാവസ്ഥയും അമിതമായ വിശപ്പും നിങ്ങളുടെ തടി കൂട്ടാന്‍ ഇടയാക്കുന്നവയാണ്. അതിനാല്‍ മെറ്റബോളിസവും പ്രതിരോധശേഷിയും കൂട്ടി തടി കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും നിങ്ങള്‍ക്ക് ഭക്ഷണപാനീയങ്ങളില്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതും പ്രധാനമാണ്. ഈ സീസണില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഹിക്കുന്നുവെങ്കില്‍ ചില പാനീയങ്ങള്‍ നിങ്ങളെ സഹായിക്കും. നിത്യേനയുള്ള ഉപയോഗത്തിലൂടെ ഇവ നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന അവശ്യ പോഷകങ്ങള്‍ നല്‍കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത്തരം ചില മികച്ച പാനീയങ്ങള്‍ ഇതാ.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ചായകളുടെ കൂട്ടത്തില്‍ ഒരത്ഭുത വസ്തുവാണ് ഗ്രീന്‍ ടീ. നിരവധി ഔഷധ ഗുണങ്ങള്‍ക്ക് പണ്ടുമുതലേ പേരുകേട്ടതാണ് ഈ പാനീയം. ചൈനയില്‍ ഉത്ഭവിച്ച ഈ പാനീയം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചുമ, പനി എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കലോറി ഫലപ്രദമായി കുറയ്ക്കുകയും ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യാനും മികച്ചതാണ് ഗ്രീന്‍ ടീ.

മഞ്ഞള്‍ ചായ

മഞ്ഞള്‍ ചായ

ആന്റി ഓക്‌സിഡന്റുകളുടെയും ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുടെയും മികച്ച സംയോജനമാണ് മഞ്ഞള്‍ ചായ. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞളിലെ ബാക്ടീരിയ വിരുദ്ധ, ആന്റി വൈറല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ദഹനപ്രശ്‌നം തടയാനും മഞ്ഞള്‍ സഹായകമാണ്. ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും മഞ്ഞള്‍ ചായ സഹായിക്കുന്നു.

Most read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവMost read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം

ശക്തമായ ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ശരീരത്തിന് ഗുണം ചെയ്ത് അണുബാധകളെ തടയാന്‍ ഇഞ്ചി നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനത്തിന് പങ്കുവഹിക്കുന്നതിലൂടെ ഇഞ്ചി നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ പതിവ് ചായ്ക്ക് പകരം ദിവസവും രാവിലെ ചൂടുള്ള ഇഞ്ചി വെള്ളം കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ മെറ്റബോളിസം, ശരീരത്തില്‍ നിന്ന് വേഗത്തില്‍ കലോറി കത്തിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇഞ്ചി വെള്ളം നിങ്ങളെ സഹായിക്കുന്നു.

നാരങ്ങ, പുതിന, കക്കിരി

നാരങ്ങ, പുതിന, കക്കിരി

ശരീരത്തെ വിഷമുക്തമാക്കി നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാന്‍ മികച്ചൊരു കൂട്ടാണിത്. ഈ പാനീയം നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കാനും വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു പിടി പുതിന, അരിഞ്ഞ നാരങ്ങ, കക്കിരി എന്നിവ ചേര്‍ക്കുക. ഇത് കുറച്ച് മണിക്കൂര്‍ നേരം ചേരുവകള്‍ നന്നായി കൂടിച്ചേരാനായി വച്ച ശേഷം കുടിക്കാവുന്നതാണ്.

Most read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സMost read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സ

നാരങ്ങ, ഇഞ്ചി

നാരങ്ങ, ഇഞ്ചി

ഇഞ്ചി ഒരു അത്ഭുതകരമായ ഔഷധമാണ്. പല രോഗങ്ങള്‍ക്കും പരിഹാരമായി ഇഞ്ചി ഉപയോഗിക്കുന്നു. അതിനാല്‍ ഇഞ്ചി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ്. ഈ വെള്ളം തയ്യാറാക്കാന്‍, നിങ്ങള്‍ ഒരു ഗ്ലാസ് വെള്ളം എടുത്ത് അര നാരങ്ങ നീരും അര കഷ്ണം ഇഞ്ചി ചതച്ചതും ചേര്‍ക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന ഇഞ്ചി പുതിയതും നല്ലതുമാണെന്ന് ഉറപ്പാക്കുക. ദിവസവും രാവിലെ ഈ പാനീയം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും നിങ്ങളുടെ തടി കുറയ്ക്കുകയും ചെയ്യും.

Most read:ഒരാഴ്ച ശീലം; ഒട്ടിയ വയര്‍ ഉറപ്പാക്കാന്‍ ഈ വെള്ളംMost read:ഒരാഴ്ച ശീലം; ഒട്ടിയ വയര്‍ ഉറപ്പാക്കാന്‍ ഈ വെള്ളം

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഓറഞ്ച് ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നു. ഓറഞ്ചിലെ വിറ്റാമിന്‍ സി യുടെ ഉയര്‍ന്ന ഉള്ളടക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇതില്‍ കൊഴുപ്പ് ഒട്ടും അടങ്ങിയിട്ടില്ല എന്നും എടുത്തു പറയേണ്ടതാണ്. കലോറിയും ഇതില്‍ കുറവാണ്. ആന്റി ഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായ ഓറഞ്ച് തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നു.

മണ്‍സൂണ്‍ സീസണില്‍ പാലിക്കേണ്ട ഭക്ഷണക്രമം

മണ്‍സൂണ്‍ സീസണില്‍ പാലിക്കേണ്ട ഭക്ഷണക്രമം

ഈ സീസണില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നേരിയ കയ്പുള്ളതും കടുപ്പമുള്ളതുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

ശരീരത്തിലെ വെള്ളം നീക്കാന്‍ കാരണമാകുന്നതിനാല്‍ അമിതമായി ഉപ്പിട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പുളി, തക്കാളി, നാരങ്ങ തുടങ്ങിയ സ്വാഭാവികമായും പുളിപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

കയ്പക്ക പോലുള്ള കയ്പുള്ള പച്ചക്കറികളും വേപ്പ്, മഞ്ഞള്‍, ഉലുവ തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വിഷവസ്തുക്കള്‍ പുറന്തള്ളാന്‍ ധാരാളം പാനീയങ്ങള്‍ കുടിക്കുക.

Most read:ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്‍പം ചോക്ലേറ്റ്Most read:ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്‍പം ചോക്ലേറ്റ്

മണ്‍സൂണ്‍ സീസണില്‍ പാലിക്കേണ്ട ഭക്ഷണക്രമം

മണ്‍സൂണ്‍ സീസണില്‍ പാലിക്കേണ്ട ഭക്ഷണക്രമം

നന്നായി വേവിച്ച പുതിയ ഭക്ഷണം മാത്രം കഴിക്കുക.

ധാരാളം ഹെര്‍ബല്‍ ടീ കുടിക്കുക. പ്രത്യേകിച്ച് ഇഞ്ചി, കുരുമുളക്, തേന്‍, പുതിന, തുളസി ഇലകള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളവ.

കാപ്പിയും ചായയും അമിതമായി കഴിക്കുന്നത് ശരീരത്തിലെ നിര്‍ജ്ജലീകരണം ചെയ്യുന്നു, അതിനാല്‍ ഇവ ഒഴിവാക്കണം.

ശരീരത്തെ വിഷമുക്തമാക്കാനുള്ള മറ്റൊരു ആയുര്‍വേദ രീതിയാണ് ഉപവാസം. മണ്‍സൂണ്‍ കാലത്ത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക.

English summary

Detox Drinks To Lose Weight in Monsoon

Monsoon are an ideal time for treating your body. Make these detox drinks to aide quick fat burn. Take a look.
X
Desktop Bottom Promotion