For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലുകൾ തുടര്‍ച്ചയായി കേടാവുന്നുവോ,മുന്നറിയിപ്പാണ്

പല്ലുകൾ തുടര്‍ച്ചയായി കേടാവുന്നുവോ, മുന്നറിയിപ്പാണ്

|

പല്ലിന്‍റെ ആരോഗ്യം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പല്ല് നോക്കിയാൽ അറിയാം നിങ്ങൾ ആരോഗ്യവാനാണോ അല്ലയോ എന്ന കാര്യം. വായുടെ വൃത്തിയും ആരോഗ്യത്തിന് വില്ലനാവുന്നത് ശ്രദ്ധക്കുറവിന്‍റെ കൂടി കാര്യമാണ്. പല്ല് കേടുവരാൻ തുടങ്ങുന്നത് മറ്റ് പല രോഗങ്ങൾക്കും ഉള്ള സൂചനയാണ് എന്ന കാര്യം പലർക്കും അറിയുന്നില്ല. വായ് കണ്ടാൽ അയാളെ ബാധിക്കാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതിന് വേണ്ടി അധികം കഷ്ടപ്പെടേണ്ട ആവശ്യമൊന്നും ഇല്ല. നിങ്ങളുടെ ആരോഗ്യത്തിനെ മനസ്സിലാക്കാൻ പല്ലിലുണ്ടാവുന്ന കേടുകൾ തന്നെ ധാരാളമാണ്.

Most read: വണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെMost read: വണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെ

വായുടെ ആരോഗ്യവും രോഗങ്ങളും തമ്മിൽ ബന്ധങ്ങൾ പല വിധത്തിലാണ്. മൊത്തത്തിലുള്ള ആരോഗ്യത്തെ നിശ്ചയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പലപ്പോഴും എത്തുന്നുണ്ട്. എന്തൊക്കെയാണ് വായ നോക്കി മനസ്സിലാക്കാൻ പറ്റുന്ന രോഗങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓറൽ ഹെൽത്തും ആരോഗ്യവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളിൽ ഉണ്ടാവുന്ന ശാരീരിക അസ്വസ്ഥതകൾക്കും അത് മൂലം പിന്നീടുണ്ടാവുന്ന അസ്വസ്ഥതകളെക്കുറിച്ചും മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. കൂടുതലറിയാൻ വായിക്കൂ.

മോണയും പ്രമേഹവും

മോണയും പ്രമേഹവും

മോണയും പ്രമേഹവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പ്രമേഹം പലപ്പോഴും ശരീരത്തിന്‍റെ അണുബാധയെ ചെറുക്കുന്നതിനുള്ള കഴിവിനെ ഇല്ലാതാക്കുന്നുണ്ട്. മോണരോഗമാകട്ടെ പ്രമേഹമുള്ളവരിൽ നല്ലൊരു ശതമാനം പേർക്കും ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. കാരണം കൃത്യസമയത്ത് മോണരോഗത്തെ ഇല്ലാതാക്കിയാൽ അത് നിങ്ങളിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നു.

 സന്ധിവാതം

സന്ധിവാതം

സന്ധിവാതം ഉള്ളവരിൽ വായുടെ ആരോഗ്യം നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങലും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സന്ധിവാതം പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവരിൽ പല്ല് പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരിൽഎല്ല് പെട്ടെന്ന് ഒടിയുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നാൽ പല്ലിലും വായിലും ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

പല്ലിന് കേടുണ്ടാവുന്നത്

പല്ലിന് കേടുണ്ടാവുന്നത്

പല്ലിന് തുടർച്ചയായ രീതിയിൽ കേടുണ്ടാവുന്നത് പലപ്പോഴും നിങ്ങളുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. മോണകൾക്ക് ഉണ്ടാവുന്ന രോഗങ്ങളും വളരെയധികം ശ്രദ്ധിക്കണം. പല്ലുകളിൽ കേടുകൾ ഉണ്ടാവുമ്പോൾ അത് പലപ്പോഴും പക്ഷാഘാതത്തിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. കാരണം പല്ലുകളുടെ വേര് തലച്ചോറിന്‍റെ നാഡികളുമായിബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതിന്‍റെ ഫലമായാണ് പലപ്പോഴും പക്ഷാഘാതം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നത്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരിൽ ആദ്യം ലക്ഷണം പ്രകടമാവുന്നത് പലപ്പോഴും പല്ലുകളിലും മോണയിലും ആണ്. കാരണം മോണകൾക്ക് തുടർച്ചയായി പ്രശ്നങ്ങൾ അനുഭവപ്പെടുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവർക്ക് ഹൃദയത്തിനുണ്ടാവുന്ന പ്രശ്നങ്ങൾ പലപ്പോഴും സാധാരണ ഉള്ളവരേക്കാൾ 20 ശതമാനത്തിലധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

അല്‍ഷിമേഴ്സ് സാധ്യത

അല്‍ഷിമേഴ്സ് സാധ്യത

അൽഷിമേഴ്സിനുള്ള സാധ്യത വളരെ കൂടുതലാണ് ദന്താരോഗ്യമില്ലാത്തവരിൽ. ഇവർക്ക് യുക്തിപൂർവ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള കഴിവില്ല എന്നത് പ്രായമാവുന്തോറും തെളിഞ്ഞ് വരുന്നു. മാത്രമല്ല ഏതൊരു കാര്യത്തിനോടും പെട്ടെന്ന് പ്രതികരിക്കുന്നതിനുള്ള ശേഷിയും കഴിവും ഇവരിൽ അൽപം കുറവായിരിക്കും. പല്ലുകളിൽ ഇടക്കിടക്ക് പ്രശ്നങ്ങൾ വരുന്നവർ അൽപം ശ്രദ്ധിച്ച് വേണം ആരോഗ്യത്തിന്‍റെ കാര്യത്തിൽ മുന്നോട്ട് പോവുന്നതിന്.

ന്യൂമോണിയ

ന്യൂമോണിയ

ന്യൂമോണിയ പോലുള്ള അസ്വസ്ഥതകളും ദന്താരോഗ്യവും തമ്മിൽ എന്താണ് ബന്ധം എന്ന് നോക്കാവുന്നതാണ്. വായിലുണ്ടാവുന്ന ചില ബാക്ടീരിയകൾ പലപ്പോഴും ശ്വാസകോശത്തിലേക്ക് എത്തിപ്പെടുന്നു. ഇത് ആരോഗ്യാവസ്ഥ മോശമാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മോണരോഗങ്ങൾ ഉൾപ്പടെ വായയെ ബാധിക്കുന്ന ഏത് അനാരോഗ്യകരമായ അവസ്ഥയും പലപ്പോഴും മറ്റ് പല രോഗങ്ങൾക്കും കൂടി വഴിവെക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് ഇന്ന് തന്നെ പല്ലുകൾ എല്ലാം വൃത്തിയുള്ളതാണോ അതോ ആരോഗ്യകരമായതാണോ എന്ന കാര്യം പരിശോധിക്കാൻ മറക്കരുത്.

English summary

Dental Health Is Vital for Overall Health

What is the connection between oral health and overall health. Read on.
X
Desktop Bottom Promotion