For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെല്‍റ്റാക്രോണ്‍: കോവിഡിന്റെ പുതിയ വകഭേദമോ? അപകടം എത്രത്തോളം?

|

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെമ്പാടും അടുത്ത തരംഗത്തിന് കാരണമായിരിക്കയാണ്. ഇതിനിടയില്‍ കഴിഞ്ഞ ആഴ്ച തന്നെ കോവിഡും ഫ്‌ളൂവും ഒന്നിച്ച് പിടിപെടുന്ന അവസ്ഥയായ ഫ്‌ളോറോണയും പുറത്തുവന്നു. കഴിഞ്ഞ ദിവസം വീണ്ടും ജനങ്ങളെ ആശങ്കയിലാഴ്ത്തി പുതിയൊരു പേര് കൂടി ഉയര്‍ന്നുവന്നു, ഡെല്‍റ്റാക്രോണ്‍. ഒരു വ്യക്തിയില്‍ ഡെല്‍റ്റ, ഒമൈക്രോണ്‍ കോ-ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുമെന്ന് പറയപ്പെടുന്ന കോവിഡിന്റെ ഒരു പുതിയ വകഭേദമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെല്‍റ്റ ജീനോമുകള്‍ക്കുള്ളില്‍ ഒമൈക്രോണ്‍ പോലെയുള്ള ജനിതക ഗ്രൂപ്പില്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Deltacron: Everything You Need To Know about the Delta and Omicron Strain in Malayalam

സൈപ്രസിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റാക്രോണിന്റെ നിലനില്‍പ്പിനെ സംബന്ധിച്ചും അത്തരമൊരു വകഭേദം ലബോറട്ടറിയിലെ കൈയ്യബദ്ധത്തിന്റെ ഫലമാണോ എന്നും സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംശയങ്ങള്‍ക്ക് മറുപടിയുമായി സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ലിയോണിഡോസ് കോസ്ട്രികിസ് രംഗത്തെത്തി. ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം, മുമ്പുണ്ടായ കോവിഡ് വകഭേദങ്ങള്‍ പരിണമിച്ചാണ് ഡെല്‍റ്റാക്രോണ്‍ രൂപപ്പെട്ടിരിക്കുന്നതെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കി.

ലബോറട്ടറി ഓഫ് ബയോടെക്നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജിയുടെ തലവന്‍ കൂടിയായ ലിയോണ്ടിയോസ് കോസ്ട്രിക്കിസ്, കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിനെക്കുറിച്ചും ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകളുമായുള്ള സാമ്യത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതുവരെ 25 ഡെല്‍റ്റാക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 11 പേര്‍ നേരത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ്.

Most read: താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍Most read: താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍

ഇതുവരെ, സൈപ്രസില്‍ മാത്രം 25 ഡെല്‍റ്റാക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡെല്‍റ്റാക്രോണ്‍ രോഗബാധിതരില്‍ 11 പേര്‍ നേരത്തെ കൊവിഡ് ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, മറ്റുള്ളവര്‍ സാധാരണക്കാരാണ്. എന്നിരുന്നാലും, രോഗബാധിതരായ മറ്റ് വ്യക്തികളെക്കുറിച്ച് അവരുടെ ആരോഗ്യസ്ഥിതിയിലോ പ്രായത്തിലോ ലിംഗത്തിലോ ഉള്ള സാമ്യം പോലെ മറ്റൊന്നും അറിയില്ല.

ഈ വകഭേദം കൂടുതല്‍ അപകടകാരിയാണോ അല്ലെങ്കില്‍ കൂടുതല്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകുമോ അതോ ഡെല്‍റ്റയിലും ഒമിക്രോണിലും ഇത് നിലനില്‍ക്കുമോ എന്ന് സമീപഭാവിയില്‍ മനസിലാക്കാമെന്ന് ലിയോണ്ടിയോസ് കോസ്ട്രിക്കിസ് പറഞ്ഞു. 25 സാമ്പിളുകള്‍ കോവിഡിന്റെ അന്താരാഷ്ട്ര ഡാറ്റാബേസായ GSAID ലേക്ക് അയച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ, കോവിഡ്ട അണുബാധയില്‍ നിന്ന് സുരക്ഷിതമായിരിക്കാന്‍ ഒരാള്‍ എപ്പോഴും മാസ്‌കുകള്‍ ധരിക്കുകയും അണുവിമുക്തമാക്കുകയും വേണം. കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ശരിയായി അറിയുകയും ശ്രദ്ധാപൂര്‍വം പാലിക്കുകയും വേണം. ശരിയായ അറിവും അവബോധവും വിപുലമായ സഹകരണവും കോവിഡ് രോഗബാധിതരാകാനുള്ള സാധ്യത കുറയ്ക്കും.

English summary

Deltacron: Everything You Need To Know about the Delta and Omicron Strain in Malayalam

A strain of Covid-19 that combines delta and omicron was found in Cyprus. Read on to know more.
Story first published: Wednesday, January 12, 2022, 9:22 [IST]
X
Desktop Bottom Promotion