For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്നത് കോവിഡ് സുനാമി; രൂക്ഷമായ കോവിഡ് തരംഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

|

ഒമിക്രോണ്‍, ഡെല്‍റ്റ എന്നീ രണ്ട് വകഭേദങ്ങള്‍ കൊറോണ വൈറസ് കേസുകളുടെ ഒരു 'സുനാമി' തന്നെ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന. വരാനിരിക്കുന്നത രൂക്ഷമായ കോവിഡ് തരംഗമായിരിക്കുമെന്നും ആരോഗ്യ സംവിധാനങ്ങളെ തകര്‍ച്ചയുടെ വക്കിലേക്ക് തള്ളിവിടുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം വളരെ ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ലോകാരോഗ്യ വ്യവസ്ഥയെ വളരെ ഗുരുതരമായ രീതിയില്‍ ബാധിക്കുമെന്നും WHO നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Most read: ഒമിക്രോണ്‍ വ്യാപനത്തെ തടയാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇത്Most read: ഒമിക്രോണ്‍ വ്യാപനത്തെ തടയാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇത്

''ഡെല്‍റ്റയുടെയും അതേ സമയം ഒമിക്റോണിന്റെയും വ്യാപനം, കോവിഡ് കേസുകളുടെ ഒരു സുനാമിയിലേക്ക് നയിക്കുന്നതില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. ഇത് ആരോഗ്യ സംവിധാനങ്ങളെ തകര്‍ച്ചയുടെ വക്കിലെത്തിക്കും.'' ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ വാക്കുകളാണിത്.

വരുന്നത് കോവിഡ് സുനാമി

വരുന്നത് കോവിഡ് സുനാമി

''ഡെല്‍റ്റയുടെയും അതേ സമയം ഒമിക്റോണിന്റെയും വ്യാപനം, കോവിഡ് കേസുകളുടെ ഒരു സുനാമിയിലേക്ക് നയിക്കുന്നതില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. ഇത് ആരോഗ്യ സംവിധാനങ്ങളെ തകര്‍ച്ചയുടെ വക്കിലെത്തിക്കും.'' ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ വാക്കുകളാണിത്.

വരുന്നത് കോവിഡ് സുനാമി

വരുന്നത് കോവിഡ് സുനാമി

കോവിഡ് -19 ന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്റോണ്‍ എന്നിവയാണ് ആശുപത്രികളിലെ രോഗികളിലെയും മരണങ്ങളുടെയും വര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇത് തളര്‍ന്നുപോയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. പുതിയ കൊവിഡ് രോഗികളുടെ വര്‍ദ്ധനവിന് പുറമെ, നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് കിടപ്പിലായതും ആരോഗ്യ സംവിധാനങ്ങളിലെ സമ്മര്‍ദ്ദത്തിന് പിന്നിലെ ഒരു കാരണമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. വാക്സിനേഷന്‍ എടുക്കാത്തവര്‍ മരിക്കാനുള്ള സാധ്യത പല മടങ്ങ് കൂടുതലാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most read:ഒമിക്രോണിന്റെ ഈ 5 ലക്ഷണങ്ങളെ കരുതിയിരിക്കൂ; അപകടം തടയാംMost read:ഒമിക്രോണിന്റെ ഈ 5 ലക്ഷണങ്ങളെ കരുതിയിരിക്കൂ; അപകടം തടയാം

വരുന്നത് കോവിഡ് സുനാമി

വരുന്നത് കോവിഡ് സുനാമി

ലോകാരോഗ്യ സംഘടന 2021 ല്‍ കോവിഡ് -19 നെതിരെ മികച്ച രീതിയില്‍ പോരാടി. അടുത്ത വര്‍ഷം പകര്‍ച്ചവ്യാധിയുടെ നിശിത ഘട്ടത്തിന് അന്ത്യം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് കൂടുതല്‍ വാക്‌സിന്‍ ഇക്വിറ്റിയില്‍ നിലനില്‍ക്കും. എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 40 ശതമാനം ഈ വര്‍ഷാവസാനത്തോടെ പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ആഗ്രഹിക്കുന്നു, 2022-ന്റെ മധ്യത്തോടെ 70 ശതമാനം വാക്‌സിന്‍ കവറേജ് ലക്ഷ്യമിടുന്നു. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളില്‍ 92 എണ്ണവും 40 ശതമാനം ലക്ഷ്യം കാണാതെ പോകുകയാണെന്ന് ലോകാരോഗ്യ സംഖടനാ തലവന്‍ പറഞ്ഞു.

വരുന്നത് കോവിഡ് സുനാമി

വരുന്നത് കോവിഡ് സുനാമി

അവികസിതമായ രാജ്യങ്ങളിലേക്കുള്ള പരിമിതമായ വാക്‌സിന്‍ വിതരണവും വാക്സിനുകള്‍ കാലഹരണപ്പെടാറായതും സിറിഞ്ചുകള്‍ പോലുള്ള പ്രധാന വസ്തുക്കള്‍ ഇല്ലാതെ എത്തുന്നതുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 2022-ന്റെ മധ്യത്തോടെ 70 ശതമാനം വാക്‌സിനേഷന്‍ നടത്താനുള്ള കാമ്പെയ്നായി ഒരു പുതുവത്സര പ്രമേയം ഉണ്ടാക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Most read:ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്Most read:ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്

വരുന്നത് കോവിഡ് സുനാമി

വരുന്നത് കോവിഡ് സുനാമി

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ വകഭേദം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും തന്നെ പ്രബലമായ വകഭേദമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടും രേഖപ്പെടുത്തിയ കോവിഡ് 19 കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 11 ശതമാനം വര്‍ദ്ധിച്ചു, ഡിസംബര്‍ 20-26 വരെ ഏകദേശം 4.99 ദശലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യൂറോപ്പിലെ പുതിയ കേസുകള്‍ - മൊത്തം കേസുകളുടെ പകുതിയിലധികവും - 3 ശതമാനം ഉയര്‍ന്നപ്പോള്‍ അമേരിക്കയിലെ കേസുകള്‍ 39 ശതമാനം ഉയര്‍ന്നു, ആഫ്രിക്കയില്‍ 7 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.

വരുന്നത് കോവിഡ് സുനാമി

വരുന്നത് കോവിഡ് സുനാമി

ഇന്ത്യയിലും ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുകയാണ്. രാജ്യത്ത് മൊത്തം ഒമിക്റോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു. അതേസമയം, പല സംസ്ഥാനങ്ങളിലും ബുധനാഴ്ച ദിവസേനയുള്ള കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. രാജ്യവ്യാപകമായി കേസുകളുടെ എണ്ണം 3,48,22,040 ആയി ഉയര്‍ന്നു. അതേസമയം, യുഎസിലെ പുതിയ കോവിഡ് -19 കേസുകള്‍ പ്രതിദിനം ശരാശരി 2,65,000-ല്‍ അധികം എന്ന ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു.

English summary

Delta, Omicron Variants Leading To Covid 'tsunami, Says WHO Chief

The head of the World Health Organization said last day that he is worried about the omicron and delta variants of COVID-19 combining to produce a "tsunami" of cases. Read on to know more.
Story first published: Thursday, December 30, 2021, 10:39 [IST]
X
Desktop Bottom Promotion