Just In
- 26 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 16 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
Don't Miss
- Automobiles
തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen
- Movies
ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
നിരന്തരമായുള്ള പാരസെറ്റമോള്‍ ഉപയോഗം ഹൃദയാഘാതമുണ്ടാക്കും :പഠനം
നമ്മളില്‍ പലരും സ്വയം ചികിത്സ വളരെയധികം ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ഒരു പനി വന്നാല്‍ ഉടനേ തന്നെ ഡോക്ടറെ പോലും കാണാതെ പാരസെറ്റമോള്‍ കഴിക്കാന്‍ തയ്യാറാവുന്നു. പലരും പാരസെറ്റമോള്‍ ടിക്-ടാക്സ് പോലെയാണ് ഉപയോഗിക്കുന്നത്. എന്തിനധികം ഏത് അസുഖത്തിനും വയറുവേദന മുതല്‍ കഠിനമായ തല ജലദോഷം വരെ, പലരും പാരസെറ്റമോളിനെ ആശ്രയിക്കുന്നു. എന്നിരുന്നാലും, ഇത് എത്രത്തോളം ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നല്ല ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഗുളികകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
പാരസെറ്റമോള്‍ എന്നല്ല ഏത് മരുന്നും സ്വയം ചികിത്സക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്വയം ചികിത്സ എടുത്ത് മരുന്ന് കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഏത് രോഗം വന്നാലും അതിന് ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതല്ലാതെ പനി വന്നാല്‍ ഉടനേ എന്തെങ്കിലും മരുന്നുകള്‍ കഴിച്ചാല്‍ അത് കൂടുതല്‍ പാര്‍ശ്വഫലങ്ങളിലേക്ക് എത്തുന്നുണ്ട്. പാരസെറ്റമോള്‍ സ്ഥിരമായി കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
പാരസെറ്റമോളിന്റെ ദൈനംദിന ഉപയോഗത്തിന് പിന്നിലെ വസ്തുതകള്‍ എന്തൊക്കെയാണ്? അത് നിങ്ങള്‍ക്ക് എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതിനെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം 2020 മാര്‍ച്ച് മുതല്‍ 567 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യയില്‍ പാരസെറ്റമോള്‍ വിറ്റഴിക്കപ്പെട്ടത്. വാസ്തവത്തില്‍, പ്രശ്നം വളരെ ഗൗരവമുള്ളതാണ്, ടാബ്ലെറ്റിനെ 'ഇന്ത്യയുടെ പ്രിയപ്പെട്ട ലഘുഭക്ഷണം' എന്ന് തന്നെ വിളിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നത് ഈ ലേഖനത്തില്‍ വായിക്കാം.

ദിനവുമുള്ള ഉപയോഗം
പാരസെറ്റമോളിന്റെ ദൈനംദിന ഉപയോഗം അപകടകരമാണോ? യുകെ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് പാരസെറ്റമോളിന്റെ ദൈനംദിന ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പഠനം പറയുന്നത്. ഇത് ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്ക് പാരസെറ്റമോള്‍ കഴിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് അല്പം റിസ്കുള്ളതാണ്. അതുകൊണ്ട് ഡോക്ടറെ കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍
നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ചരിത്രമുള്ള വ്യക്തികളാണെങ്കില്‍ പാരസെറ്റമോള്‍ കഴിച്ച് നാല് ദിവസത്തിനുള്ളില്‍ അവരുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാത സാധ്യത20 ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. പഠനത്തിനിടയില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ചരിത്രമുള്ള 110 രോഗികള്‍ക്ക് ഒരു ഗ്രാം പാരസെറ്റമോള്‍ ഒരു ദിവസം നാല് തവണ ഉപയോഗിച്ചു. നാല് ദിവസത്തിനുള്ളില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചവരില്‍ ഗ്രൂപ്പില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തു. ഇത് ഇവരില്‍ രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും ഉണ്ടാവുന്നതിനുള്ള സാധ്യത 20% വര്‍ദ്ധിച്ചു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍
രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഇബുപ്രോഫെന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അപകടം ഉണ്ടാക്കുന്നതാണ്. ഇതിന്റെ ഉപയോഗം നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ തെറാപ്പിറ്റിക്സ് ആന്‍ഡ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി ചെയര്‍ ഡേവിഡ് വെബ്ബിന്റെ അഭിപ്രായത്തില്‍ രക്തസമ്മര്‍ദ്ദം കൂടുതലുള്ള ആളുകള്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഹൃദയാഘാത സാധ്യതയുള്ള രോഗികള്‍ പാരസെറ്റമോളിന്റെ ഉപയോഗം ഉടനേ തന്നെ നിര്‍ത്തേണ്ടതാണ് എന്നും ഇദ്ദേഹം പറയുന്നു.

ജാഗ്രത പാലിക്കേണ്ടത്
ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുള്ള ആളുകള്‍ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രത്യേക മരുന്ന് കഴിക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കൂടാതെ മുതിര്‍ന്നവര്‍ക്ക് പാരസെറ്റമോളിന്റെ സുരക്ഷിതമായ അളവ് എന്താണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പാരസെറ്റമോളിന്റെ പരമാവധി ഡോസ് പ്രതിദിനം 1 ഗ്രാം (1000 മില്ലിഗ്രാം), പ്രതിദിനം 4 ഗ്രാം (4000 മില്ലിഗ്രാം) എന്നിങ്ങനെ ആണ്.

പാരസെറ്റമോളിന്റെ മറ്റ് പാര്‍ശ്വഫലങ്ങള്‍
പാരസെറ്റമോളിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുന്നു. നിങ്ങള്‍ പ്രതിദിനം കൂടുതല്‍ ലഹരിപാനീയങ്ങള്‍ കഴിക്കുകയാണെങ്കില്‍, പാരസെറ്റമോള്‍ കഴിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഡോക്ടറോട് സംസാരിക്കുക. പ്രതിദിനം രണ്ട് ഗ്രാം (2000 മില്ലിഗ്രാം) കവിയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ നിങ്ങള്‍ക്ക് കരള്‍ രോഗമോ മദ്യപാനത്തിന്റെ ചരിത്രമോ ഉണ്ടെങ്കില്‍ പാരസെറ്റമോള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പാരസെറ്റമോളിന്റെ മറ്റ് പാര്‍ശ്വഫലങ്ങള്‍
പാരസെറ്റമോളിനുള്ള അലര്‍ജി പ്രതികരണത്തിന്റെ ഇനിപ്പറയുന്ന ലക്ഷണങ്ങളില്‍ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മത്തില്‍ അലര്‍ജി, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നിങ്ങളുടെ മുഖം, ചുണ്ടുകള്‍, നാവ്, തൊണ്ട എന്നിവയുടെ വീക്കം ഇവയെല്ലാമാണ് ലക്ഷണങ്ങള്‍. ഇനിപ്പറയുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങളില്‍ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് നിങ്ങള്‍ ഉടന്‍ നിര്‍ത്തണം. ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയ്ക്കൊപ്പം കുറഞ്ഞ പനി, ഇരുണ്ട നിറത്തിലുള്ള എന്നിവയെല്ലാം ശ്രദ്ധിക്കണം.

ശ്രദ്ധിക്കുക:
പാരസെറ്റമോള്‍ സാധാരണയായി തലവേദനയ്ക്കും പനിക്കും ഹ്രസ്വകാലത്തേക്ക് ഉപയോഗിക്കുന്നത് കുഴപ്പമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് പതിവായി കഴിക്കുന്ന ആളുകള്‍ക്ക്, പലപ്പോഴും വിട്ടുമാറാത്ത വേദനയ്ക്ക് ഇത് പുതുതായി കണ്ടെത്തിയ അപകടസാധ്യതയാണ്. എന്നാല്‍ ഏത് മരുന്ന് കഴിക്കുമ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ഇത് പാരസെറ്റമോള്‍ പാര്‍ശ്വഫലങ്ങളുടെ ഒരു സമഗ്രമായ പട്ടികയല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കൊവിഡ്
ശേഷമുള്ള
കഫക്കെട്ടിനെ
വേരോടെ
ഇളക്കും
ചേരുവക്കൂട്ട്
most read:പെരുംജീരകത്തില്‍ അടിയോടെ ഇളകും അടിവയറ്റിലെ കൊഴുപ്പ്