For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം, ജീവിതരീതി ഇങ്ങനെ മാറ്റിയെടുക്കൂ

|

ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവയവമാണ് മസ്തിഷ്‌കം. അതിനാല്‍, തലച്ചോറിന്റെ ആരോഗ്യം എല്ലായ്‌പ്പോഴും നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. മസ്തിഷ്‌കം ശരിയായി പരിപാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ വിവധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതുകാരണം തടസ്സപ്പെടും.

Most read: അമിതവണ്ണവും ഓര്‍മ്മക്കുറവും; ഐസ്‌ക്രീം അധികം കഴിച്ചാലുള്ള ദോഷങ്ങള്‍Most read: അമിതവണ്ണവും ഓര്‍മ്മക്കുറവും; ഐസ്‌ക്രീം അധികം കഴിച്ചാലുള്ള ദോഷങ്ങള്‍

പ്രായത്തിനനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുന്നു. ഇത് ഒരു വ്യക്തിയുടെ വാര്‍ദ്ധക്യത്തില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്നതിലൂടെ, പ്രായമാകല്‍ മൂലമുണ്ടാകുന്ന തലച്ചോറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ കഴിയും. തലച്ചോറിന്റെ ആരോഗ്യത്തിനായി നിങ്ങളുടെ ജീവിതശൈലിയില്‍ പാലിക്കേണ്ട ചില നല്ല മാറ്റങ്ങള്‍ ഇതാ.

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

പച്ചക്കറികള്‍, പഴങ്ങള്‍, നട്സ് എന്നിവയുള്‍പ്പെടെ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ വിവിധ തരം ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങളിലെ ആന്റിഓക്സിഡന്റ് നിങ്ങളുടെ ഓര്‍മ്മ മെച്ചപ്പെടുത്തുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുടെ ഫലങ്ങള്‍ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബുദ്ധിശക്തി കൂട്ടാനും ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഒമേഗ -3 ഉപഭോഗം

ഒമേഗ -3 ഉപഭോഗം

തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതപ്പെടുന്ന ഒരു തരം ഫാറ്റി ആസിഡാണ് ഒമേഗ 3. ഓര്‍മ്മ മെച്ചപ്പെടുത്താന്‍ മാത്രമല്ല, വാര്‍ദ്ധക്യം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നത് തടയാനും ഒമേഗ 3 നിങ്ങളെ സഹായിക്കുന്നു. സാല്‍മണ്‍, മത്തി എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒമേഗ 3 ലഭിക്കും.

Most read:ലക്ഷണം സ്ഥിരീകരിക്കാന്‍ ആറ് മുതല്‍ 13 ദിവസം; മങ്കിപോക്‌സിനെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ടത്Most read:ലക്ഷണം സ്ഥിരീകരിക്കാന്‍ ആറ് മുതല്‍ 13 ദിവസം; മങ്കിപോക്‌സിനെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ടത്

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലി ശീലം നിങ്ങളുടെ തലച്ചോറിന്റെ കോര്‍ട്ടക്‌സില്‍ ചുരുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മ്മിക്കാനും സംസാരിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഒരു പ്രധാന ഭാഗമാണ് കോര്‍ട്ടെക്‌സ്. അതിനാല്‍, നിങ്ങള്‍ ഒരു സജീവ പുകവലിക്കാരനാണെങ്കില്‍ ആ ശീലം ഉടന്‍ നിര്‍ത്തണം. കോര്‍ട്ടക്സിന് കേടുപാടുകള്‍ വരുത്തുന്നതിന് പുറമേ തലച്ചോറിലെ ആരോഗ്യ പ്രശ്നങ്ങളായ സ്ട്രോക്ക്, ബ്രെയിന്‍ അനൂറിസം, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യതയും പുകവലി വര്‍ദ്ധിപ്പിക്കും.

ആവശ്യത്തിന് വ്യായാമം

ആവശ്യത്തിന് വ്യായാമം

ഓക്‌സിജന്‍ അടങ്ങിയ രക്തം തലച്ചോറിലേക്ക് കൊണ്ടുപോകുന്നതില്‍ രക്തക്കുഴലുകളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ വ്യായാമം നിങ്ങളെ സഹായിക്കുന്നു. നടത്തം, ജിംനാസ്റ്റിക്‌സ് അല്ലെങ്കില്‍ ജോഗിംഗ് പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ശീലിക്കാം. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. പുതിയ നാഡീകോശങ്ങളുടെ വികാസത്തിനും തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും.

Most read:രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നിങ്ങള്‍ക്ക് വേണ്ടത് ഈ വിറ്റാമിനുകളും ധാതുക്കളുംMost read:രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നിങ്ങള്‍ക്ക് വേണ്ടത് ഈ വിറ്റാമിനുകളും ധാതുക്കളും

പഞ്ചസാര കുറയ്ക്കുക

പഞ്ചസാര കുറയ്ക്കുക

പഞ്ചസാര ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ഹ്രസ്വകാല ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്ന ഭാഗത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. അതിനാല്‍, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍, അധികമായി പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ ഉപയോഗം നിങ്ങള്‍ പരിമിതപ്പെടുത്തണം. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ആരോഗ്യമുള്ള തലച്ചോറിനെ നിലനിര്‍ത്താന്‍ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

മതിയായ വിശ്രമം

മതിയായ വിശ്രമം

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗം ആവശ്യത്തിന് വിശ്രമിക്കുക എന്നതാണ്. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയെ സഹായിക്കുന്നതിന് മതിയായ ഉറക്കം പ്രധാനമാണ്. ഒരു കൂട്ടം കുട്ടികളെ ഗവേഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍, വേണ്ടത്ര ഉറങ്ങാത്ത കുട്ടികളേക്കാള്‍ നല്ല ഉറക്കം ലഭിച്ച കുട്ടികള്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയെന്ന് കണ്ടെത്തി. അതിനാല്‍, ഓര്‍മ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും ശരിയായി നിലനിര്‍ത്താന്‍ എല്ലാ രാത്രിയും 7-8 മണിക്കൂര്‍ ഉറക്കം നേടുക.

Most read:ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍Most read:ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക

ഡിമെന്‍ഷ്യ ബാധിച്ചവരില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത്, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിലൂടെയും നിങ്ങള്‍ക്ക് ഡിമെന്‍ഷ്യയുടെ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ്. കുടുംബവുമായോ സുഹൃത്തുക്കളുമായോ മറ്റ് ബന്ധുക്കളുമായോ ഇടപഴകുന്നത് പ്രായപൂര്‍ത്തിയായപ്പോള്‍ ഓര്‍മ്മശക്തി കൂടുന്നതിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നിങ്ങളുടെ ചുറ്റുപാടുമായി ഇടപഴകുന്നത് സമ്മര്‍ദ്ദം, വിഷാദം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും. ബൗദ്ധിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

English summary

Daily Habits to Improve Your Brain Health in Malayalam

By following a healthy diet and lifestyle, brain health problems due to aging can be prevented. Take a look.
Story first published: Monday, August 8, 2022, 11:07 [IST]
X
Desktop Bottom Promotion