Just In
- 53 min ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 13 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 23 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 24 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
വയറിന് ദോഷം ചെയ്യും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍
മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് കുടല്. നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിവിധ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നത് നിങ്ങളുടെ കുടലാണ്. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന പോഷകങ്ങളെ കുടല് ആഗിരണം ചെയ്യുന്നു. ഊര്‍ജ്ജത്തിന്റെ ഉത്പാദനം മുതല്‍ മാനസികാരോഗ്യം, ഹോര്‍മോണ്‍ ബാലന്‍സ് എന്നിവ വരെ നിങ്ങളുടെ വയറുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most
read:
തൈറോയ്ഡ്
പ്രവര്‍ത്തനം
മെച്ചപ്പെടുത്തും
ഈ
ഡിറ്റോക്സ്
പാനീയങ്ങള്‍
ദഹനത്തെ സഹായിക്കുകയും ശക്തമായ പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് വയറ്. എന്നിരുന്നാലും, ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയില്‍ പലര്‍ക്കും അനാരോഗ്യകരമായ ഭക്ഷണപാനീയ ശീലങ്ങളും ഉറക്കമില്ലായ്മയും കാരണം കുടലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. നിങ്ങളുടെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങള്‍ ഇതാ.

മരുന്നുകളുടെ ഉപയോഗം
ആസ്പിരിന്‍, നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകള്‍ നിങ്ങള്‍ക്ക് അള്‍സര്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അവ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണം കഴിക്കുന്ന സമയം
ഉറക്കസമയത്തോടു ചേര്‍ന്ന് ഭക്ഷണം കഴിക്കുകയോ ലഘുഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചിലിന് കാരണമായേക്കാം. ഉറങ്ങാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങളുടെ അവസാന ഭക്ഷണം കഴിച്ചുകൊണ്ട് നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കുക.
Most
read:ഹൃദയാരോഗ്യം
സംരക്ഷിക്കും
ഈ
ചായകള്‍;
ദിനവും
കുടിച്ചാല്‍
ഗുണം
പലത്

അമിതമായി ഭക്ഷണം കഴിക്കുന്നത്
ദിവസം മുഴുവന്‍ ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കാന്‍ ലക്ഷ്യമിടുക. ഇത് നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കുന്നത് എളുപ്പമാക്കും. ഒറ്റയിരിപ്പില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ളക്സിനോ വയറു വീര്‍ക്കുന്നതിനോ കാരണമാകും.

വളരെ കുറച്ച് ഫൈബര്‍ കഴിക്കുന്നത്
നിങ്ങളുടെ മലവിസര്‍ജ്ജനം ക്രമപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനുമായി നിങ്ങള്‍ പ്രതിദിനം 25 ഗ്രാം ഫൈബര്‍ കഴിക്കേണ്ടതുണ്ട്. മധുരക്കിഴങ്ങ്, ഓറഞ്ച്, ആപ്പിള്‍, ബ്രോക്കോളി, പരിപ്പ്, വാഴപ്പഴം, കാരറ്റ്, ചീര, ബീറ്റ്റൂട്ട്, ഗ്രീന്‍ ബീന്‍സ്, കോളിഫ്ളവര്‍ എന്നിവ ഫൈബര്‍ അടങ്ങിയ നല്ല ഭക്ഷണങ്ങളാണ്.
Most
read:പ്രഭാതഭക്ഷണത്തിലെ
ഈ
തെറ്റുകള്‍
നിങ്ങളുടെ
ശരീരത്തെ
നശിപ്പിക്കും

പ്രീബയോട്ടിക്സിന്റെ കുറവ്
മികച്ച ഉദര ആരോഗ്യത്തിന് പ്രീബയോട്ടിക്സിന്റെ പങ്കിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രീബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഴപ്പഴം, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പ്രകൃതിദത്ത പ്രീബയോട്ടിക് ഭക്ഷണം നിങ്ങളുടെ ഉദരാരോഗ്യത്തിന് അത്യാവശ്യമാണ്.

കൂടുതല്‍ പഞ്ചസാര കഴിക്കുന്നത്
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പ്രോസസ് ചെയ്തവ മാത്രമാണെങ്കില്‍ അത് നിങ്ങളുടെ കുടലിന് വളരെ ദോഷം ചെയ്യും. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കും. ഇത് വയറില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും നിങ്ങളില്‍ അസ്വസ്ഥതയ്ക്ക് കാരണമാക്കുകയും ചെയ്യും.
Most
read:മാമ്പഴം
കഴിച്ച
ഉടനെ
ഇവ
കഴിക്കുന്നത്
ശരീരത്തിന്
അപകടം;
ഒഴിവാക്കണം
ഇതെല്ലാം

ഉറക്ക പ്രശ്നങ്ങള്‍
ക്രമരഹിതമായ ഉറക്കസമയം നിങ്ങളില്‍ നിരന്തരമായ ക്ഷീണം, പ്രകോപനം, അസിഡിറ്റി തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഉറക്ക ചക്രം നിലനിര്‍ത്തിയില്ലെങ്കില്‍ അഥ് നിങ്ങളുടെ വയറിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് മൊത്തം ഇതിന്റെ ഫലം അനുഭവിക്കേണ്ടതായും വരുന്നു.

അമിതമായ മദ്യപാനം
പതിവായി അമിതമായി മദ്യപിക്കുന്നത് വയറിലെ ബാക്ടീരിയയകളെ അസന്തുലിതാവസ്ഥയിലാക്കുന്നു. ഈ അവസ്ഥ ഡിസ്ബയോസിസ് എന്നറിയപ്പെടുന്നു. നിങ്ങളുടെ വയറിനും ആരോഗ്യകരമായ ബാക്ടീരിയയ്ക്കും ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മദ്യപാനം പരിമിതപ്പെടുത്തുക.

നിര്‍ജ്ജലീകരണം
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ നല്ല അളവില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും മലവിസര്‍ജ്ജനം നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക, ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുക.
Most
read:തലയിണ
ഇല്ലാതെ
ഉറങ്ങിയാല്‍
ശരീരത്തില്‍
സംഭവിക്കുന്ന
മാറ്റം

വ്യായാമക്കുറവ്
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം വളരെ പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ശരീരത്തിലെ രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ അതായത് ഒരു കായിക വിനോദം മുതല്‍ പതിവ് വ്യായാമം അല്ലെങ്കില്‍ യോഗ വരെ ശരീരത്തില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നു. ഉദരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വ്യായാമം സഹായിക്കുന്നു.