For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മോശം ജീവിതശൈലി തകര്‍ക്കും നിങ്ങളുടെ ചെവി; കേള്‍വിശക്തി മോശമാകുന്നത് ഇങ്ങനെ

|

പ്രായമാകുമ്പോള്‍ മിക്കവാറും എല്ലാവര്‍ക്കും അനുഭവപ്പെടുന്ന ഒന്നാണ് കേള്‍വിക്കുറവ്. എന്നാല്‍ ഇന്നത്തെ കാലത്ത് ശ്രവണ പ്രശ്നങ്ങള്‍ അനുഭവിക്കാന്‍ പ്രായമാകണമെന്നില്ല. ചെറുപ്രായത്തിലുള്ള ആളുകളില്‍ വരെ ഇത് കൂടുതലായി കണ്ടുവരുന്നു. ഇന്നത്തെ കാലത്ത് ആളുകള്‍ തിരഞ്ഞെടുക്കുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാനമായും കാരണം.

Most read: ശരീരം ആരോഗ്യത്തോടെ വയ്ക്കണോ? രാവിലെ ഈ പാനീയങ്ങള്‍ കഴിക്കൂMost read: ശരീരം ആരോഗ്യത്തോടെ വയ്ക്കണോ? രാവിലെ ഈ പാനീയങ്ങള്‍ കഴിക്കൂ

ചില സമയങ്ങളില്‍, നമ്മുടെ ശീലങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ കേള്‍വിയെ ദോഷകരമായി ബാധിക്കും. അതിനാല്‍ കേള്‍വി ശക്തിയെ പ്രതികൂലമായി ബാധിക്കുന്ന അത്തരം ചില ശീലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കേള്‍വി ശക്തിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുന്ന ചില മോശം ശീലങ്ങള്‍ ഇതാ.

ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നത്

ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നത്

സംഗീതം ശ്രവിക്കുക എന്നത് എല്ലാവരും മിക്കവാറും എല്ലാ ദിവസവും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാല്‍ അമിതമായ ശബ്ദത്തിലാണ് നിങ്ങള്‍ സംഗീതം കേള്‍ക്കുന്നതെങ്കില്‍ നിങ്ങളുടെ കേള്‍വിക്ക് കേടുപാടുകള്‍ സംഭവിക്കാം. സംഗീതം കേള്‍ക്കാന്‍ ഹെഡ്ഫോണോ ഇയര്‍ഫോണോ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ഹെഡ്ഫോണുകള്‍ ഇയര്‍ഫോണുകളേക്കാള്‍ മികച്ചതാണ്, കാരണം അവ ഇയര്‍ ഡ്രമ്മിനോട് അടുക്കില്ല. ഇയര്‍ഫോണില്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നത് കേള്‍വിയെ സാരമായി ബാധിക്കുകയും കര്‍ണപടത്തിന് കേടുപാടുകള്‍ വരുത്തി കേള്‍വിക്കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു.

കോട്ടണ്‍ ബഡ്‌സിന്റെ ഉപയോഗം

കോട്ടണ്‍ ബഡ്‌സിന്റെ ഉപയോഗം

ഇയര്‍ബഡുകളോ വിരലുകളോ ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നത് ആളുകള്‍ക്ക് ഉള്ള ഒരു സാധാരണ ശീലമാണ്. എന്നാല്‍ ഈ ശീലം തെറ്റാണ്. കാരണം ഇത് ചെവിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ കേള്‍വിയെ സാരമായി ബാധിക്കുകയും ചെയ്യും. ചെവിയില്‍ വിരലുകള്‍ ഉപയോഗിക്കുന്നതിലൂടെ, നമ്മുടെ കൈകള്‍ ധാരാളം രോഗാണുക്കളുടെ കൂടാരമായതിനാല്‍ നമ്മുടെ ചെവികളിലും ഇത് അണുബാധയിലേക്ക് നയിക്കുന്നു. ചെവികള്‍ക്ക് സ്വന്തമായി ഒരു ക്ലീനിംഗ് സംവിധാനമുണ്ട്, അതിനാല്‍ വൃത്തിയാക്കല്‍ ആവശ്യമില്ല. പക്ഷേ, ചെവിയില്‍ അമിതമായ മെഴുക് ഉണ്ടെങ്കില്‍ ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ സമീപിച്ച് അത് പരിഹരിക്കാം.

Most read:കരുത്തുറ്റ അസ്ഥിയും മറ്റ് ഗുണങ്ങളും; എല്ല് സൂപ്പ് കഴിച്ചാലുള്ള നേട്ടങ്ങള്‍ ഇത്‌Most read:കരുത്തുറ്റ അസ്ഥിയും മറ്റ് ഗുണങ്ങളും; എല്ല് സൂപ്പ് കഴിച്ചാലുള്ള നേട്ടങ്ങള്‍ ഇത്‌

പുകവലി ശീലം

പുകവലി ശീലം

പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ദോഷം വരുത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ഒരാളുടെ കേള്‍വിയെയും സാരമായി ബാധിക്കും. പുകവലി ധമനികളെ കട്ടിയാക്കുന്നു, ഇത് ചെവികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് ചെവികളെ ദുര്‍ബലമാക്കുകയും ഒരു വ്യക്തിയെ കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മോശം ദന്ത സംരക്ഷണം

മോശം ദന്ത സംരക്ഷണം

മോശം ദന്ത ശുചിത്വം കാരണം ബാക്ടീരിയകള്‍ രക്തത്തില്‍ പ്രവേശിക്കുന്നു. ഇത് അണുബാധയ്ക്ക് കാരണമാകുകയും നമ്മുടെ ചെവി ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം വിതരണം ചെയ്യുന്ന ധമനികളെ ചുരുക്കുകയും ചെയ്യും. അതുപോലെ, ചെവികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെയും വരും. ഇത് നമ്മുടെ കേള്‍വിയെ ബാധിക്കുന്നു.

Most read:ഭാവിയിലെ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന് WHOMost read:ഭാവിയിലെ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന് WHO

മദ്യപാനം

മദ്യപാനം

മദ്യപാനം കരളിന് മാത്രമല്ല, തലച്ചോറിലെ ഞരമ്പുകള്‍ക്കും കേടുപാടുകള്‍ വരുത്തുന്നു. പ്രത്യേകിച്ച് വളരെ ചെറിയ ശബ്ദങ്ങള്‍ വ്യാഖ്യാനിക്കാനും പ്രോസസ്സ് ചെയ്യാനും ഉള്ള കഴിവ് കുറയ്ക്കുന്നു. അതുവഴി ഭാഗികമോ പൂര്‍ണ്ണമോ ആയ കേള്‍വിക്കുറവിനുള്ള അപകടസാധ്യതകളും വര്‍ദ്ധിപ്പിക്കുന്നു.

അണുബാധകള്‍ അവഗണിക്കുന്നത്

അണുബാധകള്‍ അവഗണിക്കുന്നത്

ബാക്ടീരിയ അണുബാധ ചെവിയിലെ രോമകോശങ്ങളെ നശിപ്പിക്കും. ചികിത്സിച്ചില്ലെങ്കില്‍, അണുബാധകള്‍ വീണ്ടും ഉണ്ടാകുകയും നിങ്ങളുടെ കേള്‍വിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുകയും നിങ്ങള്‍ക്ക് സുഖം തോന്നുകയും ചെയ്യുമെങ്കിലും, അണുബാധ നിങ്ങളുടെ ചെവിയില്‍ ആഴത്തില്‍ സജീവമായിരിക്കും. കാലക്രമേണ ഈ ബാക്ടീരിയകള്‍ അകത്തെയും മധ്യ ചെവിയെയും നശിപ്പിക്കും.

Most read:പ്രമേഹ രോഗികള്‍ പാദം സംരക്ഷിച്ചില്ലെങ്കില്‍ രോഗം മാരകമാകും; ഈ ശീലം പാലിക്കൂMost read:പ്രമേഹ രോഗികള്‍ പാദം സംരക്ഷിച്ചില്ലെങ്കില്‍ രോഗം മാരകമാകും; ഈ ശീലം പാലിക്കൂ

നിഷ്‌ക്രിയമായ ജീവിതശൈലി

നിഷ്‌ക്രിയമായ ജീവിതശൈലി

കൊറോണ കാരണം, ആളുകളുടെ ജീവിതശൈലിയില്‍ ഗുരുതരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീര്‍ഘനേരം നിഷ്‌ക്രിയമായി ഇരിക്കുന്നത് നമ്മുടെ ശരീരത്തിലെ ഓക്സിജന്‍ രക്തചംക്രമണം കുറയ്ക്കുന്നു. ആവശ്യത്തിന് രക്തയോട്ടം ഇല്ലാത്തത് നമ്മുടെ കേള്‍വിയെയും ബാധിക്കുന്നു.

ചെവിയുടെ ആരോഗ്യത്തിന്

ചെവിയുടെ ആരോഗ്യത്തിന്

ഏതൊരു ശീലവും നിങ്ങളുടെ മനസ്സിന് ഉപബോധമനസ്സോടെ പരിചിതമാകാന്‍ സാധാരണയായി 21 ദിവസമെടുക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, സമീകൃതാഹാരം, നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പരിചരണം എന്നിവ നിങ്ങളുടെ ചെവിക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത കുറയ്ക്കുന്നു. അതിനാല്‍ കേള്‍വിക്കുറവ് തടയുന്ന ഒരു ശീലം രൂപപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനാല്‍, ഈ ജീവിതശൈലി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളുടെ ചെവിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയൂ.

Most read:വയറിലുണ്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍; ഈ ഭക്ഷണം അവയെ ശക്തമാക്കുംMost read:വയറിലുണ്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍; ഈ ഭക്ഷണം അവയെ ശക്തമാക്കും

English summary

Daily Habits That Can Damage Your Ears in Malayalam

We do not even realize how our habits are going to affect our hearing in the long run. Here are the daily habits that can damage your ears.
Story first published: Friday, August 26, 2022, 12:47 [IST]
X
Desktop Bottom Promotion