For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവയാണ്: ദിവസവും കഴിച്ചാല്‍ ഫലം മോശം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് ശരീരത്തെ മോശമായ രീതിയില്‍ ആണോ നല്ല രീതിയില്‍ ആണോ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യകരമെന്ന് കരുതി നാം കഴിക്കുന്ന പല ഭക്ഷണങ്ങളും അനാരോഗ്യത്തിലേക്ക് വാതില്‍ തുറക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ മുഖ്യപങ്ക് വഹിക്കുന്നതാണ് ഭക്ഷണം. എല്ലാ ദിവസവും കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമാണോ അതോ അനാരോഗ്യകരമാണോ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയില്‍ ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കും അല്ലെങ്കില്‍ മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു.

Daily Foods That Are Bad For Your Heart

ഭക്ഷണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ നാം പലപ്പോഴും കഴിക്കുന്ന പല ഭക്ഷണങ്ങള്‍ക്കും നമ്മുടെ ജീവന്റെ വിലയാണ് ഉള്ളത് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. വൈറ്റ്‌ബ്രെഡ് പോലുള്ളവയെല്ലാം ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നത്തിന് തുടക്കം കുറിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ്, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവ പതിവായി ഉപയോഗിക്കുന്നത് പലപ്പോഴും ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്‍, പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ചേര്‍ക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് എന്ന് നമുക്ക് നോക്കാം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് ധാന്യങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഇവ കഴിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ നമുക്ക് അത് ആരോഗ്യകരമായി മാറുന്നുണ്ട്. പലരും ഇത് ഹൃദയത്തിന് മികച്ചതാണ് എന്ന് കരുതുന്നുണ്ട്. എന്നാല്‍ ഇത് ഹൃദയത്തിന് എത്രത്തോളം ദോഷം നല്‍കുന്നതാണ് എന്ന് പലരും അറിയുന്നില്ല. കാരണം ഇവയില്‍ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ഇത് രാവിലെ തന്നെ കഴിക്കുന്നത് അനാരോഗ്യകരമാണ് എന്നാണ് പലരും പറയുന്നത്. ഇതിന് പകരമായി വീട്ടില്‍ പാകം ചെയ്ത പോഹ (അവില്‍), ബാര്‍ലി റൊട്ടി മുതലായവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഹൃദയത്തെ സ്‌ട്രോംങ് ആക്കുന്നതിനും ധാന്യങ്ങള്‍ സഹായിക്കുന്നുണ്ട്.

 സസ്യങ്ങളില്‍ നിന്നുള്ള കൊഴുപ്പ്

സസ്യങ്ങളില്‍ നിന്നുള്ള കൊഴുപ്പ്

കൊഴുപ്പ് പല തരത്തിലും ശരീരത്തിന് ദോഷകരമാണ്. എന്നാല്‍ വനസ്പതി ഏറ്റവും മോശമായ കൊഴുപ്പാണെന്ന് എത്രപേര്‍ക്ക് അറിയാം. ആരോഗ്യത്തിന് വേണ്ടി ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പ്രത്യേകിച്ച് ഹൃദയത്തിന്റെ അനാരോഗ്യം. അതുകൊണ്ട് വനസ്പതിക്ക് പകരമായി നമുക്ക് നെയ്യ് ഉപയോഗിക്കാം. കാരണം ഇത് ആരോഗ്യകരമായ കൊഴുപ്പാണ്. വിത്തുകളില്‍ നിന്ന് എടുക്കുന്ന കൊഴുപ്പും മികച്ചതാണ്. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതല്ല. അതുകൊണ്ട് ഇനി വനസ്പതി ഉപയോഗിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം.

 സോഡ

സോഡ

പലരുടേയും ശീലമാണ് ക്ഷീണം മാറാന്‍ സോഡയെ, സോഡ നാരങ്ങയോ കുടിക്കുന്നത്. ഇടക്ക് കുടിക്കുന്നത് കൊണ്ട് ഇത് ശരീരത്തിന് ദോഷം ചെയ്യുന്നില്ല. എന്നാല്‍ സ്ഥിരമായി ഇത് കുടിക്കുന്നതും കഴിക്കുന്നതും വളരെയധികം അപകടകരമാണ്. സോഡയിലെ രാസവസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ കുടല്‍ ബാക്ടീരിയയെ മാറ്റിമറിക്കുകയും ഒടുവില്‍ നിങ്ങളുടെ ഹൃദയത്തെ കൂടുതല്‍ അനാരോഗ്യത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ സോഡ എന്ന ശീലം ഇന്ന് തന്നെ ഉപേക്ഷിക്കു.

ഫ്രഷ് ജ്യൂസുകള്‍

ഫ്രഷ് ജ്യൂസുകള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഫ്രഷ് ജ്യൂസ് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഫ്രഷ് ജ്യൂസ് തയ്യാറാക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന പഞ്ചസാര നിങ്ങളെ മരണത്തിലേക്കാണ് എത്തിക്കുന്നത്. ജ്യൂസ് ആരോഗ്യകരമാണ് എന്ന് കരുതി മധുരത്തിന് വേണ്ടി പഞ്ചസാര ചേര്‍ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വീട്ടിലാണെങ്കില്‍ ഇതിനെ നമുക്ക് ഒഴിവാക്കാം. എന്നാല്‍ പുറത്ത് നിന്ന് ജ്യൂസ് കഴിക്കുമ്പോള്‍ പഞ്ചസാര എന്ന അവിഭാജ്യഘടകം കൂടി അതിനോടൊപ്പം ചേരുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പറ്റുമെങ്കില്‍ വീട്ടില്‍ തന്നെ ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കി കുടിക്കാന്‍ ശ്രദ്ധിക്കുക. മധുരത്തിന് വേണമെങ്കില്‍ നിങ്ങള്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നു.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്

ബ്രഡ് ആരോഗ്യകരമല്ലെന്ന് നമുക്കെല്ലാം അറിയാം. കാരണം അമിതമായി വെളുത്ത റൊട്ടി കഴിക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന് കാരണം എന്ന് പറയുന്നത് ബ്രെഡുകളിലെ അന്നജമാണ്. ഇതിന്റെ അളവ് ബ്രെഡില്‍ വളരെ കൂടുതലായതിനാല്‍ ആസിഡ് റിഫ്ളക്സ്, വയറു വീര്‍ക്കല്‍, മലബന്ധം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ നിരന്തരം ഇരയാകുന്നു. ദഹനത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന നാരുകളും പ്രോട്ടീനും ഇതില്‍ കുറവായതിനാല്‍, വൈറ്റ് ബ്രെഡ് ദഹിക്കുകയും വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ഉപ്പ്

ഉപ്പ്

ഉപ്പ് എത്രത്തോളം അപകടകാരിയാണെന്ന് നമുക്കറിയാം. എന്നാല്‍ ഉപ്പില്ലാതെ ഒരു ദിവസം പോലും നമുക്ക് മുന്നോട്ട് പോവുന്നതിനും സാധിക്കില്ല. അമിതമായ ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും ഇത് ഹൃദയസ്തംഭനം, ഹൃദയാഘാതം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയിലേക്ക് നിങ്ങളെ എത്തിക്കുമെന്നും മനസ്സിലാക്കുക. പല ആരോഗ്യ രംഗത്തെ പ്രമുഖരും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് മാത്രമല്ല ഉപ്പ് അധികം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ വായയില്‍ വരള്‍ച്ചയുണ്ടാക്കുകയും അമിതമായി ദാഹം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഹൃദയത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉപ്പിന്റെ സ്ഥാനം അതുകൊണ്ട് തന്നെ അത്ര നിസ്സാരമല്ല.

അരി

അരി

അരി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. കാരണം ചോറ് ഒരു നേരമെങ്കിലും കഴിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അരിയില്‍ ഉയര്‍ന്ന അളവില്‍ അന്നജം അടങ്ങിയിട്ടുണ്ടെന്നത് പല ഗവേഷകരും പറഞ്ഞ് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് പ്രമേഹ രോഗികള്‍ അധികമായി അരി ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന് പറയുന്നത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഹൃദയത്തിന് തകരാറുണ്ടാക്കുകയും ചെയ്യുന്നു.

most read:കളിമണ്‍ പാത്രത്തിലെ ഒരു തുള്ളി വെള്ളം മതി ആയുസ്സിന്

most read:ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്‌നങ്ങള്‍

English summary

Daily Foods That Are Bad For Your Heart In Malayalam

Here in this article we are sharing some foods that are damaging your heart in malayalam. Take a look.
Story first published: Friday, May 27, 2022, 13:00 [IST]
X
Desktop Bottom Promotion