Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സൈറ്റോമെഗാലോ വൈറസ്; കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം
കോവിഡ് 19 എന്നത് വന്നുകഴിഞ്ഞാല്‍ പൂര്‍ണമായും ഭേദമാകുന്ന ഒരു അസുഖമായി ഇതുവരെ കണക്കാക്കിയിട്ടില്ല. സാധാരണ അസുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് വൈറസ് ബാധയ്ക്ക് ശേഷവും ആളുകളില്‍ പലപല അസ്വസ്ഥതകളും കണ്ടുവരുന്നു. കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിങ്ങനെ പലതരം അനുബന്ധ രോഗങ്ങള്‍ വരുന്നത് നാം കണ്ടുകഴിഞ്ഞു. ഇപ്പോള്‍ പുതുതായി മറ്റൊന്നു കൂടി തല ഉയര്‍ത്തിയിരിക്കുകയാണ്.
ഡല്‍ഹിയിലാണ് കഴിഞ്ഞദിവസം കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച അഞ്ചുപേര്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലാണ്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രി ചെയര്മാന് പ്രൊഫ. അനില്‍ അറോറ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് സൈറ്റോമെഗാലോ വൈറസ്
രോഗപ്രതിരോധ ശേഷി ദുര്‍ബലമായ ആളുകളെ ബാധിക്കുന്ന വൈറസാണ് സൈറ്റോമെഗലോവൈറസ് (സിഎംവി). ഇതൊരു ഡബിള്‍ സ്ട്രാന്‍ഡഡ് ഡിഎന്‍എ വൈറസും ഹെര്‍പ്പസ് വൈറസ് കുടുംബത്തിലെ അംഗവുമാണ്. ആരോഗ്യമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ആശങ്കയല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ഈ വൈറസ് കാര്യമായി ബാധിച്ചേക്കാം. അണുബാധയ്ക്കുശേഷം ജീവിതകാലം മുഴുവന്‍ ഒരാളുടെ ശരീരത്തിനുള്ളില്‍ ഈ വൈറസ് തുടര്‍ന്നേക്കാം. രോഗം ബാധിച്ച വ്യക്തിയുടെ രക്തം, മൂത്രം, ഉമിനീര് എന്നിവയിലൂടെയാണ് വൈറസ് പടരുന്നത്.

കോവിഡ് രോഗികളെ എങ്ങനെ ബാധിക്കുന്നു
കോവിഡ് സ്ഥിരീകരിച്ച് 20 മുതല്‍ 30 ദിവസത്തിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ സ്ഥിരീകരിക്കുന്നു. കോവിഡ് ബാധിതരില്‍ മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. വൈറസ് ബാധിച്ച രോഗികളുടെ മലത്തില്‍ രക്തം, വയറുവേദന എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേരില്‍ ഒരാള്‍ ഗുരുതരമായ കോവിഡ് അണുബാധയും അമിത രക്തസ്രാവവും മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

രോഗികളില്‍ സൈറ്റോമെഗലോ വൈറസിന് കാരണമാകുന്നത് എന്താണ്
ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകളെ ഈ വൈറസ് ബാധിക്കുന്നതിനാല്‍, പ്രതിരോധശേഷിയില്‍ വിട്ടുവീഴ്ച ചെയ്യുന്ന കോവിഡ് രോഗികള്‍ക്ക് ഈ വൈറസ് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. കഠിനമായ കോവിഡ് രോഗികള്‍ക്ക് ചിലപ്പോള്‍ സ്റ്റിറോയിഡ് തെറാപ്പി സ്വീകരിക്കേണ്ടിവരും. ഇത് അവരുടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും സൈറ്റോമെഗലോ വൈറസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അനുബന്ധ ലക്ഷണങ്ങള്‍
സൈറ്റോമെഗലോവൈറസ് പ്രാഥമികമായി രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ബാധിക്കുന്നു, അതിനാല്‍ ഇത് ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. എന്നിരുന്നാലും, നിങ്ങള്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുന്ന ചില അടയാളങ്ങളും ലക്ഷണങ്ങളും ഉണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, തൊണ്ടവേദന, പേശിവേദന, ക്ഷീണം, ഗ്രന്ഥി വീക്കം, പനി എന്നിവ സാധാരണ ലക്ഷണങ്ങളില്‍ ചിലതായിരിക്കാം. വയറിളക്കം, വയറുവേദന, പനി, മലാശയ രക്തസ്രാവം, ശരീരഭാരം കുറയല്‍ എന്നിവ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളായി കണക്കാക്കാം.

ഇത് എങ്ങനെ കണ്ടെത്താം
വൈറസ് ബാധ നിര്‍ണ്ണയിക്കാന്‍ രക്തവും മൂത്ര പരിശോധനയും കൂടാതെ സൈറ്റോമെഗലോവൈറസ് ആന്റിജന്‍, വൈറസ് കള്‍ച്ചര്‍ അല്ലെങ്കില്‍ പി.സി.ആര് ടെസ്റ്റ് എന്നിവയാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.



Click it and Unblock the Notifications
