For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും ഭീകരം സയനൈഡ്;ക്രൂരമരണത്തിന്‍റെ മറ്റൊരുമുഖം

|

കൂടത്തായി എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ച് പിളർക്കുന്ന ഒരു ഓർമ്മയാണ് ഇപ്പോൾ നമുക്കെല്ലാം. ക്രൂരമായ കൂട്ടക്കൊലപാതകങ്ങൾ വാർത്താ പ്രാധാന്യം നേടിയത് ഈ അടുത്ത കാലത്താണ്. അന്വേഷണത്തിനൊടുവിൽ മൂന്ന് പേർ അറസ്റ്റിലായെങ്കിലും മരണകാരണമായ സയനൈഡ് തന്നെയാണ് ഇന്നും ഉത്തരമില്ലാ ചോദ്യമായി നിൽക്കുന്നത്. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഉൾപ്പടെയാണ് പ്രതി യാതൊരു മനസാക്ഷിയും ഇല്ലാതെ കൊന്നു തള്ളിയത്.

2002 മുതല്‍ അരങ്ങേറിയ ക്രൂരപരമ്പരക്ക് ഈ അടുത്ത ദിവസങ്ങളിലായാണ് തിരശ്ശീലയിട്ടത്. മരണപ്പെട്ടത് ഒരേ കുടുംബത്തിൽ നിന്നുള്ള ആറ് പേരാണ്. ആറ് പേരേയും കൊലപ്പെടുത്തിയതാകട്ടെ സയനൈഡ് എന്ന് ഭീകര വിഷം ഉപയോഗിച്ചും. ഭക്ഷണം കഴിച്ച ശേഷമാണ് ആറ് പേരും മരണപ്പെട്ടത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവും. പ്രാഥമിക നിഗമനത്തിൽ സയനൈഡ് തന്നെയാണ് മരണ കാരണം എന്ന് തന്നെയാണ് അധികൃതരും പറയുന്നത്.

Most read: 40കഴിഞ്ഞ പുരുഷന് ഇടക്ക് ഈ ടെസ്റ്റ് നിർബന്ധം, കാരണംMost read: 40കഴിഞ്ഞ പുരുഷന് ഇടക്ക് ഈ ടെസ്റ്റ് നിർബന്ധം, കാരണം

എന്താണ് സയഡൈന്, സയനൈഡ് കഴിച്ചാൽ മരണപ്പെടുന്നത് എങ്ങനെ, വേനാജനകമായിരിക്കുമോ മരണം? ഇതെല്ലാം പലപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി തന്നെ നിലനിൽക്കുകയാണ്. കാരണം സയനൈഡ് കഴിച്ചവരാരും തന്നെ ഇന്ന് ജീവനോടെ ഇല്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് മരണത്തിന്‍റെ തീവ്രതയെക്കുറിച്ച് പലപ്പോഴും വിവരിച്ച് തരാൻ ആർക്കും കഴിയുകയുമില്ല.

എന്നാൽ എങ്ങനെയാണ് സയനൈഡ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് എന്നും എങ്ങനെ ഇത് നിങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നു എന്നും നമുക്ക് നോക്കാം. അതിക്രൂരമരണത്തിലേക്ക് തള്ളി വിടുന്ന ഒന്നാണ് സയനൈഡ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യമുള്ള ഒരു വ്യക്തിയെ കൊല്ലാൻ ഒരു തരി പൊട്ടാസ്യം സയനൈഡ് മതി. കൂടുതൽ അറിയാന്‍ വായിക്കൂ.

 എന്താണ് സയനൈഡ്?

എന്താണ് സയനൈഡ്?

എന്താണ് സയനൈഡ് എന്ന് അറിയുമോ? സയനൈഡ് വിവിധ തരത്തിലാണ് ഉള്ളത്. പൊട്ടാസ്യം സയനൈഡ് അല്ലെങ്കിൽ സോഡിയം സയനൈഡ്. മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ മാറി പ്രവർത്തിക്കുന്നതിന് പൊട്ടാസ്യം സയനൈഡിന് സാധിക്കുന്നുണ്ട്. മരണത്തിന് ഏറ്റവും എളുപ്പം എന്ന് കരുതി പലരും തിരഞ്ഞെടുക്കുന്ന ഈ മാര്‍ഗ്ഗം മരണ വേദനയുടെ കാഠിന്യം എന്താണെന്ന് വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിങ്ങളെ മനസ്സിലാക്കിപ്പിക്കുന്നു.

കഴിച്ചാൽ ഉടനേ മരിക്കുമോ?

കഴിച്ചാൽ ഉടനേ മരിക്കുമോ?

സിനിമയിലും മറ്റും നാം കണ്ടിട്ടുണ്ടാവും സയനൈഡ് കഴിച്ച ഉടനേ തന്നെ മരണം സംഭവിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സയനൈഡ് കഴിച്ചാൽ നിമിഷ നേരങ്ങള്‍ക്കുള്ളിൽ തന്നെ മരണം സംഭവിക്കുന്നുണ്ടോ? സയനൈഡ് കഴിച്ചാൽ ഉടനേ തന്നെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം എന്ന് പറയുന്നത് ബോധം നഷ്ടപ്പെടുന്നതാണ്. തുടര്‍ന്ന് 3-15 മിനിട്ടുകൾക്ക് ഉള്ളിലാണ് മരണം സംഭവിക്കുന്നത്. എന്നാല്‍ മറ്റേതൊരു മരണത്തേക്കാളും വളരെയധികം ഭീകരമായ ഒരു മരണമായിരിക്കും സയനൈഡ് മരണത്തിലൂടെ ഉണ്ടാവുന്നതും.

ശരീരത്തിൽ സംഭവിക്കുന്നത്

ശരീരത്തിൽ സംഭവിക്കുന്നത്

പൊട്ടാസ്യം സയനൈഡ് ആണ് കഴിച്ചിരിക്കുന്നത് എന്നുണ്ടെങ്കിൽ ആദ്യം ഇത് വായിലേക്ക് ഇടുമ്പോൾ തന്നെ ഇത് ഉമിനീരുമായി കലരുന്നു. ശേഷം സയനൈഡ് ഹൈഡ്രോസയനിക് ആസിഡ് ആയി മാറുകയാണ് ചെയ്യുന്നത്. ഓക്സിജന്‍റെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല ഇത് രക്തധമനികളിലേക്ക് പെട്ടെന്ന് കലരുന്നു. അതിന്‍റെ ഫലമായി കോശങ്ങളിൽ ഓക്സിജന്‍റെ ഉപയോഗം തടസ്സപ്പെടുന്നു. ഇതിന്‍റെ ഫലമായി ആന്തരിക ശ്വസനം തടസ്സപ്പെടുന്നു. ഒരിക്കലും സ്ലോപോയ്സൺ എന്ന് സയനൈഡിനെ പറയാൻ കഴിയില്ല. വെറും മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ മരണം സംഭവിക്കുന്നു. ചില അവസരങ്ങളിൽ മണിക്കൂറുകളോളം ശരീരത്തിൽ വിഷത്തിന്‍റെ പ്രവർത്തനം നടക്കുന്നില്ല. അതുകൊണ്ട് തന്നെ സാധാരണ അവസ്ഥയിൽ പലപ്പോഴും മണിക്കൂറുകളോളം കഴിയുന്നു. ശരീരത്തിലേക്ക് വിഷം പ്രവർത്തിക്കുന്നതിന് സമയമെടുക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

 ലക്ഷണങ്ങൾ എന്തൊക്കെ?

ലക്ഷണങ്ങൾ എന്തൊക്കെ?

സയനൈഡ് കഴിച്ചുള്ള മരണത്തിന് വളരെ തീവ്രമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നത്. സയനൈഡ് ശരീരത്തിൽ എത്തിക്കഴിഞ്ഞാല്‍ തന്നെ ബോധക്ഷയം സംഭവിക്കുന്നു. എങ്കിലും ശരീരത്തിന് അകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധം ഉണ്ടാവുന്നു. മൂന്ന് മുതല്‍ അഞ്ച് മിനിട്ടോളം ബോധക്ഷയത്തിലേക്ക് അടുക്കുന്ന അവസ്ഥയിൽ ആയിരിക്കും എങ്കിലും അതികഠിനമായ നെഞ്ച് വേദന ഉണ്ടാവുന്നു. ഉപ്പ് കല്ല് പോലെയാണ് സയനൈഡ്. ഇത് ഉള്ളിൽ ചെന്നാൽ ആദ്യം തന്നെ വളരെയധികം വെപ്രാളം കാണിക്കുകയും അലറി വിളിക്കുകയും ചെയ്യുന്നു.

 ലക്ഷണങ്ങൾ എന്തൊക്കെ?

ലക്ഷണങ്ങൾ എന്തൊക്കെ?

അടുത്ത പടിയെന്ന നിലക്ക് പിന്നീട് അതികഠിനമായ ഛർദ്ദിയും തലവേദനയും ഉണ്ടാവുന്നു. ഇതെല്ലാം വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സംഭവിക്കുന്നത്. വളരെയധികം പരിഭ്രാന്തിയോട് കൂടിയ മരണ ലക്ഷണങ്ങളാണ് കഴിച്ച വ്യക്തി പ്രകടിപ്പിക്കുന്നത്. ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറയുമ്പോൾ തലച്ചോറിലേയും ഹൃദയത്തിലേയും കോശങ്ങൾ നശിക്കുന്നു. പലപ്പോഴും ഇത് ശ്രദ്ധയിൽ പെട്ട് ചികിത്സ നല്‍കിയാലും പിന്നീട് പൂർണമായു ഒരു തിരിച്ച് വരവ് രോഗിക്ക് ഉണ്ടാവുന്നില്ല. ശാരീരിക വൈകല്യത്തോടെയാണ് പിന്നീടുള്ള ജീവിതം കഴിയേണ്ടി വരുന്നത്.

 സയനൈഡിന്‍റെ രുചി

സയനൈഡിന്‍റെ രുചി

സയനൈഡിന്‍റെ രുചിയെക്കുറിച്ച് പല വിധത്തിലുള്ള കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തീക്ഷ്ണമായ എരിവുള്ള രുചിയാണ് സയനൈഡിന് എന്നാണ് ഗവേഷകാഭിപ്രായം. പച്ച ബദാമിന്‍റെ ഗന്ധമായിരിക്കും ഇതിനുണ്ടാവുന്നതും. ശരീരത്തിലെ പ്രവർത്തനങ്ങളൾക്ക് രക്തത്തിലെ ഓക്സിജൻ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ രക്തത്തിന്‍റെ നിറത്തിൽ മാറ്റം സംഭവിക്കുന്നു. ഇരുണ്ട ചുവന്ന നിറത്തിലുള്ള രക്തമാണ് സാധാരണ ഉണ്ടാവുക. എന്നാൽ സയനൈഡ് കഴിച്ചാണ് മരണം എന്നുണ്ടെങ്കിൽ രക്തത്തിലെ സയനൈഡിന്‍റെ അംശം കാരണം അത് തിളക്കമുള്ള ചുവന്ന നിറമായി മാറുന്നു.

ആരോഗ്യമുള്ള വ്യക്തിയുടെ മരണത്തിന്?

ആരോഗ്യമുള്ള വ്യക്തിയുടെ മരണത്തിന്?

ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ജീവഹാനിക്ക് 50 മുതൽ 60 വരെ മില്ലിഗ്രാം ഹൈഡ്രജൻ സയനൈഡ് കാരണമാകുന്നുണ്ട്. എന്നാൽ വ്യക്തിയുടെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, ശരീരഭാരം, ഉള്ളിലെത്തിയ സയനൈഡിന്‍റെ അളവ് എന്നിവയെല്ലാം മരണത്തിന്‍റെ തോത് കുറക്കുകയും കൂട്ടുകയും ചെയ്യുന്നുണ്ട്. പൊട്ടാസ്യം സയനൈഡ് എന്ന് പറയുന്നത് ജ്വല്ലറി മേക്കിംഗിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ കൃത്യസമയത്ത് ഇതിനെ പ്രതിരോധിക്കുകയും ഉടനേ തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്താൽ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ തലച്ചോറിലെ കോശങ്ങൾ നിർജ്ജീവമാകുന്നത് കൊണ്ടു തന്നെ പലപ്പോഴും ആ വ്യക്തി ഇനിയുള്ള ജീവിതകാലം മുഴുവൻ കോമ സ്റ്റേജിൽ ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Cyanide Poisoning: Symptoms, Treatment, Complications

Here we talking about the overview of cyanide poisoning, check out the symptoms, treatment and complications. Read on.
X
Desktop Bottom Promotion