For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധം സൂപ്പറാക്കും ചായ; ദിവസവും കുടിക്കണം വെറുംവയറ്റില്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് ശരീരത്തിന് വേണ്ടത്ര രോഗപ്രതിരോധ ശേഷി ഇല്ല എന്നുള്ളതാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെ പലപ്പോഴും രോഗപ്രതിരോധ ശേഷി നമ്മളെ തേടിയെത്തുന്നുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൊവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.

രോഗപ്രതിരോധ ശേഷി നല്‍കും മികച്ച ആറ് ചായകള്‍രോഗപ്രതിരോധ ശേഷി നല്‍കും മികച്ച ആറ് ചായകള്‍

രോഗകാരികളായ അണുക്കളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാന്‍ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ശരീരത്തില്‍ അത്യാവശ്യമാണ്. ഇത് മനുഷ്യ ശരീരത്തില്‍ വിവിധ വൈറല്‍ അണുബാധകളുടെ ആഘാതം കുറയ്ക്കും. എന്നിരുന്നാലും, ശക്തമായ രോഗപ്രതിരോധ ആരോഗ്യം വളര്‍ത്തിയെടുക്കാന്‍ സമയവും സമീകൃതാഹാരവും ആവശ്യമാണ്. എന്നാല്‍ ശക്തമായ രോഗപ്രതിരോധ ആരോഗ്യം വളര്‍ത്തിയെടുക്കാന്‍ ആരോഗ്യകരമായ ദഹനവ്യവസ്ഥ എല്ലായ്‌പ്പോഴും അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന തരത്തിലുള്ള ഒരു ചായയാണ് ഇന്ന് തയ്യാറാക്കുന്നത്. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

ജീരകം, മല്ലി, പെരുംജീരകം എന്നിവയാണ് ഇതിന് ആവശ്യമായി വേണ്ട വസ്തുക്കള്‍. ഇത്തരത്തില്‍ ആരോഗ്യകരമായ അടുക്കള സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ചായ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഈ മൂന്ന് സുഗന്ധവ്യഞ്ജനങ്ങളിലും മികച്ച ദഹനം, ഉപാപചയം, പ്രതിരോധശേഷി എന്നിവയ്ക്ക് സഹായിക്കുന്ന പോഷകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇതിനൊപ്പം ജീരകം-മല്ലി-പെരുംജീരകം ചായയും ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

കഴിക്കേണ്ടത് എങ്ങനെ?

കഴിക്കേണ്ടത് എങ്ങനെ?

ഈ ഡിറ്റോക്‌സ് ചായ വെറും വയറ്റില്‍ തന്നെ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ ഭക്ഷണത്തിന് ശേഷം ഒരു ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും കുടിക്കാവുന്നതാണ്. ഇത് ചൂടും തണുപ്പും ആക്കി കഴിക്കാം. ജീരകം-മല്ലി-പെരുംജീരകം ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് ഇത് എങ്ങനെ കൃത്യമായ അളവില്‍ ഉണ്ടാക്കിയെടുക്കാം എന്നും നമുക്ക് നോക്കാം.

ചേരുവകള്‍: അര ടീസ്പൂണ്‍ ജീരകം

അര ടീസ്പൂണ്‍ മല്ലി

അര ടീസ്പൂണ്‍ പെരുംജീരകം

2 കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു ഇടത്തരം തീയില്‍ 10 മിനിറ്റോ അതില്‍ കൂടുതലോ തിളപ്പിച്ച് ഈ വെള്ളം പകുതിയായി തിളപ്പിച്ചെടുക്കുക. ശേഷം ഇത് നല്ലതുപോലെ അരിച്ചെടുത്ത് ദിവസം മുഴുവന്‍ കുടിക്കാവുന്നതാണ്. ഇത് കൂടാതെ മറ്റൊരു രീതിയിലും ചായ തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി ഇവയെല്ലാം രാത്രിയില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ, എല്ലാം നല്ലതു പോലെ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ ഒഴിച്ച് കുടിക്കുക.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍

ഈ കൂട്ടുകള്‍ എല്ലാം തന്നെ നല്ലതുപോലെ വറുത്ത് പൊടിക്കുക. നിങ്ങള്‍ക്കെ ചായ കുടിക്കാന്‍ തോന്നുമ്പോഴെല്ലാം ചൂടുവെള്ളത്തില്‍ ഇത് പകുത് ചേര്‍ക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ വരെ ചേര്‍ക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒരു ഓപ്ഷനാണ് ഈ ചായ. ഇത് മുകളില്‍ പറഞ്ഞതു പോലെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. രോഗത്തെ ഏത് രീതിയിലും പ്രതിരോധിക്കുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ് ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം മികച്ച് നില്‍ക്കുന്നത് തന്നെയാണ് ഈ പാനീയം.

ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ചായ കഴിക്കാവുന്നതാണ്. ദഹനം ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും ദഹനത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ദഹനം മികച്ചതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഈ ചായ കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമത് ചിന്തിക്കേണ്ടതായി വരുന്നില്ല. പിന്നീട് ഒരു രോഗങ്ങളും നിങ്ങളെ സ്പര്‍ശിക്കുകയില്ല എന്നുള്ളതാണ് വാസ്തവം.

English summary

Cumin-Coriander-Fennel Tea For A Healthy Gut And Strong Immunity

Here in this article we are discussing about cumin-coriander-fennel tea for a healthy gut and immunity. Take a look
Story first published: Wednesday, May 5, 2021, 13:43 [IST]
X
Desktop Bottom Promotion