For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേ

|

വരണ്ട കാലാവസ്ഥയിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് വരണ്ട ചുണ്ട്. ഇത് ഓരോ ദിവസം കഴിയുന്തോറും കൂടുന്ന അവസ്ഥയാണെങ്കിൽ പോലും അതിനെ വെറും സൗന്ദര്യ പ്രശ്നം മാത്രമായാണ് പലരും കണക്കാക്കുന്നത്. എന്നാൽ ഇത്തരം അവസ്ഥകളിൽ അതിന് പിന്നിലെ ചില കാരണങ്ങള്‍ അറിയേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള ബാമോ മറ്റോ പുരട്ടുമ്പോൾ ഈ വരണ്ട ചുണ്ടിനെ നമുക്ക് പരിഹരിക്കാവുന്നതാണ്. എന്നാൽ എത്രയൊക്കെ ഇവയെല്ലാം തേച്ചിട്ടും ഇത്തരം പ്രശ്നങ്ങൾ പൂർണമായും മാറാത്ത അവസ്ഥയുണ്ട്.

Most read: കൊറോണ വൈറസ്:വരണ്ടതൊണ്ട രോഗകാരണം,വ്യാജവാർത്ത അറിയാംMost read: കൊറോണ വൈറസ്:വരണ്ടതൊണ്ട രോഗകാരണം,വ്യാജവാർത്ത അറിയാം

എന്നാൽ ഇത്തരം അവസ്ഥയിൽ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്. എന്നാൽ ഇതിന് പിന്നിലെ ആരോഗ്യ പ്രശ്നങ്ങൾ എന്താണെന്ന് പലര്‍ക്കും അറിയുകയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരണ്ട ചുണ്ടിന് പുറകിലുണ്ട്. ഇത്തരത്തിൽ നിരന്തരം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകൾ എന്ന് നമുക്ക് നോക്കാം. വരണ്ട ചുണ്ടിന് പിന്നിലെ ആരോഗ്യപരമായ കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 യീസ്റ്റ് ഇൻഫെക്ഷൻ

യീസ്റ്റ് ഇൻഫെക്ഷൻ

യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകള്‍ മനസ്സിലാക്കുന്നതിന് വേണ്ടി ചുണ്ടിലെ വരൾച്ച സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് കൂടാതെ നിങ്ങളുടെ വായയുടെ കോണിൽ നിങ്ങൾക്ക് വിള്ളലുകൾ ഉണ്ടെങ്കിൽ ഇത് സത്യമാണ് എന്ന് നിങ്ങൾക്ക് ഉറപ്പിക്കാവുന്നതാണ്. നിങ്ങൾ ചുണ്ടുകൾ അമിതമായി നക്കുമ്പോൾ, ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉമിനീർ പലപ്പോഴും യീസ്റ്റ് വളരാൻ പ്രോത്സാഹിപ്പിക്കുന്നു, പ്രത്യേകിച്ചും വായയുടെ കോണുകളിൽ ഉമിനീർ കൊണ്ട് നനക്കുമ്പോൾ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുകയും ചുണ്ടുകൾ നനക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇത് കൂടാതെ തേൻ പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ യീസ്റ്റ് ഇൻഫെക്ഷനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

 അണുബാധ

അണുബാധ

അണുബാധ പോലുള്ളവ പലപ്പോഴും ഇത്തരം അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചുണ്ടിൽ ചുംബിക്കുന്നതിലൂടെ അണുബാധ പോലുള്ള അസ്വസ്ഥകൾ ചുണ്ടിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ചുണ്ടിൽ വളരെയധികം വരൾച്ച ഉണ്ടാക്കുകയും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം വൃത്തി പാലിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അണുബാധ പോലുള്ളവ അസ്വസ്ഥതകൾക്ക് പിന്നിലെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ചുണ്ടിലെ വരൾച്ച തന്നെയാണ്.

 നിർജ്ജലീകരണം

നിർജ്ജലീകരണം

ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടെങ്കിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നുണ്ട്. ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ല എന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രതീകൂലമായി ബാധിക്കുന്നുണ്ട്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല അത് നിങ്ങളുടെ നിർജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എപ്പോഴും ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ നോക്കാവുന്നതാണ്. വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം ജോജോബ ഓയില്‍, വെണ്ണ, ഷിയ ബട്ടർ എന്നിവയെല്ലാം ചുണ്ടിൽ തേക്കാവുന്നതാണ്.

സൂര്യപ്രകാശം അധികം കൊള്ളുന്നത്

സൂര്യപ്രകാശം അധികം കൊള്ളുന്നത്

സൂര്യപ്രകാശം അധികം കൊള്ളുന്നതിലൂടെ ഇത് ചുണ്ടിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ശരീരത്തിൽ സൺപ്രൊട്ടക്ഷൻ ക്രീം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നുണ്ട്. കൂടുതൽ സമയം സൂര്യപ്രകാശം കൊള്ളുന്നത് പലപ്പോഴും ചുണ്ട് വരണ്ടതാക്കുന്നതിനും നിറം മാറ്റുന്നതിനും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.

വിറ്റാമിൻ കുറവ്

വിറ്റാമിൻ കുറവ്

വിറ്റാമിൻ കുറവ് ചുണ്ടില്‍ കാണിക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ശരീരത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കണം എന്നുണ്ടെങ്കിൽ ആവശ്യമായ രീതിയിൽ വിറ്റാമിനും പ്രോട്ടീനും എല്ലാം ശരീരത്തിൽ എത്തേണ്ടതുമുണ്ട്. എന്നാൽ ഇതിന്‍റെ കുറവ് ശരീരത്തിൽ സംഭവിക്കുന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അതിൽ ഒന്നാണ് ചുണ്ടിലെ വരൾച്ച. വിറ്റാമിൻ ബി ആണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവരെ പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ് വിറ്റാമിൻ കുറവ് കൊണ്ട് ഉണ്ടാവുന്ന ചുണ്ടിലെ വരൾച്ച.

 വിറ്റാമിൻ എ കൂടുതലെങ്കിൽ

വിറ്റാമിൻ എ കൂടുതലെങ്കിൽ

ശരീരത്തിൽ വിറ്റാമിന്‍ എ കൂടുതലാണ് എന്നുണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ വിറ്റാമിൻ എ കൂടുതലണെങ്കിൽ അത് പലപ്പോഴും ചുണ്ടിലെ വിള്ളലായാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് വിറ്റാമിൻ എ കൂടുതൽ നമ്മുടെ ശരീരത്തിൽ എത്തുന്നത്. കൂടുതലുള്ള വിറ്റാമിൻ എ നമ്മുടെ കരളിൽ ശേഖരിച്ച് വെക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ചുണ്ടുകളിൽ വിള്ളലുണ്ടാക്കുന്നതിനും ചുണ്ടിൻറെ കോണിൽ വിള്ളലുണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. മാത്രമല്ല ഇത് ചർമ്മത്തിൽ മൊരിഞ്ഞിളകലിനും പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവരിലും ഇതേ അവസ്ഥയുണ്ടാവുന്നുണ്ട്. ഇവരിൽ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുകയും ഇതിന്‍റെ ലക്ഷണമായി ചുണ്ട് വരളുകയും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ വിളർച്ച, പ്രമേഹം, എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരിൽ എല്ലാം നിങ്ങളിലും ഇത്തരം അസ്വസ്ഥതകൾക്ക് മുന്നോടിയായി പലപ്പോഴും ചുണ്ട് വിണ്ട് പൊട്ടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ചുണ്ടിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കും മുൻപ് അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് പിന്നിലും പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്നതാണ് കാണിക്കുന്നത്.

English summary

Cracked Lips May Be A Sign Of Several Health Issues

Here in this article we are discussing about cracked lips may be the sign of several health issues. Read on.
X
Desktop Bottom Promotion