For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിനെടുത്ത് ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സിക്കണം; ഇല്ലെങ്കില്‍ ഗുരുതരം

|

കൊറോണ വൈറസ് നമ്മുടെ ജീവിതത്തെ പല തരത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്നുവരുന്ന പുതിയ വകഭേദങ്ങളും മൂന്നാം കോവിഡ് തരംഗത്തിന്റെ സാധ്യതയും ഉള്ളതിനാല്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ആശുപത്രി വാസത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് വൈറസിന്റെ വ്യാപനം തടയാനുള്ള ഏറ്റവും ഉത്തമമായ പ്രതിരോധ വഴിയായും കണക്കാക്കുന്നു.

Most read: തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴിMost read: തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴി

എന്നിരുന്നാലും, വാക്‌സിന്‍ പാര്‍ശ്വഫലങ്ങളും വാക്‌സിന്‍ എടുത്ത ശേഷം കോവിഡ് വരുന്നതും ആളുകളില്‍ ഇപ്പോഴും ആശങ്കയാണ്. ഇത് കോവിഡ് വാക്‌സിനുകളെ ചുറ്റിപ്പറ്റിയുള്ള സംശയം വര്‍ദ്ധിപ്പിക്കുകയും അതിന്റെ ഫലപ്രാപ്തിയില്‍ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ കോവിഡിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദം എല്ലാവര്‍ക്കും വാക്‌സിനേഷന്‍ എന്നതു തന്നെയാണ്.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സാധാരണം

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സാധാരണം

കൊറോണ വൈറസ് വാക്‌സിനേഷനില്‍ നിന്നുള്ള പാര്‍ശ്വഫലങ്ങള്‍ സാധാരണമാണ്. ഈ വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കുറയുന്നു. ഇന്‍ജക്ഷന്‍ എടുത്താല്‍ പനി, ജലദോഷം, ക്ഷീണം, വേദന എന്നിവയാണ് രോഗപ്രതിരോധ പ്രതികരണത്തിലേക്ക് നയിക്കുന്ന ചില പാര്‍ശ്വഫലങ്ങള്‍. എന്നിരുന്നാലും, ലക്ഷണങ്ങള്‍ ഇല്ലാത്ത ആളുകളുമുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുക എന്നതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ഒരു അണുബാധ വികസിപ്പിക്കുകയാണെന്നല്ല. പകരം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ബാഹ്യ രോഗകാരിയെ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് സൂചിപ്പിക്കുന്നതാണ്. കോവിഡ് വൈറസിന്റെ യഥാര്‍ത്ഥ സ്‌പൈക്ക് പ്രോട്ടീനിനോട് സാമ്യമുള്ള ഈ വൈറല്‍ കണങ്ങളെ ചെറുക്കാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയെന്ന് മനസിലാക്കാം. ഈ പാര്‍ശ്വഫലങ്ങള്‍ കൈകാര്യം ചെയ്യാവുന്നവയാണ്, മിക്കപ്പോഴും ഇത് ആശങ്കയുണ്ടാക്കുന്ന കാര്യവുമല്ല.

ആശങ്കയുടെ ഘട്ടം എപ്പോള്‍

ആശങ്കയുടെ ഘട്ടം എപ്പോള്‍

പനി, ദേഹാസ്വാസ്ഥ്യം, കൈയിലെ വേദന എന്നിവ വാക്‌സിനേഷനു ശേഷമുള്ള ഏറ്റവും സാധാരണവും നിരുപദ്രവകരവുമായ ചില ലക്ഷണങ്ങണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ കൊറോണ വൈറസ് അണുബാധകള്‍ പോലെ ഗൗരവമേറിയതോ അതുമായി ബന്ധപ്പെട്ടതോ അല്ലെങ്കിലും, കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ആവശ്യമായി വരുന്ന അസാധാരണ വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുടെ ഒരു പട്ടിക പുറത്തിറക്കി. വാക്‌സിനേഷന്‍ കഴിഞ്ഞ് 20 ദിവസത്തിനുള്ളില്‍, പട്ടികപ്പെടുത്തിയ ഏതെങ്കിലും പുതിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ആളുകള്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Most read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതംMost read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം

കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്

കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്

വാക്‌സിനേഷനു ശേഷം ഉടനടി ശ്രദ്ധ വേണ്ട ചില ലക്ഷണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ക്ഷീണം, തലവേദന, പേശി വേദന, വിറയല്‍, പനി, ഓക്കാനം എന്നിവ വാക്‌സിനേഷനു ശേഷമുള്ള ചില സാധാരണ പാര്‍ശ്വഫലങ്ങളാണ്. എന്നാല്‍ ചില ലക്ഷണങ്ങള്‍, അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ആശങ്കയുണ്ടാക്കാം. പൊതുവായ പാര്‍ശ്വഫലങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിട്ടൊഴിയും. എന്നിരുന്നാലും, ചില പാര്‍ശ്വഫലങ്ങള്‍ രക്തം കട്ടപിടിക്കുന്നത് പോലെ ജീവന് ഭീഷണിയുള്ളതുമാകാം. ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കിയതിനുശേഷം ഇത്തരം ചില കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എം.ആര്‍.എന്‍.എ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫൈസര്‍ വാക്‌സിന്‍ നല്‍കിയ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളില്‍ കാര്‍ഡിയാക് മയോകാര്‍ഡിറ്റിസ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സമൂഹ മാധ്യമങ്ങളില്‍ ചില വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ പങ്കിട്ടു. ഏതെങ്കിലും വാക്‌സിന്‍ എടുത്ത് 20 ദിവസത്തിനുള്ളില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആളുകള്‍ ഉടനെ ഒരു ഡോക്ടറെ സമീപിക്കാന്‍ ഇത് നിര്‍ദ്ദേശിക്കുന്നു.

അടിയന്തിരശ്രദ്ധ ആവശ്യമുള്ള ലക്ഷണങ്ങള്‍

അടിയന്തിരശ്രദ്ധ ആവശ്യമുള്ള ലക്ഷണങ്ങള്‍

കേന്ദ്രം പറയുന്നതനുസരിച്ച്, പ്രതിരോധ കുത്തിവയ്പ്പിനുശേഷം ആളുകള്‍ അനുഭവിച്ചേക്കാവുന്ന പുതിയ ലക്ഷണങ്ങളുടെ ഒരു പട്ടികയുണ്ട്. ഈ ലക്ഷണങ്ങള്‍ അല്‍പം ഭീതിജനകവും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളതുമാണ്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്.

* ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട്

* നെഞ്ച് വേദന

* ഓക്കാനം, ഛര്‍ദ്ദി അല്ലെങ്കില്‍ അടിവയറ്റിലെ നിരന്തരമായ വേദന

* കൈകാലുകളില്‍ വേദന അല്ലെങ്കില്‍ കൈകളിലോ കാലുകളിലോ വീക്കം

* മങ്ങിയ കാഴ്ച

* കഠിനമായ അല്ലെങ്കില്‍ തുടര്‍ച്ചയായ തലവേദന

* ശരീര ഭാഗങ്ങളില്‍ ബലഹീനത

* കുത്തിവച്ച സ്ഥലത്ത് പാടുകള്‍

Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍

വാക്‌സിനോ വൈറസോ? ഏതാണ് കൂടുതല്‍ ബുദ്ധിമുട്ട്

വാക്‌സിനോ വൈറസോ? ഏതാണ് കൂടുതല്‍ ബുദ്ധിമുട്ട്

വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെക്കാള്‍, കോവിഡ് -19 ബാധിക്കുന്നത് കൂടുതല്‍ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. ഡെല്‍റ്റ വേരിയന്റ് അണുബാധകളുടെ വര്‍ദ്ധനവ് ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുക മാത്രമല്ല, മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. വാക്‌സിന്റെ പ്രതിരോധശേഷി ചെറുക്കാന്‍ പോലും വൈറസിന് കഴിയുമെന്ന് കണക്കിലെടുക്കുമ്പോള്‍, കുത്തിവയ്പ് എടുക്കാത്ത വ്യക്തികള്‍ വൈറസില്‍ നിന്ന് കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് എപ്പോഴും ഗുരുതരമായ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

വാക്‌സിന്റെ പ്രാധാന്യം

വാക്‌സിന്റെ പ്രാധാന്യം

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, കുത്തിവയ്പ് എടുക്കാത്ത വ്യക്തികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസത്തിനുള്ള സാധ്യത 10 മടങ്ങ് കൂടുതലാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10 മടങ്ങ് കൂടുതല്‍ മരണ സാധ്യതയും കുത്തിവയ്പ് എടുക്കാത്തവരിലുണ്ട്. മാരകമായ വൈറസില്‍ നിന്ന് നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെയും സംരക്ഷിക്കാനുള്ള ശരിയായ മാര്‍ഗ്ഗം വാക്‌സിനേഷന്‍ മാത്രമാണെന്ന് തിരിച്ചറിയുക.

Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

English summary

Covid Vaccine Side Effects That Need Immediate Attention in Malayalam

Here’s the list of symptoms within 20 days of covid vaccination that may require immediate attention. Take a look.
X
Desktop Bottom Promotion